ഇന്ത്യൻ കരിമ്പ് ഗവേഷണ കേന്ദ്രം

ഇന്ത്യൻ കരിമ്പ് ഗവേഷണ കേന്ദ്രം (ICAR - Indian Institute of Sugarcane Research, Lucknow (IISR))

ഐ.സി.എ.ആറിന്റെ കീഴിലുള്ള ഒരു സ്വയംഭരണ ഉന്നതപഠന സ്ഥാപനമാണ് ഇന്ത്യൻ കരിമ്പ് ഗവേഷണ കേന്ദ്രം. ഉത്തർപ്രദേശിലെ ലഖ്‌നൗവിലാണിത് പ്രവർത്തിക്കുന്നത്. 'ഇന്ത്യൻ സെൻട്രൽ ഷുഗർ കെയ്ൻ കമ്മിറ്റി'യുടെ ഭരണ നിയന്ത്രണത്തിൽ 1952 ഫെബ്രുവരി 16ന് സ്ഥാപനത്തിന് തറക്കല്ലിട്ടു. പിന്നീട്, 1954ൽ ഇത് നേരിട്ട് ഇന്ത്യാ ഗവൺമെന്റിന്റെ നിയന്ത്രണത്തിലും 1969ൽ ഐ.സി.എ.ആറിന്റെ നിയന്ത്രണത്തിലുമായി. 'കാര്യക്ഷമവും ആഗോളതലത്തിൽ മത്സരക്ഷമതയുള്ളതും ഊർജസ്വലവുമായ കരിമ്പുകൃഷി' എന്നതാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആപ്തവാക്യം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് 'ഐ.എസ്.ഒ.9001' അംഗീകൃത ഏജൻസിയാണ്. അതിന്റെ പ്രവർത്തനങ്ങളുടെ രാജ്യവ്യാപകമായ കവറേജിനായി മൂന്ന് പ്രാദേശിക സ്റ്റേഷനുകളുണ്ട്.

Post a Comment

Previous Post Next Post