വൈസ്രോയിമാര്‍

ഇന്ത്യയിലെ വൈസ്രോയിമാര്‍

കാനിംഗ്‌ പ്രഭു (1858-1862)

1. കാനിംഗ്‌ പ്രഭു ഗവർണ്ണർ ജനറലായിരുന്ന കാലഘട്ടം - 1856-1858

2. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരകാലത്തെ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ

3. 1858-ലെ ബ്രിട്ടീഷ് രാജ്ഞിയുടെ വിളംബരത്തെ തുടർന്ന് ഇന്ത്യയുടെ ആദ്യ വൈസ്രോയിയായി നിയമിതനായത് 

4. കൽക്കത്ത, ബോംബെ, മദ്രാസ് എന്നിവിടങ്ങളിൽ സർവകലാശാല സ്ഥാപിച്ചത്

5. ഇന്ത്യയിലെ ആദ്യ യൂണിവേഴ്സിറ്റി - കൽക്കത്ത യൂണിവേഴ്സിറ്റി (1857)

6. ഇന്ത്യയിൽ വെള്ളക്കാരുടെ സമരം (വൈറ്റ് മ്യൂട്ടിനി, 1859) നടന്ന സമയത്തെ വൈസ്രോയി

7. ഇന്ത്യൻ പീനൽകോഡ് (1860) പാസ്സാക്കിയ വൈസ്രോയി 

8. ഇന്ത്യൻ ഹൈക്കോർട്ട് നിയമം (1861) പാസ്സാക്കിയ വൈസ്രോയി

മേയോ പ്രഭു (1869-1872)

1. ഗാന്ധിജി ജനിച്ച സമയത്ത്‌ (1869 ഒക്ടോബര്‍ 2) വൈസ്രോയിയായിരുന്നത്‌

2. ഇന്ത്യയില്‍ ആദ്യമായി കാനേഷുമാരി (സെന്‍സസ്‌) കണക്കെടുത്തത്‌ (1872) ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌

3. റഷ്യന്‍, ബ്രിട്ടിഷ്‌ സ്വാധീനമേഖലകളുടെ അതിര്‍ത്തിയായി ഓക്‌സസ്‌ നദിയെ നിശ്ചയിച്ചത്‌ ഏത്‌ വൈസ്രോയിയുടെ കാലത്താണ്

4. ഇംപീരിയല്‍ ഗസറ്റിയര്‍ ഓഫ്‌ ഇന്ത്യ തയ്യാറാക്കുന്നതിന്‌ ഡബ്ല്യൂ.ഡബ്ല്യൂ ഹണ്ടറെ നിയമിച്ച വൈസ്രോയി

5. 1872-ലെ ഇന്ത്യന്‍ എവിഡന്‍സ്‌ ആക്ട്‌ പാസാക്കിയത്‌ ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌

6. കത്തിയവാറില്‍ രാജ്കോട്ട്‌ കോളേജ്‌ ആരംഭിച്ചത്‌ ഏത്‌ വൈസ്രോയിയാണ്

7. രാജാക്കന്മാരുടെയും മറ്റും കുട്ടികള്‍ക്കു വേണ്ടി അജ്മീറില്‍ പ്രത്യേക കോളേജ്‌ എര്‍പ്പെടുത്തിയ വൈസ്രോയി

8. കൃഷിക്കും വാണിജ്യത്തിനും ഒരു പ്രത്യേക വകുപ്പ്‌ ഏര്‍പ്പെടുത്തിയത്‌ ഏത്‌ വൈസ്രോയിയാണ്‌

9. സാമ്പത്തിക വികേന്ദ്രീകരണതത്ത്വം ആവിഷ്ക്കരിച്ച വൈസ്രോയി

10. ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌ സ്റ്റാറ്റിസ്റ്റിക്കൽ സര്‍വെ ഓഫ്‌ ഇന്ത്യ സ്ഥാപിച്ചത്‌

11. ഇന്ത്യാ ചരിത്രത്തില്‍ പദവിയിലിരിക്കെ വധിക്കപ്പെട്ട ഏക വൈസ്രോയി

ലിട്ടൺ പ്രഭു (1876-1880)

1. 1876-78 കാലത്ത്‌ ദക്ഷിണേന്ത്യയിലും മധ്യേന്ത്യയിലും രജപുത്താനയിലും പടര്‍ന്നു പിടിച്ച ഭീകരമായ ക്ഷാമങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച വൈസ്രോയി

