കേന്ദ്ര സുഗന്ധ വിള ഗവേഷണ കേന്ദ്രം

കേന്ദ്ര സുഗന്ധ വിള ഗവേഷണ കേന്ദ്രം (ICAR IISR-Indian Institute of Spices Research)

ഐ.സി.എ.ആറിന്റെ ഘടകസ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ച് സുഗന്ധ വ്യഞ്ജനങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനായുള്ള സ്ഥാപനമാണ്. 1986ൽ കോഴക്കോട് ആസ്ഥാനമായി ഒരു കേന്ദ്ര സുഗന്ധ വിള ഗവേഷണ കേന്ദ്രം സ്ഥാപിതമായി. കോഴിക്കോട്ടെ സി.പി.സി.ആർ.ഐ യുടെ പഴയ റീജണൽ സ്റ്റേഷനും കർണാടകയിലെ അപ്പംഗലയിലുള്ള ഏലം ഗവേഷണ കേന്ദ്രവും സംയോജിപ്പിച്ചതായിരുന്നു ഈ കേന്ദ്രം. ഇന്ത്യയിലെ സുഗന്ധവ്യഞ്ജന ഗവേഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ഈ ഗവേഷണ കേന്ദ്രം 1995 ജൂലൈ ഒന്നിന് 'ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ച്' ആയി അപ്ഗ്രേഡ് ചെയ്തു. കുരുമുളക്, ഇഞ്ചി, ഗ്രാമ്പൂ, ഏലം, ജാതിക്ക, മഞ്ഞൾ, കറുവാപ്പട്ട, വാനില, ഗാർസീനിയ തുടങ്ങിയ വിളകൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേൽനോട്ടത്തിലുണ്ട്.

Post a Comment

Previous Post Next Post