ഗവർണർ ജനറൽ

ഇന്ത്യയിലെ ഗവർണർ ജനറൽമാർ (Governor General of India)

വാറൻ ഹേസ്റ്റിംഗ്‌സ് (1773-1785)

1. ഇംപീച്ച്മെന്റിന് വിധേയനായ ഗവർണർ ജനറൽ 

2. ഇന്ത്യയുടെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ

3. ഇന്ത്യയിലെ ഗവർണർ ജനറൽമാരിൽ ഏറ്റവും കൂടുതൽക്കാലം പദവി വഹിച്ചത്

4. ഒന്നാം ആംഗ്ലോ മൈസൂർ യുദ്ധസമയത്ത് ഗവർണർ ജനറൽ

5. റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയുടെ സ്ഥാപകൻ

6. പിറ്റ്‌സ് ഇന്ത്യ ആക്ട് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കുമ്പോൾ ഗവർണർ ജനറലായിരുന്നത് (ബ്രിട്ടീഷ് പ്രധാമന്ത്രിയായിരുന്ന വില്യം പിറ്റിന്റെ കാലത്ത് കമ്പനി ഭരണത്തിന്റെ മേൽ ബ്രിട്ടന്റെ നിയന്ത്രണം പൂർണ്ണമാക്കി കൊണ്ടുള്ള നിയമം)

7. 1773-ൽ ഇസർദാരി സംവിധാനം അവതരിപ്പിച്ചത്

8. ബോർഡ് ഓഫ് റവന്യൂ സ്ഥാപിച്ച ഗവർണർ ജനറൽ

9. തപാൽ സംവിധാനം പൊതുജനങ്ങൾക്കും ഉപയോഗിക്കാൻ സൗകര്യം ചെയ്ത ഗവർണർ ജനറൽ

10. കൽക്കട്ടയിൽ സുപ്രീം കോടതി സ്ഥാപിക്കുമ്പോൾ ഗവർണർ ജനറലായിരുന്നത്

11. കൽക്കട്ട മദ്രസയുടെ സ്ഥാപകൻ

12. ബ്രിട്ടീഷിന്ത്യയിലെ രാജിവച്ച ആദ്യ ഗവർണർ ജനറൽ

13. 1772-ൽ ജില്ലാ കളക്ടറുടെ പദവി സൃഷ്ടിച്ചതാര്

14. റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചത്

15. ബംഗാളിൽ ദ്വിഭരണം നിർത്തലാക്കിയ ഭരണാധികാരി

16. ചാൾസ് വിൽക്കിൻസ് ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ ഭഗവത് ഗീതക്ക് ആമുഖം എഴുതിയത്

17. 'റിങ് ഫെൻസ്' എന്ന നയത്തിന്റെ ശില്പി

18. പിറ്റ്‌സ് ഇന്ത്യ ആക്ട് പാസാക്കിയ വർഷം - 1784

19. വാറൻ ഹേസ്റ്റിംഗ്‌സ് ബംഗാളിന്റെ ഗവർണർ ജനറൽ ആയത് ഏത് ആക്ട് പ്രകാരം - റഗുലേറ്റിംഗ് ആക്ട് (1773)

20. ആദ്യത്തെ ഗവർണർ ജനറലായ വാറൻ ഹേസ്റ്റിംഗ്‌സിന് ശേഷം 20 മാസം ആക്ടിങ് ഗവർണർ ജനറലായത് ആര് - ജോൺ മക്ഫേഴ്‌സൺ 

കോൺവാലിസ് പ്രഭു (1786-1793)

