കേന്ദ്ര നെല്ല് ഗവേഷണ കേന്ദ്രം

കേന്ദ്ര നെല്ല് ഗവേഷണ കേന്ദ്രം (National Rice Research Institute (NRRI))

1946ൽ ഏപ്രിൽ 23ന് ഒഡിഷയിലെ കട്ടക്കിൽ (ബിദ്യാധർപുർ) 'സെൻട്രൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്' സ്ഥാപിച്ചു. ഡോ.കെ രാമയ്യയായിരുന്നു സ്ഥാപക ഡയറക്ടർ. 1966ൽ സ്ഥാപനത്തിന്റെ ഭരണപരമായ നിയന്ത്രണം ഐ.സി.എ.ആറിന് കൈമാറി. ഇപ്പോൾ ക്രോപ് സയൻസ് ഡിവിഷന് കീഴിലുള്ള ഐ.സി.എ.ആറിന്റെ സ്ഥാപനങ്ങളിലൊന്നാണ് കേന്ദ്ര നെല്ല് ഗവേഷണ കേന്ദ്രം. ഇൻസ്റ്റിറ്റ്യൂട്ടിന് രണ്ട് റിസർച്ച് സ്റ്റേഷനുകളുണ്ട്: ഒന്ന്, ജാർഖണ്ഡിലെ ഹസാരിബാഗിൽ; രണ്ട്, അസമിലെ ഗെറുവയിൽ. ഈ സ്ഥാപനത്തിന്റെ ഭരണനിയന്ത്രണത്തിൽ രണ്ട് കൃഷി വിജ്ഞാന കേന്ദ്രങ്ങളുമുണ്ട് (ഒന്ന് - ഒഡിഷയിൽ കട്ടക്കിലെ ശാന്തപുരിൽ, രണ്ട് - ജാർഖണ്ഡിൽ കോടർമയിലെ ജൈനഗറിൽ).

Post a Comment

Previous Post Next Post