2. Owen Meredith എന്ന തൂലികാ നാമത്തില്‍ കവിതയെഴുതിയിരുന്ന വൈസ്രോയി

3. വിപരീത സ്വഭാവങ്ങളുടെ (Reverse characters) വൈസ്രോയി എന്നറിയപ്പെട്ടതാര്‌

4. കവി, നോവലിസ്റ്റ്‌, ഉപന്യാസകാരന്‍ എന്നീ നിലകളിലും ശ്രദ്ധേയനായ വൈസ്രോയി

5. ഏത്‌ വൈസ്രോയിയുടെ കാലത്താണ് മക്ഡൊണല്‍ കമ്മീഷനെ നിയമിച്ചത്‌

6. പ്രാദേശി ഭാഷാപത്രനിയമം (വെര്‍ണാകുലാര്‍ പ്രസ്‌ ആക്ട്) നടപ്പാക്കിയ വൈസ്രോയി

7. 1878 ലെ ആയുധ നിയമത്തിലൂടെ ഇന്ത്യക്കാര്‍ക്ക്‌ ആയുധം കൈവശം വെയ്ക്കാന്‍ ലൈസന്‍സ്‌ വേണമെന്ന നിബന്ധന നടപ്പാക്കിയ വൈസ്രോയി

8. ക്ഷാമകാരണങ്ങളെ കുറിച്ചും നിവാരണ മാര്‍ഗ്ഗങ്ങളെ കുറിച്ചും പഠനം നടത്തുന്നതിന്‌ സര്‍ റിച്ചാര്‍ഡ്‌ സ്ട്രാച്ചിയുടെ നേതൃത്വത്തില്‍ ഒരു കമ്മീഷനെ നിയോഗിച്ചത്‌ ഏത് വൈസ്രോയിയാണ്‌

9. അഫ്ഗാനിസ്ഥാനെതിരെ മുന്നേറ്റ നയം സ്വീകരിക്കുകയും അതുവഴി രണ്ടാം അഫ്ഗാന്‍ യുദ്ധത്തിന്‌ ഇടവരുത്തുകയും ചെയ്ത വൈസ്രോയി

10. ഇന്ത്യന്‍ വംശജര്‍ക്ക്‌ ഉയര്‍ന്ന ഉദ്യോഗങ്ങള്‍ നല്‍കണമെന്ന ആവശ്യത്തെ മുന്‍നിര്‍ത്തി 1879ല്‍ ഇന്ത്യക്കാര്‍ക്ക്‌ പ്രത്യേകമായി ഒരു സിവില്‍ സര്‍വ്വീസ്‌ ഏര്‍പ്പെടുത്തിയ വൈസ്രോയി

11. 1877ല്‍ ഡല്‍ഹി ദര്‍ബാര്‍ നടത്തി വിക്ടോറിയ മഹാറാണിയെ ഇന്ത്യയുടെ ചക്രവര്‍ത്തിനിയായി പ്രഖ്യാപിച്ചത്‌ ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌

റിപ്പണ്‍ പ്രഭു (1880-1884)

1. ചെന്നൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ആസ്ഥാനം ഏത്‌ വൈസ്രോയിയുടെ സ്മരണാര്‍ത്ഥം നാമകരണം ചെയ്തിരിക്കുന്നു

2. ഈജിപ്ത്‌ പ്രശ്നത്തില്‍ രാജിവെച്ച വൈസ്രോയി

3. ഏത്‌ വൈസ്രോയിയുടെ കാലത്താണ് ഇന്ത്യയിലെ ആദ്യത്തെ റഗുലര്‍ സെന്‍സസ്‌ നടന്നത്‌

4. ഇല്‍ ബര്‍ട്ട്‌ ബില്‍ (1883) വിവാദകാലത്തെ വൈസ്രോയി (ബ്രിട്ടീഷുകാരെ വിചാരണ ചെയ്യാൻ ഇന്ത്യൻ ജഡ്ജിമാരെ അനുവദിച്ചുകൊണ്ടുള്ള നിയമം)

5. വിദ്യാഭ്യാസ രംഗം കൂടുതല്‍ ഫലപ്രദമാക്കുന്നതിനുവേണ്ടി 1882 ല്‍ ഹണ്ടര്‍ കമ്മീഷനെ ഏര്‍പ്പെടുത്തിയ വൈസ്രോയി

6. 1881 ല്‍ പാസാക്കിയ ഫാക്ടറി നിയമത്തിലൂടെ ബാലവേലയ്ക്ക്‌ നിയന്ത്രണമേര്‍പ്പെടുത്തിയ വൈസ്രോയി

7. ഇന്ത്യയില്‍ ആദ്യമായി തൊഴില്‍ നിയമങ്ങള്‍ ഉണ്ടായത്‌ ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌

