സബ് അറ്റോമിക കണങ്ങൾ

സബ് അറ്റോമിക കണങ്ങൾ (Sub Atomic Particles)

പ്രോട്ടോൺ, ഇലക്ട്രോൺ, ന്യൂട്രോൺ എന്നീ മൗലിക കണങ്ങളെക്കൂടാതെ മറ്റ് സബ് അറ്റോമിക് കണങ്ങളും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ആധുനിക സിദ്ധാന്ത പ്രകാരം 'ക്വാർക്കുകൾ' എന്നറിയപ്പെടുന്ന കണങ്ങളാൽ നിർമിതമാണ് ആറ്റത്തിലെ മൗലിക കണങ്ങളെല്ലാം. അറ്റോമിക് കണങ്ങളെക്കൂടാതെ ഇരുന്നൂറിലേറെ സബ് അറ്റോമിക് കണങ്ങളും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. പോസിട്രോൺ, ആന്റി പ്രോട്ടോൺ, ആന്റി ന്യൂട്രോൺ, മീസോൺ, ന്യൂട്രിനോ, ആന്റി ന്യൂട്രിനോ എന്നിങ്ങനെ അവയ്ക്ക് പേരുമുണ്ട്. 

പോസിട്രോൺ

പോസിട്രോൺ ഉൾപ്പെടെയുള്ള ആന്റി പാർട്ടിക്കിളുകളുടെ സാന്നിദ്ധ്യം പ്രവചിച്ചത് പോൾഡിറാക് എന്ന ശാസ്ത്രജ്ഞനാണ്. ഇലക്ട്രോണിന്റെ അതേ മാസ് ഉള്ളതും എന്നാൽ ഇലക്ട്രോണിന്റെ വിപരീത ചാർജ് (പോസിറ്റീവ്) ഉള്ളതുമായ കണങ്ങളാണ് പോസിട്രോൺ. കാൾ ആൻഡേഴ്‌സൺ എന്ന ശാസ്ത്രജ്ഞനാണ് പോസിട്രോൺ കണ്ടെത്തിയത്. പോസിട്രോണിന്റെ സാന്നിദ്ധ്യം ഉപയോഗപ്പെടുത്തി പോസിട്രോൺ എമിഷൻ ടോമോഗ്രഫി (PET) ടെക്‌നിക്കൽ ഉപയോഗിക്കുന്ന ഐസോടോപ്പാണ് കാർബൺ 11.

ആന്റി പ്രോട്ടോൺ

പ്രോട്ടോണിന് തുല്യം മാസ് ഉള്ളതും പ്രോട്ടോണിന്റെ വിപരീത ചാർജുള്ളതുമായ കണങ്ങളാണ് ആന്റി പ്രോട്ടോൺ. ചേമ്പർലെയ്ൻ, സെഗ്രെ ഇൻ എന്നീ ശാസ്ത്രജ്ഞരാണ് ആന്റി പ്രോട്ടോൺ കണ്ടെത്തിയത്.

ആന്റി ന്യൂട്രോൺ 

ന്യൂട്രോണിന്റെ ആന്റി പാർട്ടിക്കിളാണ് ആന്റി ന്യൂട്രോൺ. ആന്റി ന്യൂട്രോൺ കണ്ടെത്തിയത് ബ്രൂസ് കോർക്ക് എന്ന ശാസ്ത്രജ്ഞനാണ്.

Post a Comment

Previous Post Next Post