ന്യൂട്രോൺ

ന്യൂട്രോൺ (Neutron)

ന്യൂക്ലിയസിൽ പ്രോട്ടോണുകൾ, അതിനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന ഇലക്ട്രോണുകൾ. 1932 വരെ ഇതായിരുന്നു അണുസങ്കല്പം. 1932ൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ജെയിംസ് ചാഡ്‌വിക് ആറ്റത്തിന്റെ ന്യൂക്ലിയസിൽ ചാർജില്ലാത്ത കണങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇവ ന്യൂട്രോണുകൾ എന്നറിയപ്പെടുന്നു. ബെറിലിയത്തിന്റെ നേർത്ത തകിടിൽ X-Ray കിരണങ്ങളെ ശക്തമായി ഇടിപ്പിച്ചാണ് ഇവയെ കണ്ടെത്തിയത്.

PSC ചോദ്യങ്ങൾ 

1. ന്യൂട്രോൺ കണ്ടെത്തിയത് - ജെയിംസ് ചാഡ്‌വിക് 

2. ആറ്റത്തിലെ ന്യൂക്ലിയസ്സിനുള്ളിലെ ചാർജ്ജില്ലാത്ത കണം - ന്യൂട്രോൺ 

3. 1932ൽ ആറ്റത്തിനുള്ളിൽ ചാർജ്ജില്ലാത്ത കണമായ ന്യൂട്രോൺ ഉണ്ടെന്ന് ശാസ്ത്രീയമായി തെളിയിച്ച ശാസ്ത്രജ്ഞൻ - ജെയിംസ് ചാഡ്‌വിക്

4. ഒരു ആറ്റത്തിലെ ഏറ്റവും ഭാരം കൂടിയ മൗലിക കണം - ന്യൂട്രോൺ

5. ന്യൂക്ലിയസിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം - ഹൈഡ്രജൻ 

6. ന്യൂട്രോണിന്റെ എണ്ണം - മാസ് നമ്പർ, അറ്റോമിക നമ്പർ 

7. പ്രോട്ടോണും ന്യൂട്രോണും ചേർന്ന് രൂപം കൊള്ളുന്നത് - ന്യൂക്ലിയോൺ 

8. ആറ്റത്തിലെ ഭാരം കൂടിയ കണം - ന്യൂട്രോൺ 

Post a Comment

Previous Post Next Post