8. പ്രാദേശിക പത്ര നിയമം റദ്ദ്‌ ചെയ്ത (1882) വൈസ്രോയി

9. അഫ്ഗാനിസ്ഥാനില്‍ നിന്ന്‌ ഇംഗ്ലീഷ് സൈന്യത്തെ പിന്‍വലിച്ച്‌ ആ രാജ്യവുമായി സൗഹൃദ്ദബന്ധം പുനഃസ്ഥാപിച്ച വൈസ്രോയി

10. ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സംവിധാനത്തിന്റെ പിതാവ്‌ എന്നറിയപ്പടുന്ന വൈസ്രോയി

ഡഫറിൻ പ്രഭു (1884-1888)

1. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണ സമയത്തെ വൈസ്രോയി

2. ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ 'മൈക്രോസ്കോപ്പിക് മൈനോറിറ്റി' എന്നു വിളിച്ചത്

3. മൂന്നാം ആംഗ്ലോ ബർമ്മീസ് യുദ്ധം നടന്ന സമയത്തെ വൈസ്രോയി

കഴ്‌സൺ പ്രഭു (1899-1905)

1. "ഐ.എൻ.സി യുടെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് താൻ ഇന്ത്യയിൽ വന്നത്". ആരുടെ വാക്കുകൾ

2. "ഇന്ത്യൻ കോയ്‌നേജ് ആൻഡ് പേപ്പർ കറൺസി നിയമം" പാസ്സാക്കിയ കാലത്തെ വൈസ്രോയി

3. തിരുവിതാംകൂർ സന്ദർശിച്ച ആദ്യ വൈസ്രോയി

4. ബംഗാൾ വിഭജനം നടപ്പിലാക്കിയ വൈസ്രോയി

മിന്റോ II (1905-1910)

1. ബംഗാൾ വിഭജനം നിലവിൽ വന്നപ്പോൾ വൈസ്രോയി

2. 'മിന്റോ - മോർലി ഭരണപരിഷ്കാരം' (1909) നടപ്പിലാക്കിയ വൈസ്രോയി

3. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സമുദായിക സംവരണം ഏർപ്പെടുത്തിയ ഭരണപരിഷ്കാരം - മിന്റോ - മോർലി ഭരണപരിഷ്കാരം

ഹാർഡിഞ്ച് II (1910-1916)

1. 1911-ൽ ബംഗാൾ വിഭജനം റദ്ദു ചെയ്ത വൈസ്രോയി

2. ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ടയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റിയ വൈസ്രോയി

ചെംസ്‌ ഫോർഡ് പ്രഭു (1916-1921)

1. ബ്രിട്ടീഷ് ഇന്ത്യൻ പ്രൊവിൻസുകളിൽ ദ്വിഭരണ സമ്പ്രദായം നടപ്പിലാക്കിയത്

2. 'മൊണ്ടേഗു - ചെംസ്‌ ഫോർഡ് ഭരണപരിഷ്കാരം' നടപ്പിലാക്കിയ വൈസ്രോയി

3. റൗലറ്റ് ആക്ട് പാസ്സാക്കിയ വൈസ്രോയി

റീഡിംഗ് പ്രഭു (1921-1926)

1. റൗലറ്റ് ആക്ട് പിൻവലിച്ച വൈസ്രോയി

2. ദേവദാസി സമ്പ്രദായം നിർത്തലാക്കിയ വൈസ്രോയി

3. ജൂത വൈസ്രോയി എന്നറിയപ്പെടുന്നത്

ഇർവിൻ പ്രഭു (1926-1931)

1. ക്രിസ്ത്യൻ വൈസ്രോയി എന്നറിയപ്പെടുന്നത്

2. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിവാഹപ്രായം യഥാക്രമം 18 ഉം 14 ഉം ആക്കി നിജപ്പെടുത്തിയ ശാരദ നിയമം പാസ്സാക്കിയത്

3. ഭഗത് സിംഗിനെ തൂക്കിലേറ്റിയ സമയത്തെ ഇന്ത്യൻ വൈസ്രോയി

വെല്ലിംഗ്ടണ്‍ പ്രഭു (1931-1936)

1. സിന്ധു നദിയില്‍ ലോയ്ഡ്‌ ബാരേജ് (ഇപ്പോള്‍ പാക്കിസ്ഥാനില്‍) ഉദ്ഘാടനം ചെയ്ത വൈസ്രോയി

2. ഏത്‌ വൈസ്രോയിയാണ്‌ തിരുവനന്തപുരം നഗരത്തില്‍ ജലവിതരണത്തിനുള്ള വാട്ടര്‍ വര്‍ക്സ്‌ ഉദ്ഘാടനം ചെയ്തത്‌

3. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനമായ ഹെയ്‌ ലി നാഷണല്‍ പാര്‍ക്ക്‌ ആരംഭിച്ചത്‌ (1936 ഏത്‌ വൈസ്രോയിയുടെ കാലത്താണ്)‌

4. ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌ 1935 ഏപ്രില്‍ ഒന്നിന്‌ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ രൂപം കൊണ്ടത്‌

5. 1931 ഒക്ടോബര്‍ ഒമ്പതിന്‌ ഇന്ത്യന്‍ വ്യോമസേന നിലവില്‍ വന്നപ്പോള്‍ വൈസ്രോയി

6. 1935 ലെ ഇന്ത്യ ഗവണ്‍മെന്റ്‌ നിയമം പാസാക്കിയത്‌ ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌

7. പൂനെ കരാറിന്റെ സമയത്തെ വൈസ്രോയി

8. കമ്യൂണ്‍ അവാര്‍ഡ്‌ എന്ന പേരിലറിയപ്പെട്ട പ്രഖ്യാപനം നടത്തിയത്‌ ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌

9. കോണ്‍ഗ്രസ്സ്‌ രണ്ടാം നിയമലംഘന പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ (1932) വൈസ്രോയിയായിരുന്നത്

10. രണ്ടാമത്തെയും മൂന്നാമത്തെയും വട്ടമേശ സമ്മേളനസമയത്ത്‌ വൈസ്രോയി

ലിന്‍ലിത്ഗോ പ്രഭു (1936-1943)

1. കോണ്‍ഗ്രസ്‌ നേതൃത്വത്തോട്‌ ആലോചിക്കാതെ രണ്ടാം ലോക മഹാ യുദ്ധത്തില്‍ ഇന്ത്യയെയും സഖ്യകക്ഷിയായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രവിശ്യ മന്ത്രി സഭകള്‍ രാജിവെച്ചപ്പോള്‍ വൈസ്രോയിയായിരുന്നത്‌

2. 1940 മാര്‍ച്ച്‌ 23 ന്‌ ലാഹോറില്‍ ചേര്‍ന്ന മുസ്ലിം രാഷ്ട്രം ഉന്നയിച്ച്‌ പ്രമേയം പാസ്സാക്കിയത്‌ ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌

3. 1942 ആഗസ്റ്റ്‌ എട്ടിന്‌ മുംബൈയില്‍ കോണ്‍ഗ്രസ്‌ ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയപ്പോള്‍ വൈസ്രോയിയായിരുന്നത്‌

4. 1935 ലെ ഗവ. ഓഫ്‌ ഇന്ത്യ നിയമപ്രകാരം 1937 ല്‍ ബര്‍മ്മയെ ഇന്ത്യയില്‍ നിന്ന്‌ വേര്‍പെടുത്തിയപ്പോള്‍ ഏത്‌ വൈസ്രോയിയാണ്‌ ഭരിച്ചിരുന്നത്‌

5. ക്രിപ്സ്‌ മിഷന്‍ ഇന്ത്യയില്‍ വന്നപ്പോള്‍ (1942) വൈസ്രോയി

6. രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചപ്പോള്‍ (1939) ഇന്ത്യയിലെ വൈസ്രോയിയായിരുന്നത്‌

7. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടീഷിന്ത്യ ഭരിച്ച വൈസ്രോയി

8. ഓഗസ്റ്റ്‌ ഓഫര്‍ മുന്നോട്ടു വെച്ച വൈസ്രോയി

9. ക്വിറ്റിന്ത്യാ സമരം (1942 ഓഗസ്റ്റ്‌ 9) ആരംഭിച്ചപ്പോള്‍ വൈസ്രോയിയായിരുന്നത്‌

10. സംസ്ഥാന സ്വയംഭരണം നിലവില്‍ വരുത്തുന്നതിന്‌ 1937 ജനുവരി -ഫെബ്രുവരി മാസങ്ങളില്‍ തിരഞ്ഞെടുപ്പു നടന്നപ്പോള്‍ ആരായിരുന്നു വൈസ്രോയി

11. ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌ 1937 ഒക്ടോബര്‍ ഒന്നിന്‌ ഇന്ത്യയില്‍ ഫെഡറല്‍ കോടതി നിലവില്‍ വന്നത്‌

12. 1935 ലെ ഗവ. ഓഫ്‌ ഇന്ത്യ നിയമം നിലവില്‍ വന്നപ്പോള്‍ ആരായിരുന്നു വൈസ്രോയി

വേവല്‍ പ്രഭു (1943-1947)

