സ്‌പൈസസ് ബോർഡ് ഓഫ് ഇന്ത്യ

സ്‌പൈസസ് ബോർഡ് ഓഫ് ഇന്ത്യ (Spices Board of India)

സുഗന്ധവ്യഞ്ജനങ്ങൾക്കായുള്ള ഇന്ത്യൻ ഗവൺമെന്റ് റെഗുലേറ്ററി ആൻഡ് എക്സ്പോർട്ട് പ്രമോഷൻ ഏജൻസിയാണ് സ്‌പൈസസ് ബോർഡ് ഓഫ് ഇന്ത്യ. 1987 ലാണ് കൊച്ചി ആസ്ഥാനമായി സ്‌പൈസസ് ബോർഡ് ഓഫ് ഇന്ത്യ സ്ഥാപിതമായത്. ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളുടെ വികസനത്തിനും ലോകമെമ്പാടുമുള്ള പ്രചാരണത്തിനുമുള്ള മുൻ നിര സംഘടനയാണ് സ്‌പൈസസ് ബോർഡ് ഓഫ് ഇന്ത്യ. ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണനിലവാര പരിശോധനകൾ സ്‌പൈസസ് ബോർഡ് ലബോറട്ടറികൾ' വഴി നടത്തുന്നു. അതിനായി കൊച്ചിയിൽ ഒരു അത്യാധുനിക ലബോറട്ടറിയും മുംബൈ, ചെന്നൈ, ഡൽഹി, തൂത്തുക്കുടി, കാണ്ട്ല, ഗുണ്ടൂർ എന്നിവിടങ്ങളിൽ പ്രാദേശിക ലബോറട്ടറികളുണ്ട്. കൊച്ചിയിൽ ആസ്ഥാനത്തോടുചേർന്ന് സ്‌പൈസസ് ബോർഡിന് ഒരു ഔട്ട്ലെറ്റുണ്ട്. 'ഫ്ലേവറിറ്റ്' എന്നാണ് ബ്രാൻഡ് നെയിം. ഏലത്തിനും കുരുമുളകിനുമായുള്ള സ്‌പൈസസ് പാർക്ക് ഇടുക്കിയിലെ പുറ്റടിയിലാണ് സ്ഥിതിചെയ്യുന്നത്.

Post a Comment

Previous Post Next Post