ബോംബെ സമാചാർ

ബോംബെ സമാചാർ (Bombay Samachar)

പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴയ ദിനപത്രമാണ് 'ബോംബെ സമാചാർ'. 1822 ജൂലൈ ഒന്നാം തീയതിയിൽ ഫർദൂജ്ഞി മാർസ്ബാനാണ് പത്രം ആരംഭിച്ചത്. ഇപ്പോൾ പേര് മുംബൈ സമാചാർ എന്നാക്കി. ഗുജറാത്തി ഭാഷയിലും ഇംഗ്ലീഷ് ഭാഷയിലുമാണ് പത്രം പ്രസിദ്ധീകരിക്കുന്നത്. തുടർച്ചയായി പ്രസിദ്ധീകരിക്കുന്ന ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള പത്രം കൂടിയാണ് ബോംബെ സമാചാർ. വൈദ്യുതിബന്ധം ഇല്ലാതിരുന്ന, വാർത്താവിനിമയ സംവിധാനങ്ങൾ കാര്യക്ഷമമല്ലാതിരുന്ന കാലത്ത് ഏതാനും ഫൂൾസ്കാപ് പേപ്പറുകൾ ഉൾക്കൊള്ളിച്ചികൊണ്ട് തുടങ്ങിയ പത്രം 2022ൽ ഇരുനൂറ് വർഷങ്ങൾ പിന്നിട്ടു.

PSC ചോദ്യങ്ങൾ

1. നിലവിൽ പ്രസിദ്ധീകരണം തുടരുന്ന ഏറ്റവും പഴയ ദിനപ്പത്രം - ബോംബെ സമാചാർ 

2. ഏതെല്ലാം ഭാഷയിലാണ് ബോംബെ സമാചാർ പ്രസിദ്ധീകരിക്കുന്നത് - ഇംഗ്ലീഷും ഗുജറാത്തിയും 

3. ബോംബെ സമാചാർ പ്രസിദ്ധീകരണം ആരംഭിച്ച വർഷം - 1822 

4. ബോംബെ സമാചാർ പത്രത്തിന്റെ സ്ഥാപകൻ - ഫർദൂജ്ഞി മാർസ്ബാൻ

5. തുടർച്ചയായി പ്രസിദ്ധീകരണം തുടരുന്ന ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള പത്രം - ബോംബെ സമാചാർ

6. ബോംബെ സമാചാറിന്റെ ഇപ്പോഴത്തെ പേര് - മുംബൈ സമാചാർ

Post a Comment

Previous Post Next Post