പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ

പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ (Press Council of India (PCI))

ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാനും വാർത്താ പ്രസിദ്ധീകരണങ്ങളുടെയും വാർത്താ ഏജൻസികളുടെയും നിലവാരം ഉയർത്താനുമുദ്ദേശിച്ചുള്ള സ്ഥാപനമാണ് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ (പി.സി.ഐ). കൗൺസിൽ ചെയർമാനും 28 അംഗങ്ങളുമാണുള്ളത്. ഒരു പാർലമെന്റ് ആക്ടിലൂടെ 1966 ലാണ് പ്രസ് കൗൺസിൽ ആദ്യമായി നിലവിൽ വന്നത്. 1979ൽ, മറ്റൊരു ആക്ടിലൂടെ കൗൺസിലിനെ പരിഷ്‌കരിച്ചു. ന്യൂഡൽഹിയാണ് പ്രസ് കൗൺസിലിന്റെ ആസ്ഥാനം. ജസ്റ്റിസ് ജെ.ആർ.മുദോൽക്കർ ആയിരുന്നു പ്രസ് കൗൺസിലിന്റെ ആദ്യ ചെയർമാൻ. പി.സി.ഐ ഒരു സ്വതന്ത്ര പദവിയുള്ള ക്വാസി - ജുഡീഷ്യൽ സ്ഥാപനമാണ്.

PSC ചോദ്യങ്ങൾ

1. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ സ്ഥാപിതമായത് - 1966 ജൂലൈ 4 

2. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ആസ്ഥാനം - ന്യൂഡൽഹി

3. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ആദ്യ ചെയർമാൻ - ജസ്റ്റിസ് ജെ.ആർ.മുദോൽക്കർ

Post a Comment

Previous Post Next Post