ബക്‌സർ യുദ്ധം

ബക്‌സർ യുദ്ധം (Battle of Buxar in Malayalam)

പ്ലാസി യുദ്ധത്തിന് ശേഷം തന്നെ നവാബാക്കിയതിനു പ്രതിഫലമായി ലക്ഷക്കണക്കിനു രൂപ മിർ ജാഫർ, റോബർട്ട് ക്ലൈവിനും ഈസ്റ്റ് ഇന്ത്യ കമ്പനിക്കും നൽകി. പിന്നെയും കൂടുതൽ തുക അവർ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ബംഗാളിന്റെ സമ്പത്തുമുഴുവൻ ഊറ്റിയെടുക്കുകയാണ് ബ്രിട്ടീഷുകാരുടെ പദ്ധതിയെന്നു മനസ്സിലാക്കിയ മിർ ജാഫർ ദുഃഖിതനായി. 1760 ൽ ബ്രിട്ടീഷുകാർ മിർ ജാഫറിനെ മാറ്റി മിർ കാസിം എന്നയാളെ അധികാരസ്ഥാനത്തിരുത്തി. മിർ ജാഫറിന്റെ ഭാര്യാപിതാവായിരുന്നു മിർ കാസിം. അങ്ങനെ, സിറാജ്-ഉദ്-ദൗളയെ ചതിച്ച മിർ ജാഫർ മൂന്നു വർഷങ്ങൾക്കകം ബ്രിട്ടീഷുകാരുടെ ചതിയ്ക്കിരയായി.

മിർ ജാഫർ നൽകിയതിനേക്കാൾ എത്രയോ ഇരട്ടി പണം ബംഗാളിന്റെ പുതിയ ഭരണാധികാരി മിർ കാസിം ബ്രിട്ടീഷുകാർക്ക് നൽകി. എന്നാൽ, അതുകൊണ്ടൊന്നും ആർത്തിയടങ്ങാതെ അവർ കൂടുതൽ പണം ആവശ്യപ്പെടുകയും ബംഗാളിലെ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയും ചെയ്തു. നവാബിന്റെ സഹകരണം കുറഞ്ഞതോടെ ബ്രിട്ടീഷുകാർ അദ്ദേഹത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. ബ്രിട്ടീഷുകാരെ ധീരമായി എതിരിടാൻ തന്നെ മിർ കാസിം തീരുമാനിച്ചു. അങ്ങനെ വീണ്ടുമൊരു യുദ്ധത്തിന് കളമൊരുങ്ങി.

ബ്രിട്ടീഷുകാരുമായുള്ള പോരാട്ടങ്ങളിൽ മിർ കാസിം പരാജയപ്പെട്ടു. 1763 ൽ അവധിലേക്കു (ഉത്തർ പ്രദേശ്) കടന്ന അദ്ദേഹം അവധിലെ നവാബായ ഷൂജാ-ഉദ്-ദൗള, മുഗൾ ചകവർത്തി ഷാ ആലം എന്നിവർക്കൊപ്പം ചേർന്ന് ഒരു സഖ്യമുണ്ടാക്കി. 1764 ഒക്ടോബറിൽ ബക്‌സറിൽ വച്ച് അവർ ബ്രിട്ടീഷ് സൈന്യത്തെ ആക്രമിച്ചു. എന്നാൽ, ശക്തമായ ബ്രിട്ടീഷ് സേനയോട് അവർ പരാജയപ്പെട്ടു. തോറ്റോടിയ മിർ കാസിമിനെക്കുറിച്ച് പിന്നീടാരും കേട്ടിട്ടില്ല. ഷൂജാ-ഉദ്-ദൗള അയൽരാജ്യത്ത് അഭയം നേടുകയും ഷാ ആലം ബ്രിട്ടീഷുകാരുമായി സന്ധിയിലേർപ്പെടുകയും ചെയ്തു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യം അരക്കിട്ടുറപ്പിക്കാൻ സഹായിച്ച യുദ്ധം - ബക്സാർ യുദ്ധം

2. ബ്രിട്ടീഷ് ആധിപത്യം ഇന്ത്യയിൽ അരക്കിട്ടുറപ്പിച്ച ഓഫീസർ - റോബർട്ട് ക്ലൈവ്

3. ബ്രിട്ടീഷുകാരുടെ ഇന്ത്യയിലെ ആധിപത്യം ഉറപ്പിച്ച ബക്സാർ യുദ്ധം നടന്നത് ഏത് വർഷമായിരുന്നു - 1764 ഒക്ടോബർ 23 

4. ബക്‌സർ സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ബീഹാർ 

5. ബക്‌സർ യുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യൻ ഭരണാധികാരികൾ - മിർ കാസിം, മുഗൾ ചകവർത്തി ഷാ ആലം, അവധിലെ നവാബായ ഷൂജാ-ഉദ്-ദൗള

6. ബക്‌സർ യുദ്ധം അവസാനിക്കാൻ കാരണമായ ഉടമ്പടി - അലഹബാദ് ഉടമ്പടി

7. മുഗൾ ഭരണാധികാരി ഷാ ആലം രണ്ടാമനുമായി 1765 ൽ അലഹബാദ് ഉടമ്പടിയിൽ ഒപ്പുവച്ചതാര് - റോബർട്ട് ക്ലൈവ്

8. ബക്‌സർ യുദ്ധസമയത്ത് ബ്രിട്ടീഷ് ഗവർണർ - റോബർട്ട് ക്ലൈവ് 

9. ബക്‌സർ യുദ്ധസമയത്ത് ബംഗാൾ ഗവർണർ - ഹെൻറി വാൻസിറ്റാർട്ട്

10. എനിക്ക് 2000 പട്ടാളക്കാരെ തരൂ, ഞാൻ ഇന്ത്യ കീഴടക്കാം എന്നു പറഞ്ഞത് - റോബർട്ട് ക്ലൈവ്

Post a Comment

Previous Post Next Post