ബംഗാൾ ഗസറ്റ്

ബംഗാൾ ഗസറ്റ് (Hicky's Bengal Gazette)

ഇന്ത്യയിലെ ആദ്യ വർത്തമാനപ്പത്രം പുറത്തിറങ്ങിയത് ബംഗാളിലാണ്. ഇന്ത്യയിലെ ആദ്യത്തെ ദിനപത്രമായ 'ബംഗാൾ ഗസറ്റ്' പുറത്തിറങ്ങിയത് 1780 ജനുവരി 29ന് കൊൽക്കത്തയിൽ നിന്നാണ്. ഇന്ത്യയിൽ ആദ്യത്തെ പ്രിന്റിങ് പ്രസ് എത്തിച്ച ജയിംസ് അഗസ്റ്റസ് ഹിക്കി തന്നെയാണ് ഈ പത്രം പുറത്തിറക്കിയത്. 'കൽക്കത്ത ജനറൽ അഡ്വൈസർ' എന്നും അറിയപ്പെട്ടിരുന്ന പത്രം ഇംഗ്ലീഷിലായിരുന്നു. രണ്ടു വർഷത്തോളം മാത്രമാണ് പത്രം നിലനിന്നത്. എന്നാൽ ബ്രിട്ടീഷ് സർക്കാരിനെ വിമർശിച്ചതുമൂലം 1782ൽ പത്രത്തിന്റെ പ്രസിദ്ധീകരണം നിരോധിച്ചു.

PSC ചോദ്യങ്ങൾ 

1. ഇന്ത്യയിലെ ആദ്യത്തെ ദിനപത്രം - ബംഗാൾ ഗസറ്റ്

2. ബംഗാൾ ഗസറ്റ് ആരംഭിച്ച വർഷം - 1780 ജനുവരി 29 

3. ദേശീയ പത്ര ദിനം - ജനുവരി 29 

4. ബംഗാൾ ഗസറ്റ് പത്രം ആരംഭിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച വ്യക്തി - ജെയിംസ് അഗസ്റ്റസ് ഹിക്കി 

5. ഇന്ത്യൻ പത്രത്തിന്റെ പിതാവെന്നറിയപ്പെടുന്നത് - ജയിംസ് അഗസ്റ്റസ് ഹിക്കി 

6. 'കൽക്കട്ട ജനറൽ അഡ്വൈസർ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇന്ത്യൻ ദിനപ്പത്രം - ബംഗാൾ ഗസറ്റ്

Post a Comment

Previous Post Next Post