1. ഇന്ത്യന്‍ സിവില്‍ സര്‍വ്വീസിന്റെ പിതാവ്‌ എന്നറിയപ്പെടുന്ന ഗവര്‍ണര്‍ ജനറല്‍

2. ഇന്ത്യയില്‍ രണ്ടു പ്രാവശ്യം ഗവര്‍ണര്‍ ജനറലായ ആദ്യ വ്യക്തി

3. പദവിയിലിരിക്കെ അന്തരിച്ച ആദ്യ ഗവര്‍ണര്‍ ജനറല്‍

4. ഇന്ത്യയിലെ രണ്ടാമത്തെ ബ്രിട്ടീഷ്‌ ഗവര്‍ണര്‍ ജനറല്‍

5. ഗാസിപ്പൂരില്‍ അന്തരിക്കുകയും ഗംഗാതീരത്ത് അന്ത്യ വിശ്രമം കൊള്ളുകയും ചെയ്യുന്ന ഗവര്‍ണര്‍ ജനറല്‍

6. ഇന്ത്യയിലെ പോലീസ്‌ സേനക്ക്‌ അടിസ്ഥാനമിട്ട ഗവര്‍ണര്‍ ജനറല്‍

7. ബ്രിട്ടീഷുകാരും ടിപ്പുവും തമ്മില്‍ ശ്രീരംഗപട്ടണം ഉടമ്പടി ഒപ്പു വെക്കുമ്പോള്‍ ഗവര്‍ണര്‍ ജനറല്‍

8. അമേരിക്കന്‍ സ്വാതന്ത്യയസമരകാലത്ത്‌ ബ്രിട്ടീഷ് ജനറലായിരുന്ന ഗവര്‍ണര്‍ ജനറല്‍

9. മൂന്നാം മൈസൂര്‍ യുദ്ധക്കാലത്ത്‌ ഗവര്‍ണര്‍ ജനറല്‍

10. ഇന്ത്യയില്‍ ഗവര്‍ണര്‍ ജനറലായി നിയമിതനായ ആദ്യ പ്രഭു കുടുബാംഗം

11. ഏത്‌ ഗവര്‍ണര്‍ ജനറലിന്റെ കാലത്താണ് ഈസ്റ്റ് ഇന്ത്യാക്കമ്പനി ഉദ്യോഗസ്ഥരുടെ എക്സിക്യൂട്ടിവ്‌, ജുഡിഷ്യല്‍ അധികാരങ്ങള്‍ വേര്‍തിരിച്ചത്‌

12. ഇന്ത്യയില്‍ വ്യവസ്ഥാപിതമായ സിവില്‍ സര്‍വ്വീസ്‌ തുടങ്ങിയത്‌ ആരുടെ കാലത്ത്‌

13. ബംഗാളില്‍ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പാക്കിയത്

റിച്ചാർഡ് വെല്ലസ്ലി (1798-1805)

1. സൈനികസഹായ വ്യവസ്ഥ ആവിഷ്കരിച്ച ഗവർണർ ജനറൽ

2. ബ്രിട്ടീഷിന്ത്യയിലെ അക്ബർ എന്നറിയപ്പെട്ടത്

3. തിരുവിതാംകൂറിലെ ദിവാൻ കേശവപിള്ളയ്ക്ക് രാജാ ബഹുമതി നൽകിയ ഗവർണർ ജനറൽ

4. നാലാം മൈസൂർ യുദ്ധം നടക്കുമ്പോൾ ഗവർണർ ജനറൽ 

5. 1799-ൽ സെൻസർഷിപ്പ് ഓഫ് പ്രസ് ആക്ട് കൊണ്ടുവന്ന ഗവർണർ ജനറൽ

6. 1800-ൽ ഫോർട്ട് വില്യം കോളേജ് സ്ഥാപിച്ച ഗവർണർ ജനറൽ

7. പഴശ്ശി രാജയ്ക്കെതിരെ സൈനിക നീക്കത്തിന് ആർതർ വെല്ലസ്ലി നിയോഗിക്കപ്പെട്ടത് ഏത് ഗവർണർ ജനറലിന്റെ കാലത്താണ്

