ബജറ്റ്

കേന്ദ്ര ബജറ്റ് (Union Budget in Malayalam)
■ ഭരണഘടനയില്‍ ബജറ്റിനെക്കുറിച്ച്‌ പ്രതിപാദിക്കുന്ന വകുപ്പ്‌ - 112

■ ബജറ്റ്‌ അവതരിപ്പിക്കുന്നത്‌ തീരുമാനിക്കുന്നത്‌ - രാഷ്ട്രപതി

■ ബജറ്റ്‌ അവതരിപ്പിക്കുന്ന സഭ - ലോകസഭ

■ ഭരണഘടനയില്‍ ബജറ്റിനെ സൂചിപ്പിക്കുന്ന പേര് - വാര്‍ഷിക അവലോകന രേഖ (Annual Financial Statement)

■ ഏതു ഭാഷയിൽ നിന്നാണ് ബജറ്റ് എന്ന പദം ഉണ്ടായത് - ഫ്രഞ്ച് (ബൊഗെറ്റ്)

■ ബജറ്റിനെ ജനറൽ ബജറ്റെന്നും, റെയിൽവേ ബജറ്റെന്നും തരാം തിരിച്ച വർഷം - 1921

■ ഏതു കമ്മിഷനാണ് ബജറ്റിനെ രണ്ടായി തരാം തിരിച്ചത് - ആക് വർത്ത് കമ്മീഷൻ

■ ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ഏത് ഗവർണ്ണർ ജനറലുടെ കാലത്താണ് - കാനിംഗ്‌ പ്രഭു (1860)

■ ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യ ബജറ്റ് അവതരിപ്പിച്ചതാര് - ജെയിംസ് വിൽ‌സൺ

■ സര്‍ക്കാര്‍ അക്കൗണ്ടിലേക്കുള്ള വരവുകളും ചെലവുകളും കാണിക്കുന്ന രേഖ - ജനറല്‍ ബജറ്റ്‌

■ കണ്‍സോളിഡേറ്റഡ്‌ ഫണ്ട്‌, കണ്ടിന്‍ജന്‍സി ഫണ്ട്‌, പബ്ലിക് അക്കൗണ്ട് എന്നിവ ഉള്‍പ്പെടുന്നത് - ജനറല്‍ ബജറ്റ്‌

■ ഭരണഘടനയുടെ ഏതു വകുപ്പിലാണ്‌ ധനകാര്യ ബില്ലിനെക്കുറിച്ച്‌ പരാമര്‍ശിക്കുന്നത്‌ - 110

■ ധനകാര്യ ബില്ലുകള്‍ അവതരിപ്പിച്ചതിനു ശേഷം എത്ര ദിവസത്തിനുള്ളില്‍ പാസ്സാക്കണം - രണ്ട്

■ ബജറ്റ്‌ പാസ്സാക്കുന്നതുവരെ സര്‍ക്കാരിന്റെ ചെലവുകള്‍ നടത്തി ക്കൊണ്ടുപോകുന്നത്‌ - വോട്ട്‌ ഓണ്‍ അക്കൗണ്ട്

■ വോട്ട്‌ ഓണ്‍ എന്ന അക്കൗണ്ടുകള്‍ എത്ര മാസത്തേക്കാണ്‌ പാസ്സാക്കുന്നത്‌ - രണ്ട് 

■ ബജറ്റ്‌ അവതരിപ്പിക്കുന്നത്‌ - ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിവസം

■ ബജറ്റ്‌ അവതരിപ്പിക്കുന്നതിനുള്ള ദിവസം തീരുമാനിക്കുന്നത്‌ - രാഷ്ട്രപതി

■ റയില്‍വേ ബജറ്റ്‌ അവതരിപ്പിക്കുന്നത്‌ - ലോകസഭ

■ രാഷ്ട്രപതി ഭരണത്തിന്റെ കീഴിലുള്ള സംസ്ഥാനങ്ങളിലെ ബജറ്റ്‌ അവതരിപ്പിക്കുന്നത്‌ - ലോകസഭ

■ ഇന്ത്യയിലെ ബജറ്റിന്റെ പിതാവ്‌ - സര്‍ ജയിംസ്‌ വില്‍സന്‍

■ ഇന്ത്യാക്കാരനായ ഇന്ത്യയുടെ ബജറ്റിന്റെ പിതാവ്‌ - പി.സി. മഹലനോബിസ്‌

■ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ബജറ്റ്‌ അവതരിപ്പിച്ച വ്യക്തി - ആര്‍. കെ. ഷണ്‍മുഖം ചെട്ടി

■ ഇടക്കാല ബജറ്റ് എന്ന ആശയം ആരുടേതാണ് - ആര്‍. കെ. ഷണ്‍മുഖം ചെട്ടി

■ ഇടക്കാല ബജറ്റ് അവതരിപ്പിച്ച ആദ്യ വ്യക്തി - സി. ഡി. ദേശ്‌മുഖ്

■ ആര്‍. കെ. ഷണ്‍മുഖം ചെട്ടി ആദ്യ ബജറ്റ്‌ അവതരിപ്പിച്ച വര്‍ഷം - 1947 നവംബര്‍ 26

■ ഇന്ത്യ റിപ്പബ്ലിക്കായ ശേഷം ആദ്യ ബജറ്റ്‌ അവതരിപ്പിച്ച വ്യക്തി - ഡോ. ജോണ്‍ മത്തായി

