യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ (യു.എൻ.ഐ)

യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ (United News of India, UNI)

ഇന്ത്യയിലെ രണ്ടാമത്തെ വലിയ വാർത്താ ഏജൻസിയാണ് യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ (യു.എൻ.ഐ). ബിധാൻ ചന്ദ്രറോയാണ് യു.എൻ.ഐയുടെ സ്ഥാപകൻ. 1959, ഡിസംബർ 19ന് സ്ഥാപിതമായ യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ പ്രവർത്തനം ആരംഭിച്ചത് 1961 മാർച്ച് 21 നാണ്. ന്യൂഡൽഹിയാണ് യു.എൻ.ഐയുടെ ആസ്ഥാനം. യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ 1982ൽ തുടങ്ങിയ ഹിന്ദി വാർത്താ സർവീസാണ് 'യൂണി വാർത്ത'. 1987ൽ യു.എൻ.ഐ ഫോട്ടോ സർവീസ് ആരംഭിച്ചു. ലോകത്തിലെ ആദ്യ ഉറുദു വാർത്താ സർവീസ് (1992) ആരംഭിച്ചതും യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ ആണ്.

PSC ചോദ്യങ്ങൾ

1. ഇന്ത്യയിലെ രണ്ടാമത്തെ വാർത്താ ഏജൻസി - യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ (യു.എൻ.ഐ)

2. ഇന്ത്യയിലെ രണ്ടാമത്തെ വലിയ വാർത്താ ഏജൻസി - യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ

3. യു.എൻ.ഐയുടെ സ്ഥാപകൻ - ബിധാൻ ചന്ദ്രറോയ് 

4. യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം - ന്യൂഡൽഹി

5. യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ സ്ഥപിതമായത് - 1959 ഡിസംബർ 19

6. യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ പ്രവർത്തനം ആരംഭിച്ചത് - 1961 മാർച്ച് 21

7. യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ തുടങ്ങിയ ഹിന്ദി വാർത്താ സർവീസ് - യൂണി വാർത്ത

8. യൂണി വാർത്ത ആരംഭിച്ച വർഷം - 1982

9. ലോകത്തിലെ ആദ്യ ഉറുദു വാർത്താ സർവീസ് ആരംഭിച്ച വാർത്താ ഏജൻസി - യു.എൻ.ഐ (1992)

Post a Comment

Previous Post Next Post