8. ഇന്ത്യാചരിത്രത്തിൽ മോർണിംഗ്ടൺ പ്രഭു എന്നറിയപ്പെടുന്ന ഗവർണർ ജനറൽ

9. 'ബംഗാൾ കടുവ' എന്ന് സ്വയം വിശേഷിപ്പിച്ചത്

വില്യം ബെന്റിക്‌ പ്രഭു (1828-1835)

1. പെണ്‍ശിശുഹത്യ നിരോധിച്ച ഗവര്‍ണര്‍ ജനറല്‍

2. ശൈശവ വിവാഹം നിരോധിച്ച ഗവര്‍ണര്‍ ജനറല്‍

3. ഇന്ത്യ ഇന്ത്യക്കാര്‍ക്കു വേണ്ടി ഭരിക്കപ്പെടണം എന്നു പ്രഖ്യാപിച്ച ഗവര്‍ണര്‍ ജനറല്‍

4. ഗവര്‍ണര്‍ ജനറലിന്റെ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ നിയമകാര്യ അംഗത്തെ ഉള്‍പ്പെടുത്തിയത്‌ ഏത്‌ ഗവര്‍ണര്‍ ജനറലിന്റെ കാലത്താണ്‌

5. ഗവര്‍ണര്‍ ജനറല്‍ ഓഫ്‌ ബംഗാള്‍ എന്നതിനു പകരം 1833 ലെ ചാര്‍ട്ടര്‍ ആക്‌ട്‌ പ്രകാരം ഗവര്‍ണര്‍ ജനറല്‍ ഓഫ്‌ ഇന്ത്യ എന്ന പദവിപ്പേരോടെ ഇന്ത്യ ഭരിച്ച ആദ്യ ഭരണാധികാരി

6. മഹല്‍വാരി റവന്യൂ സംവിധാനം വിലയിരുത്താന്‍ അലഹബാദ്‌ സന്ദര്‍ശിച്ച ഗവര്‍ണര്‍ ജനറല്‍

7. ആദ്യത്തെ നിയമ കമ്മീഷനെ നിയമിച്ച ഗവര്‍ണര്‍ ജനറല്‍

8. സതി നിരോധിച്ച ഗവര്‍ണര്‍ ജനറല്‍

9. കൂർഗിനെ ബ്രിട്ടീഷ്‌ ഇന്ത്യയോട്‌ ചേര്‍ക്കുമ്പോള്‍ ഗവര്‍ണര്‍ ജനറലായിരുന്നത്

10. ഇന്ത്യയില്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ മാധ്യമം ഇംഗ്ലീഷ്‌ ആക്കിയ ഗവര്‍ണര്‍ ജനറല്‍

11. തഗ്നുകളെ അമര്‍ച്ച ചെയ്ത ഗവര്‍ണര്‍ ജനറല്‍

12. പേര്‍ഷ്യനുപകരം ഇംഗ്ലീഷ്‌ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി സ്വീകരിച്ച ഭരണാധികാരി

13. ഇന്ത്യയിലെ ആദ്യത്തെ മെഡിക്കല്‍ കോളേജിന്റെ (കല്‍ക്കട്ട) സ്ഥാപകന്‍

14. 'ഉദാരമനസ്കനായ ഗവർണർ ജനറൽ' എന്നറിയപ്പെടുന്നത്

ചാൾസ് മെറ്റ്‌കാഫ് (1835-1836)‌

1. ഇന്ത്യയിൽ പൂർണ പത്ര സ്വാതന്ത്ര്യം അനുവദിച്ചതാര്

2. 'ലിബറേറ്റർ ഓഫ് പ്രസ്' എന്നറിയപ്പെടുന്നത്

എലൻബെറോ പ്രഭു (1842-1844)

1. അടിമത്തം നിയമവിരുദമാക്കിയ ഇന്ത്യൻ ഗവർണർ ജനറൽ

2. സിന്ധ് മേഖല ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്തതാര്

ഹെൻട്രി ഹാർഡിഞ്ച് I (1844-1848)

1. ഗവൺമെന്റ് ഉദ്യോഗം ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവർക്കുമാത്രമായി നിജപ്പെടുത്തിയതാര്

