ഇലക്ട്രോൺ വിന്യാസം

ആറ്റത്തിലെ ഇലക്ട്രോൺ വിന്യാസം (Electron Configuration)

ഓരോ ആറ്റവും രാസപ്രവർത്തനത്തിൽ ഏർപ്പെടുന്നത് അവയുടെ പുറംപാളിയിലുള്ള ഇലക്ട്രോണുകളെ ഉപയോഗിച്ചാണ്. ഇലക്ട്രോണുകളെ കൊടുക്കുകയോ വാങ്ങുകയോ പങ്കുവയ്ക്കുകയോ ചെയ്‌തുകൊണ്ടാണ് ഓരോ രാസപ്രവർത്തനവും നടക്കുന്നത്. രാസപ്രവർത്തനങ്ങളിൽ അവ ഉപയോഗിക്കുന്ന ഇലക്ട്രോണുകളുടെ എണ്ണത്തെ സംയോജകത എന്ന് വിളിക്കുന്നു. ഏറ്റവും പുറമേയുള്ള ഇലക്ട്രോണിന്റെ എണ്ണമനുസരിച്ച് മൂലകങ്ങളുടെ സ്വഭാവവും മാറിക്കോണ്ടേയിരിക്കും. പുറം പാളിയിലെ ഇലക്ട്രോണുകളുടെ എണ്ണം തുല്യമായ മൂലകങ്ങളാണ് സമാന സ്വഭാവം കാണിക്കുന്നത്. അത്തരം മൂലകങ്ങളെ ഒരേ ഗ്രൂപ്പിൽ പെടുത്തിയിരിക്കുന്നു. ഓരോരോ പാളികളിൽ (ഊർജ നിലകൾ) ആണ് ന്യൂക്ലിയസ്സിന് ചുറ്റും വൃത്താകൃതിയിൽ ഓടിക്കളിക്കുന്ന ഇലക്ട്രോണുകളെ ക്രമീകരിച്ചിരിക്കുന്നത്. ഈ ഇലക്ട്രോൺ പാളികളെ ഷെല്ലുകൾ (ഓർബിറ്റ്) എന്ന് വിളിക്കുന്നു. ഒരു ഷെല്ലിൽ ഉൾക്കൊള്ളുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം 2n2 ആണ്. ഓർബിറ്റിൽ ഇലക്ട്രോൺ വിന്യാസം രേഖപ്പെടുത്തുന്നത് K, L, M, N.... എന്നാണ്. ആറ്റത്തിന്റെ K ഷെല്ലിൽ ഉൾക്കൊള്ളാവുന്ന ഇലക്ട്രോണുകളുടെ പരമാവധി എണ്ണം 2n2 (2x12=2) ഉം L ഷെല്ലിൽ 2n2 (2x22=8) ഉം M ഷെല്ലിൽ 2n2 (2x32=18) ഉം ആണ്. ഓരോ ഷെല്ലുകളിലും s, p, d, f എന്നിങ്ങനെ സബ്‌ഷെല്ലുകൾ ഉണ്ട്. ഇവയാണ് ഓർബിറ്റലുകൾ എന്നറിയപ്പെടുന്നത്. ഓരോ സബ്‌ഷെല്ലിലും കൊള്ളിക്കാവുന്ന ഇലക്ട്രോണുകളുടെ എണ്ണം പലതാണ്. s(2), p(6), d(10), f(14) എന്നിങ്ങനെയായിരിക്കും ഈ സബ്‌ഷെല്ലുകളുടെ ഇലക്ട്രോൺ കപ്പാസിറ്റി. അറ്റോമിക നമ്പർ കൂടുന്നതിനനുസരിച്ച് ഓരോരോ ഷെല്ലുകളിലായി ഇലക്ട്രോൺ നിറയുന്നു.

PSC ചോദ്യങ്ങൾ 

1. ഓർബിറ്റലിന്റെ ആകൃതി നൽകുന്ന ക്വാണ്ടം നമ്പർ ഏത്? - അസിമുത്തൽ ക്വാണ്ടം നമ്പർ

2. 'd' ഓർബിറ്റലിൽ ഉൾക്കൊള്ളാവുന്ന ഇലക്ട്രോണുകളുടെ പരമാവധി എണ്ണം എത്ര? - 10 ഇലക്ട്രോണുകൾ

3. കാൽസ്യത്തിന്റെ സബ്ഷെല്ലനുസരിച്ചുള്ള ഇലക്ട്രോൺ വിന്യാസം എന്ത്? - (Z = 20) 1s2 2s2 2p6, 3s2 3p6, 4s2

4. 's' ഓർബിറ്റലിന്റെ ആകൃതിയെന്ത്? - ഗോളാകൃതി

5. സീമാൻ പ്രഭാവം (Zeeman effect) എന്നാലെന്ത്? - സ്പെക്ട്രൽ രേഖകളെ കാന്തമണ്ഡലം കൊണ്ട് വിഭജിക്കുന്നത്

