റബ്ബർ

റബ്ബർ (Rubber)

1875ൽ ഹെൻറി എ.വിക്ക്ഹാം എന്ന ബ്രിട്ടീഷുകാരനാണ് ഇന്ത്യയിലേയ്ക്ക് ആദ്യമായി റബ്ബർ വിത്തുകൾ കൊണ്ടുവന്നത്. ഇന്ത്യയിൽ ആദ്യമായി റബർ പ്ലാന്റേഷൻ നടന്നത് 1895ൽ കേരളത്തിലെ മലഞ്ചെരുവുകളിലാണ്. മധ്യ തിരുവിതാംകൂറിലെ കുന്നിൻ ചെരുവുകളിൽ ആരംഭിച്ച റബ്ബർ കൃഷി മലബാറിലേക്കുണ്ടായ കുടിയേറ്റത്തിലൂടെ വടക്കൻ ജില്ലകളിലേയ്ക്കും വ്യാപിച്ചു. 25 ഡിഗ്രി സെൽഷ്യസിൽ കൂടിയ താപനിലയും 150 സെ.മീറ്ററിന് മുകളിൽ മഴയുമാണ് റബ്ബർ കൃഷിയ്ക്കനുയോജ്യം. 1902ൽ റബ്ബർ വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പാദനം തുടങ്ങി. ഹെവിയ എന്ന ജനുസ്സിലെ ഏറ്റവും സാമ്പത്തിക പ്രാധാന്യമുള്ള ചെടിയാണ് റബ്ബർ. പ്രകൃതിദത്ത റബ്ബറിന്റെ പ്രധാന ഉറവിടമാണ് റബ്ബർ മരം. മരം 30 മീറ്റർ ഉയരത്തിൽ വളരും. ആറാം വർഷം വളരുമ്പോഴേക്കും ലാറ്റക്‌സ് ഉല്പാദിപ്പിക്കാൻ തുടങ്ങും. ഇന്ത്യ, തായ്‌ലൻഡ്, ഇന്തോനേഷ്യ എന്നിങ്ങനെയാണ് ആഗോള റബ്ബർ ഉത്പാദനത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ അലങ്കരിക്കുന്ന രാജ്യങ്ങൾ.

PSC ചോദ്യങ്ങൾ

1. ഇന്ത്യയിൽ റബ്ബർ ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം - കേരളം

2. റബ്ബറിന്റെ ജന്മദേശം - ബ്രസീൽ

3. റബ്ബർ കൃഷിയ്ക്ക് അനുയോജ്യമായ മണ്ണ് - ലാറ്ററൈറ്റ് മണ്ണ് 

4. ഇന്ത്യയിലെ ആദ്യ റബ്ബർ പാർക്ക് - ഐരാപുരം (എറണാകുളം)

Post a Comment

Previous Post Next Post