ഡല്‍ഹൗസി പ്രഭു (1848-1856)

1. ബഹദൂര്‍ഷാ രണ്ടാമന്റെ മരണശേഷം മുഗള്‍ പിന്‍ഗാമി റെഡ്ഫോര്‍ട്ട്‌ വിട്ട്‌ കുത്തബ്മിനാറിന് സമീപമുള്ള ചെറിയ കെട്ടിടത്തിലേക്ക്‌ മാറണമെന്ന്‌ 1849-ല്‍ പ്രസ്താവിച്ചത്‌

2. ഗംഗാതീരത്ത്‌ ബ്രിട്ടീഷ്‌ പതാകയോട്‌ കാണിക്കുന്ന അവഹേളനം തെംസിന്റെ തീരത്ത്‌ കാണിക്കുന്നതായി കണക്കാക്കി പ്രതികരിക്കും എന്നു പറഞ്ഞ ഗവര്‍ണ്ണര്‍ ജനറല്‍

3. രണ്ടാം ആംഗ്ലോ-ബര്‍മീസ്‌ യുദ്ധസമയത്തെ ഗവര്‍ണര്‍ ജനറല്‍

4. ഏറ്റവും കൂടുതല്‍ നാട്ടുരാജ്യങ്ങളെ ബ്രിട്ടീഷ് ഇന്ത്യയോട്‌ കൂട്ടിച്ചേര്‍ത്ത ഗവര്‍ണര്‍ ജനറല്‍

5. സന്താള്‍ കലാപ സമയത്തെ (1855-56) ഗവര്‍ണര്‍ ജനറല്‍

6. വിധവാ പുനര്‍വിവാഹ നിയമം പാസാക്കിയ ഗവര്‍ണര്‍ ജനറല്‍

7. ആരുടെ ഭരണനയങ്ങളാണ്‌ മുഖ്യമായും 1857-ലെ കലാപത്തിനു കാരണമായി വിലയിരുത്തപ്പെടുന്നത്‌

8. സത്താറയെ ദത്താവകാശ നിരോധന നിയമത്തിലൂടെ ബ്രട്ടീഷിന്ത്യയുടെ ഭാഗമാക്കിയത്‌

9. ഇന്ത്യയില്‍ ടെലഗ്രാഫ്‌ കൊണ്ടു വന്ന ഗവര്‍ണര്‍ ജനറല്‍

10. ഏത്‌ ഗവര്‍ണര്‍ ജനറലിന്റെ പേരിലാണ്‌ ഹിമാചല്‍ പ്രദേശില്‍ സുഖവാസ കേന്ദ്രം ഉള്ളത്‌

11. പഞ്ചാബിനെ ബ്രിട്ടീഷ്‌ ഇന്ത്യയോട്‌ ചേര്‍ത്ത ഗവര്‍ണര്‍ ജനറല്‍

12. ആധുനിക ഇന്ത്യയുടെ സൃഷ്ടാവ്‌ എന്നറിയപ്പെട്ടത്‌

13. ഇന്ത്യയില്‍ റെയില്‍വെ കൊണ്ടു വന്ന ഗവര്‍ണര്‍ ജനറല്‍

14. ബ്രിട്ടീഷിന്ത്യയില്‍ പൊതുമരാമത്ത്‌ വകുപ്പ്‌ നടപ്പാക്കിയ ഗവര്‍ണര്‍ ജനറല്‍

15. ഇന്ത്യയില്‍ ഗവര്‍ണര്‍ ജനറലായവരില്‍ ഏറ്റവും പ്രായം കുറഞ്ഞത്‌

16. ദത്താവകാശ നിരോധന നിയമം ആവിഷ്ക്കരിച്ച ഗവര്‍ണര്‍ ജനറല്‍

17. ഇന്ത്യയില്‍ പോസ്റ്റല്‍ സംവിധാനം നടപ്പാക്കിയ ഗവര്‍ണര്‍ ജനറല്‍

കാനിംഗ്‌ പ്രഭു (1856-1858)