6. അവോഗാഡ്രോ സംഖ്യയുടെ മൂല്യം എന്ത്? - 6.023 x 1023

7. 'p' ഓര്‍ബിറ്റലിന്റെ ആകൃതിയെന്ത്‌? - ഡംബെല്‍

8. ദൃശ്യമേഖലയില്‍ കാണപ്പെടുന്ന ഹൈഡ്രജന്‍ അറ്റോമിക സ്പെക്ട്രം ഏത്‌? - ബാള്‍മര്‍സീരീസ്‌

9. ദീര്‍ഘവൃത്താകൃതിയുള്ള (അണ്ഡാകൃതിയുള്ള) ഓര്‍ബിറ്റ്‌ എന്ന ആശയം നിര്‍ദ്ദേശിച്ചതാര്‌?  - സോമര്‍ഫീല്‍ഡ്‌

10. അറിയപ്പെടുന്ന അറ്റോമിക ഓര്‍ബിറ്റലുകള്‍ എത്രയെണ്ണമുണ്ട്‌? അവ ഏതെല്ലാം? - നാലു; s, p, d, f

11. ഒരു ഓര്‍ബിറ്റലില്‍ ഉള്‍ക്കൊള്ളാവുന്ന ഇലക്ട്രോണുകളുടെ പരമാവധി എണ്ണം എത്ര? - 2

12. '5F' സബ്ഷെല്ലില്‍ എത്ര ഓര്‍ബിറ്റലുകളുണ്ട്‌? - 7

13. അറ്റോമിക സംഖ്യ 19 ഉള്ള മൂലകത്തില്‍ എത്ര 'p' ഇലകട്രോണുകള്‍ ഉണ്ടായിരിക്കും? - 12p ഇലക്ട്രോണുകള്‍, 2p6 + 3p6

14. ബാഹ്യതമഷെല്ലില്‍ എട്ട്‌ ഇലക്ട്രോണുകളുള്ളതും ഏറ്റവും കുറഞ്ഞ അറ്റോമിക നമ്പരുള്ളതും ആയ മൂലകം ഏത്‌? - നിയോണ്‍

15. L മുഖ്യഷെല്ലിലെ “s” സബ്ഷെല്ലിനെ എങ്ങനെ പ്രതിനിധീകരിക്കാം? - 2s

16. മുഖ്യഷെല്ലുകളില്‍ ഉള്‍ക്കൊള്ളാവുന്ന ഇലക്ട്രോണുകളുടെ പരമാവധി എണ്ണം എത്ര? - K=2, L=8, M=18, N=32

17. M ഷെല്ലില്‍ 3 ഇലക്ട്രോണുകളുള്ള മൂലകത്തിന്റെ അറ്റോമിക സംഖ്യ എത്രയായിരിക്കും? - 13

18. ഒരു ഇലക്ട്രോണ്‍ മാത്രമുള്ള ആറ്റമേത്‌? - ഹൈഡ്രജന്‍

19. നീല്‍സ്ബോറിന്റെ സിദ്ധാന്തമനുസരിച്ച്‌ ന്യൂക്ലിയസ്സിന്‌ ചുറ്റുമുള്ള ഇലക്ട്രോണുകളുടെ നിശ്ചിത പാതയുടെ പേരെന്ത്‌? - ഓര്‍ബിറ്റ്‌ അഥവാ ഷെല്‍

20. M ഷെല്ലില്‍ ഉള്‍ക്കൊള്ളാവുന്ന ഇലക്ട്രോണുകളുടെ പരമാവധി എണ്ണം എത്ര? - 18

21. ഇലക്ട്രോണ്‍ എത്ര ഊർജ്ജം നഷ്ടപ്പെടുമ്പോഴാണ്‌ അടുത്ത ഓര്‍ബിറ്റിലേയ്ക്ക്‌ മാറുന്നത്‌? - ഒരു ക്വാണ്ടം ഊർജ്ജം

22. “p” സബ്ഷെല്ലില്‍ എത്ര ഓര്‍ബിറ്റലുകളുണ്ട്‌? - 3

23. ഒരേ സബ്ഷെല്ലിലെ വിവിധ ഓര്‍ബിറ്റലുകള്‍ ഏത്‌ സ്വഭാവത്തിലാണ്‌ വ്യത്യാസപ്പെട്ടിരിക്കുന്നത്‌? - ദിശാക്രമീകരണ രീതിയില്‍

24. N ഷെല്ലിലെ പരമാവധി ഓര്‍ബിറ്റലുകളുടെ എണ്ണം എത്ര? - 16

25. ഒരു ഓര്‍ബിറ്റില്‍ ഉള്‍ക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം കണ്ടുപിടിക്കുന്നതിനുള്ള സൂത്രവാക്യം എന്ത്‌? - 2n2

26. ഡംബെല്‍ ആകൃതിയിലുള്ള ഓര്‍ബിറ്റലുകള്‍ ഏത്‌ സബ്ഷെല്ലിലാണ്‌? - P സബ്ഷെല്‍

27. ന്യൂക്ലിയസ്സിനുചുറ്റും ഇലക്ട്രോണ്‍ സ്ഥിതി ചെയ്യാന്‍ കൂടുതല്‍ സാദ്ധൃതയുള്ള മേഖലയാണ്‌: - ഓര്‍ബിറ്റല്‍