■ റിപ്പബ്ലിക്കിനു ശേഷം ജോണ്‍ മത്തായി ബജറ്റ്‌ അവതരിപ്പിച്ച വര്‍ഷം - 1950 ഫെബ്രുവരി 28

■ പ്ലാനിംഗ്‌ കമ്മീഷന്‍ എന്ന ആശയം ബജറ്റില്‍ അവതരിപ്പിച്ച വൃക്തി - ഡോ. ജോണ്‍ മത്തായി

■ ജന്മദിനത്തില്‍ ബജറ്റ്‌ അവതരിപ്പിച്ച ഏക ധനകാര്യ മന്ത്രി - മൊറാര്‍ജി ദേശായി

■ കറുത്ത ബജറ്റ്‌ അവതരിപ്പിച്ചതാര് - വൈ. ബി. ചവാന്‍

■ വൈ. ബി. ചവാന്‍ കറുത്ത ബജറ്റ്‌ അവതരിപ്പിച്ച വര്‍ഷം - 1973

■ സ്മാള്‍ ഇൻഡസ്ട്രീസ് ഡിപ്പാർട്ട്മെന്റ് ബാങ്ക് എന്ന ആശയം അവതരിപ്പിച്ച ബജറ്റ്‌ - വി. പി. സിംഗ്‌

■ സ്മാള്‍ ഇൻഡസ്ട്രീസ് ഡിപ്പാർട്ട്മെന്റ് ബാങ്ക് എന്ന ആശയം ബജറ്റില്‍ കൊണ്ടുവന്ന വ്യക്തി - വി. പി. സിംഗ്‌

■ ഏറ്റവും കൂടുതൽ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി - മൊറാര്‍ജി ദേശായി

■ മൊറാര്‍ജി ദേശായി അവതരിപ്പിച്ച ബജറ്റുകളുടെ എണ്ണം‌ - 10

■ ഏറ്റവും കൂടുതല്‍ കേന്ദ്ര ബജറ്റ്‌ അവതരിപ്പിച്ച രണ്ടാമത്തെ വ്യക്തി - പി. ചിദംബരം

■ ഇതുവരെ പി. ചിദംബരം എത്ര ബജറ്റുകളാണ് അവതരിപ്പിച്ചിടുണ്ട്‌ - 9

■ ഏഴ് തവണ ബജറ്റ്‌ അവതരിപ്പിച്ച വ്യക്തി - വൈ. ബി. ചവാൻ, സി.ഡി. ദേശ്‌മുഖ്

■ ആറ്‌ തവണ ബജറ്റ്‌ അവതരിപ്പിച്ച വ്യക്തികള്‍ - പ്രണബ്‌ മുഖർജി, മൻമോഹൻ സിംഗ്

■ പ്രധാനമന്ത്രി ആയിരിക്കെ ബജറ്റ്‌ അവതരിപ്പിച്ചവർ - ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി

■ ഇന്ത്യയിൽ 'സ്വപ്‌ന ബജറ്റ്' അവതരിപ്പിച്ച വർഷം - പി. ചിദംബരം

■ പി. ചിദംബരം 'സ്വപ്‌ന ബജറ്റ്' അവതരിപ്പിച്ച വര്‍ഷം - 1997

■ 'മില്ലേനിയം ബജറ്റ്‌' അവതരിപ്പിച്ചതാര് - യശ്വന്ത്‌ സിന്‍ഹ

■ മില്ലേനിയം ബജറ്റ്‌ അവതരിപ്പിച്ച വര്‍ഷം - 2000

■ കാലത്ത്‌ 11 മണിക്ക്‌ ആദ്യമായി ബജറ്റ്‌ അവതരിപ്പിച്ചതാര് - യശ്വന്ത്‌ സിന്‍ഹ

■ മാജിക്‌ ബജറ്റ്‌ അവതരിപ്പിച്ചതാര് - മന്‍മോഹന്‍ സിംഗ്‌

■ മന്‍മോഹന്‍സിംഗ്‌ മാജിക്‌ ബജറ്റ്‌ അവതരിപ്പിച്ച വര്‍ഷം - 1997

■ ഡെപ്യൂട്ടി പ്രധാനമന്ത്രി എന്ന നിലയില്‍ ബജറ്റ്‌ അവതരിപ്പിച്ചവര്‍ - ചരണ്‍സിംഗ്‌, മൊറാര്‍ജി ദേശായി

■ ഇന്ത്യയില്‍ ബജറ്റ്‌ അവതരിപ്പിച്ച ആദ്യ വനിത - ഇന്ദിരാ ഗാന്ധി

■ ഇന്ത്യയില്‍ ബജറ്റ്‌ അവതരിപ്പിച്ച രണ്ടാമത്തെ വനിത - നിർമ്മല സീതാരാമൻ

■ കേന്ദ്രബജറ്റ് ഇംഗ്ലീഷിൽ മാത്രം അവതരിപ്പിച്ചത് എന്നുവരെ - 1955

കേരള ബജറ്റ് (Kerala Budget)

■ കേരളത്തിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചതെന്ന് - 7 ജൂൺ 1957 (സി അച്യുതമേനോൻ)

■ കേരളത്തിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി - കെ എം മാണി

■ കേരളത്തിൽ ദൈർഘ്യം കൂടിയ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി - തോമസ് ഐസക്ക് (2016)

■ കേരളത്തിലെ ദൈർഘ്യം കുറഞ്ഞ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി - കെ എം മാണി  (2015)

Post a Comment

Previous Post Next Post