1. വൈസ്രോയിയുടെ ഭരണ സമിതിയില്‍ ഒരു സാമ്പത്തിക കാര്യാംഗത്തെ ഉള്‍പ്പെടുത്തിയത് ആരുടെ കാലത്താണ്‌

2. ക്രിമിനല്‍ പ്രൊസിജിയര്‍ കോഡ്‌ നിലവില്‍ വരുമ്പോള്‍ വൈസ്രോയി

3. 1858-ലെ വിക്ടോറിയ മഹാറാണിയുടെ വിളംബര സമയത്തെ വൈസ്രോയി

4. ബ്രിട്ടീഷിന്ത്യയുടെ നിയന്ത്രണം ഈസ്റ്റ് ഇന്ത്യാക്കമ്പനിയില്‍ നിന്ന്‌ ബ്രിട്ടീഷ്‌ മൊണാർക്ക്‌ ഏറ്റെടുത്ത് ഏത്‌ ഭരണാധികാരിയുടെ കാലത്താണ്

5. കൊല്‍ക്കത്ത, ബോംബെ, മദ്രാസ്‌ സര്‍വകലാശാലകള്‍ നിലവില്‍ വന്ന സമയത്തെ വൈസ്രോയി

6. ഡല്‍ഹൗസി നടപ്പിലാക്കിയ ദത്താവകാശ നിരോധനനിയമം പിന്‍വലിച്ച വൈസ്രോയി

7. മെക്കാളെ പ്രഭു രൂപപ്പെടുത്തിയിരുന്ന ശിക്ഷാ നടപടികള്‍ നിയമമാക്കപ്പെട്ടത്‌ ഏത്‌ വൈസ്രോയിയുടെ കാലത്താണ്

8. ഇന്ത്യന്‍ കൗണ്‍സില്‍ ആക്ട്‌ (1861) നിലവില്‍ വന്നപ്പോള്‍ വൈസ്രോയി

9. ബംഗാള്‍ പാട്ട വ്യവസ്ഥ നടപ്പിലാക്കിയ വൈസ്രോയി

10. കൊല്‍ക്കത്ത, ബോംബെ, മദ്രാസ്‌ എന്നിവിടങ്ങളില്‍ ഓരോ ഹൈക്കോടതി വീതം സ്ഥാപിച്ച വൈസ്രോയി

11. ഇന്ത്യയില്‍ വകുപ്പു സമ്പ്രദായവും ബജറ്റ് സമ്പ്രദായവും നടപ്പാക്കിയത്‌ ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌

12. ബ്രിട്ടീഷിന്ത്യയിലെ ആദ്യത്തെ വൈസ്രോയി (1858)

13. 1857-ലെ ഒന്നാം സ്വാതന്ത്യയസമരകാലത്തെ (ശിപായി ലഹള) ഗവര്‍ണര്‍ ജനറല്‍

14. ഗവര്‍ണര്‍ ജനറല്‍ പദവി വഹിച്ചശേഷം വൈസ്രോയിയായ ഏക വ്യക്തി

15. ഇന്ത്യയുടെ ഭരണം വിക്ടോറിയ മഹാറാണി ഏറ്റെടുക്കുന്നതിനോടനുബന്ധിച്ച്‌ അലഹബാദില്‍ ദര്‍ബാര്‍ പ്രഖ്യാപിച്ച ഗവര്‍ണര്‍ ജനറല്‍

സി.രാജഗോപാലാചാരി (1948-1950)

1. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യക്കാരനായ ഗവർണർ ജനറൽ

2. സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ

3. ഇന്ത്യക്കാരനായ ഒരേയൊരു ഗവർണർ ജനറൽ

You Might Also Like: ഇന്ത്യയിലെ വൈസ്രോയിമാര്‍

Post a Comment

Previous Post Next Post