28. അറ്റോമിക സംഖ്യ 15 ഉള്ള മൂലകത്തിന്റെ മുഖ്യ ഊർജ്ജനിലയനുസരിച്ചുള്ള ഇലക്ട്രോണ്‍ വിന്യാസം എന്ത്‌? - 2, 8, 5

29. “അനിശ്ചിതത്വ തത്ത്വം' അവതരിപ്പിച്ച ശാസ്ത്രജ്ഞനാര്? - വെർണര്‍ ഹെയ്‌സന്‍ ബര്‍ഗ്‌

30. ഇലക്ട്രോണ്‍ ഒരു ഓര്‍ബിറ്റലില്‍ നിന്നും മറ്റൊരു ഓര്‍ബിറ്റലിലേയ്ക്ക്‌ ചലിക്കുന്നതെപ്പോഴാണ്‌? - അതിന്റെ ഊർജ്ജത്തിന്‌ വ്യത്യാസമുണ്ടാകുമ്പോള്‍

31. ബാഹൃതമഷെല്ലില്‍ 4s ഇലക്ട്രോണുള്ള മൂലകമേത്‌? - പൊട്ടാസ്യം (K)

32. ഒരാറ്റത്തിന്റെ ഇലക്ട്രോണ്‍ വിന്യാസം 2, 8, 2 ആയാല്‍ അതിന്റെ അറ്റോമിക നമ്പര്‍ എത്ര? - 12

33. സോഡിയം ആറ്റത്തില്‍ എത്ര ഓര്‍ബിറ്റലുകള്‍ ഉണ്ട്‌? - 6

34. ഒരു ഇലക്ട്രോണിന്റെ ഊർജ്ജം, സ്ഥാനം മുതലായവ പ്രസ്താവിക്കുവാന്‍ ഉപയോഗിക്കുന്ന പൂര്‍ണ്ണ സംഖ്യ ഏത്‌? - ക്വാണ്ടം നമ്പറുകള്‍

35. 'f' സബ്ഷെല്ലില്ലാത്ത മുഖ്യ ഷെല്ലുകള്‍ ഏതെല്ലാം? - K, L, M

36, പൊട്ടാസ്യത്തിന്റെ അറ്റോമിക സംഖ്യ 19. അതിന്റെ സബ്ഷെല്ലനുസരിച്ചുള്ള ഇലക്ട്രോണ്‍ വിന്യാസം എന്ത്‌? - 1s2 2s2 2p6 3s23p6 4s1

37. 'p' ഓര്‍ബിറ്റലില്ലാത്ത മുഖ്യ ഷെല്ലേത്‌? - K ഷെല്‍

38. ഹീലിയത്തിന്റെ ഇലക്ട്രോണ്‍ വിന്യാസം എന്ത്‌? - 1s2

39. ഓക്സിജന്‍ ആറ്റത്തിന്റെ ഇലക്ട്രോണുകളുടെ എണ്ണം എത്ര? - 8

40. അവോഗാഡ്രോ സംഖ്യ എന്നാലെന്ത്‌? - ഒരു മോള്‍ പദാര്‍ത്ഥത്തിലെ കണികകളുടെ എണ്ണം

41. ഒരു ഇലക്ട്രോണിന്റെ ഏറ്റവും കുറഞ്ഞ ആക്കം (angular momentum) എത്ര? - h/2p

42. ഇലക്ട്രോണിന്റെ തരംഗ സ്വഭാവം നിർദ്ദേശിച്ച ശാസ്ത്രജ്ഞനാര്? -  ഡീബ്രോളി

43. ഏറ്റവും കുറഞ്ഞ ഊർജ്ജമുള്ള ഇലക്ട്രോണ്‍ ഏത്‌? - K ഷെല്ലിലെ ഇലക്ട്രോണുകള്‍

44. 2p, 3s, 3d, 4s എന്നീ സബ്ഷെല്ലുകളില്‍ ഏറ്റവും കൂടുതല്‍ ഊർജ്ജം ഏതിനാണ്‌? - 3d

45. 3p ഓര്‍ബിറ്റലില്‍ പൂര്‍ണ്ണമായും ഇലക്ട്രോണ്‍ പൂരണം നടക്കുന്നത്‌ ഏതു മൂലകത്തിന്റെ ആറ്റത്തിലാണ്‌? - ആര്‍ഗണ്‍

46. 2n2 എന്ന സൂത്രവാകൃത്തില്‍ 'n' എന്തിനെ പ്രതിനിധീകരിക്കുന്നു? - ഓര്‍ബിറ്റിന്റെ (മുഖ്യഷെല്ലിന്റെ) നമ്പര്‍

47. 2p ഓര്‍ബിറ്റലില്‍ 5 ഇലക്ട്രോണുകളുള്ള ആറ്റത്തിന്റെ അറ്റോമിക സംഖ്യ എത്ര? - 9

Post a Comment

Previous Post Next Post