1. ഭരണഘടനാ നിര്‍മ്മാണ സഭ രൂപംകൊണ്ടപ്പോള്‍ (1946 ഡിസംബർ 6) വൈസ്രോയിയായിരുന്നത്‌

2. 1946 സെപ്റ്റംബര്‍ രണ്ടിന്‌ അധികാരത്തില്‍ വന്ന ഇടക്കാല സര്‍ക്കാരിന്റെ അധ്യക്ഷനായിരുന്നത്‌

3. ജവഹര്‍ലാല്‍ നെഹ്റു ഉപാധ്യക്ഷനായി (വൈസ്‌ പ്രസിഡന്റ്) 1946 സെപ്റ്റംബര്‍ രണ്ടിന്‌ ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്തെ വൈസ്രോയി

4. ബോംബെയിലെ നാവിക കലാപം (1946) നടന്നപ്പോള്‍ വൈസ്രോയി

5. ഡല്‍ഹിയില്‍ ചെങ്കോട്ടയിലെ ഐ.എന്‍.എ ട്രയല്‍ (1945) നടന്നപ്പോള്‍ വൈസ്രോയി

6. മുസ്ലിം ലീഗ്‌ ഡയറക്ട്‌ ആക്ഷന്‍ (1946 ആഗസ്റ്റ് 16) നടത്തിയ സമയത്ത്‌ വൈസ്രോയി ആരായിരുന്നു

7. ചെത്തിക്‌ ലോറന്‍സിന്റെ നേതൃത്വത്തില്‍ ക്യാബിനറ്റ്‌ മിഷന്‍ 1946 -ല്‍ ഇന്ത്യ സന്ദർശിച്ചപ്പോള്‍ വൈസ്രോയി

8. ബ്രിട്ടണില്‍ കണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടി നേതാവ് ചര്‍ച്ചിലിന്റെ ഭരണം അവസാനിക്കുകയും തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി ലേബര്‍ പാര്‍ട്ടി നേതാവ്‌ ക്ലമന്റ്‌ ആറ്റ്ലി പ്രധാനമന്ത്രിയാകുകയും ചെയതപ്പോള്‍ ഇന്ത്യയില്‍ വൈസ്രോയിയായിരുന്നത്‌

9. രണ്ടാം ലോക മഹായുദ്ധത്തിന്‌ തിരശ്ശീല വീണപ്പോള്‍ വൈസ്രോയി ആരായിരുന്നു

10. 1943-ലെ ബംഗാള്‍ ക്ഷാമകാലത്തെ വൈസ്രോയി

11. ഇന്ത്യയുടെ രാഷ്ട്രീയഭാവി സംബന്ധിച്ച് കോണ്‍ഗ്രസ്‌ നേതാക്കന്മാരുമായി 1945-ല്‍ ഷിംലയില്‍ ചര്‍ച്ച നടത്തിയ വൈസ്രോയി

12. ഒന്നാം ലോക മഹായുദ്ധത്തില്‍ ഒരു കണ്ണു നഷ്ടപ്പെട്ട ശേഷം ഇന്ത്യയുടെ വൈസ്രോയിയായത്‌

13. ഇന്ത്യയ്ക്ക്‌ 1948 ജൂണ്‍ 30 നകം സ്വാതന്ത്ര്യം നല്‍കാനുള്ള ബ്രിട്ടീഷ്‌ സര്‍ക്കാരിന്റെ തീരുമാനം 1947 ഫിബ്രവരി 20 ന്‌ ക്ലമന്റ്‌ ആറ്റ്ലി ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ വൈസ്രോയി ആരായിരുന്നു

മൗണ്ട് ബാറ്റൺ (1947-1948)

1. ഇന്ത്യൻ സ്വാതന്ത്ര്യ നിയമം തയ്യാറാക്കിയ വൈസ്രോയി

2. ഇന്ത്യയെ രണ്ടായി വിഭജിക്കാൻ തീരുമാനിച്ച പദ്ധിതി - മൗണ്ട് ബാറ്റൺ പദ്ധിതി

3. മൗണ്ട് ബാറ്റൺ പദ്ധിതി നിയമവിധേയമാക്കപ്പെട്ട ആക്ട് - 1947-ലെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്

4. 'ബാൾക്കൺ പദ്ധിതി', 'ജൂൺ തേർഡ് പദ്ധിതി' എന്നറിയപ്പെടുന്നത് - മൗണ്ട് ബാറ്റൺ പദ്ധിതി

You Might Also Like: ഇന്ത്യയിലെ ഗവർണർ ജനറൽമാർ

Post a Comment

Previous Post Next Post