വർത്തമാന പത്രങ്ങൾ

വർത്തമാന പത്രങ്ങൾ (Newspapers)

ലോകത്ത് ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയിലെ ആദ്യത്തെ ദിനപത്രമായ 'ബംഗാൾ ഗസറ്റ്' പുറത്തിറങ്ങിയത് 1780 ജനുവരി 29ന് കൊൽക്കത്തയിൽ നിന്നാണ്. പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴയ ദിനപത്രമാണ് 'ബോംബെ സമാചാർ'. 1822 ലാണ് പത്രം ആരംഭിച്ചത്. 1868ൽ പുറത്തിറങ്ങിയ 'മദ്രാസ് മെയിൽ' ആണ് ഇന്ത്യയിലെ ആദ്യത്തെ സായാഹ്ന ദിനപത്രം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പത്രങ്ങളും ആനുകാലികങ്ങളും പുറത്തിറങ്ങുന്നത് ഹിന്ദി ഭാഷയിലാണ്. ഏറ്റവും കൂടുതൽ പ്രസിദ്ധീകരണങ്ങൾ പുറത്തിറങ്ങുന്ന സംസ്ഥാനം ഉത്തർപ്രദേശാണ്. രണ്ടാം സ്ഥാനത്തുള്ളത് ഡൽഹി. 

PSC ചോദ്യങ്ങൾ 

1. ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത് - പത്രങ്ങൾ (നവമാധ്യമങ്ങൾ)

2. പത്രങ്ങളെ ആദ്യമായി ഫോർത്ത് എസ്റ്റേറ്റ് എന്ന് വിശേഷിപ്പിച്ച വ്യക്തി - എഡ്‌മണ്ട് ബ്രൂക്ക്

3. ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന രാജ്യം - ഇന്ത്യ 

4. ഏറ്റവും കൂടുതൽ പ്രസിദ്ധീകരണങ്ങൾ പുറത്തിറങ്ങുന്ന ഇന്ത്യൻ സംസ്ഥാനം - ഉത്തർപ്രദേശ് 

5. ഇന്ത്യൻ ഭാഷയിൽ അച്ചടിക്കപ്പെട്ട ആദ്യ പത്രം - സമാചാർ ദർപ്പൺ (ബംഗാളി ഭാഷ)

6. ഇന്ത്യയിലെ ആദ്യ ധനകാര്യ പത്രം - ഇക്കണോമിക് ടൈംസ് 

7. ഇന്ത്യയിലെ ആദ്യ സായാഹ്ന ദിനപത്രം - മദ്രാസ് മെയിൽ (1868)

8. ഇന്ത്യയിൽ ഏറ്റവും പ്രചാരത്തിലുള്ള പത്രം - ദൈനീക് ജാഗരൺ 

9. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് ദിനപത്രം - ടൈംസ് ഓഫ് ഇന്ത്യ 

10. 'ടൈംസ് ഓഫ് ഇന്ത്യ' പത്രം ആരംഭിച്ച വർഷം - 1838 

11. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പത്രങ്ങൾ പുറത്തിറങ്ങുന്ന ഭാഷ - ഹിന്ദി 

12. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പത്രങ്ങൾ പുറത്തിറങ്ങുന്ന രണ്ടാമത്തെ ഭാഷ - ഇംഗ്ലീഷ് 

13. ഇന്ത്യയിലെ ആദ്യത്തെ ഹിന്ദി പത്രം - ഉദന്ത് മാർത്താണ്ഡ് (1826 മെയ് 30, കൊൽക്കത്ത)

14. ഇന്ത്യയിലെ ആദ്യത്തെ തമിഴ് പത്രം - സ്വദേശ് മിത്രൻ 

15. ലോകത്തിലെ ആദ്യ വർത്തമാന പത്രം - പീക്കിംഗ് ഗസറ്റ് (ചൈന)

16. ലോകത്തിൽ ഏറ്റവും പ്രചാരമുള്ള ദിനപത്രം - യൊമിയൂരി ഷിംബൻ (ജപ്പാൻ)

17. പത്ര സ്വാതന്ത്ര്യത്തിനായി നിയമനിർമ്മാണം നടത്തിയ ലോകത്തിലെ ആദ്യ രാജ്യം - സ്വീഡൻ 

18. ഇന്ത്യൻ ഭരണഘടന പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്ന ഭാഗം - ആർട്ടിക്കിൾ 19 (1) എ 

19. ആദ്യ 3D പത്രം - ബാങ്കോക്ക് പോസ്റ്റ് 

20. ഡൽഹിയിൽ 'ഹിന്ദുസ്ഥാൻ ടൈംസ്' എന്ന പത്രത്തിന്റെ ആദ്യ എഡിറ്റർ ആയ മലയാളി - സർദാർ കെ.എം.പണിക്കർ 

21. ജേണലിസത്തിനുവേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ സർവ്വകലാശാല - മഖൻലാൽ ചതുർവേദി നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ജേണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ (ഭോപ്പാൽ)

22. പത്രപ്രവർത്തനത്തിന് ഇന്ത്യയിൽ നിന്ന് ആദ്യമായി മാഗ്സസേ അവാർഡിന് അർഹനായത് - അമിതാഭ് ചൗധരി (1961)

23. ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ പിതാവ് - ചലപതി റാവു 

24. ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ വന്ദ്യവയോധികൻ - തുഷാർ കാന്തിഘോഷ് 

25. ഇന്ത്യൻ പത്രത്തിന്റെ പിതാവ് - ജെയിംസ് അഗസ്റ്റസ് ഹിക്കി 

26. ഇന്ത്യൻ പ്രസ്സിന്റെ വിമോചകൻ - ചാൾസ് മെറ്റ്കാഫ് പ്രഭു 

27. ദേശീയ പത്ര ദിനം - ജനുവരി 29 

28. ദേശീയ പ്രസാദക (അച്ചടി) ദിനം - നവംബർ 16 

29. ലോക പത്രസ്വാതന്ത്ര്യ ദിനം - മെയ് 3

Post a Comment

Previous Post Next Post