ഇലക്ട്രോൺ വിന്യാസം തത്വങ്ങൾ

ഇലക്ട്രോൺ വിന്യാസം തത്വങ്ങൾ (Rules for writing Electronic Configuration)

ആഫ്ബാ തത്വം (Aufbau Principle)

ആറ്റങ്ങൾ നിമ്‌നോർജാവസ്ഥയിൽ ആയിരിക്കുമ്പോൾ, ഓർബിറ്റലുകളിൽ ഇലക്ട്രോൺ നിറയുന്നത് അവയുടെ ഊർജത്തിന്റെ ആരോഹണക്രമത്തിലാണ് എന്ന് പ്രസ്താവിക്കുന്ന തത്വം. ആഫ്ബാ എന്ന പദത്തിന് ജർമ്മൻ ഭാഷയിൽ കെട്ടിപ്പടുക്കുക എന്നാണർത്ഥം. ഓർബിറ്റലുകൾ 'കെട്ടിപ്പടുക്കുക' എന്നാൽ അവയെ ഇലക്ട്രോണുകൾ കൊണ്ട് പൂരിതമാക്കുക എന്നതാണ്. ഇലക്ട്രോണുകൾ ലഭ്യമായ ഏറ്റവും കുറഞ്ഞ ഊർജമുള്ള ഓർബിറ്റലുകളിൽ ആദ്യം നിറയുകയും, താഴ്ന്ന ഊർജ ഓർബിറ്റലുകൾ നിറഞ്ഞു കഴിഞ്ഞാൽ മാത്രം അവ ഉയർന്ന ഊർജമുള്ള ഓർബിറ്റലുകളിൽ പ്രവേശിക്കുകയും ചെയ്യുന്നു.

പൗളിയുടെ അപവർജന തത്വം (Pauli's Exclusion Principle)

ഈ തത്വമനുസരിച്ച് ഒരാറ്റത്തിലെ രണ്ട് ഇലക്ട്രോണുകൾക്ക് 4 ക്വാണ്ടം സംഖ്യകളുടെയും ഗണം ഒരുപോലെ ആയിരിക്കില്ല. ഒരു ഓർബിറ്റലിൽ രണ്ട് ഇലക്ട്രോണുകൾ മാത്രമേ ഉൾക്കൊള്ളുവാൻ സാധിക്കുകയുള്ളൂ എന്നും ഈ തത്വം പ്രസ്താവിച്ചിരിക്കുന്നു. ഓസ്ട്രിയൻ ശാസ്ത്രജ്ഞനായ വൂൾഫ് ഗാങ് പൗളി (1926) നൽകിയ അപവർജന തത്വം അനുസരിച്ച് വിവിധ ഓർബിറ്റലുകളിൽ നിറയുന്ന ഇലക്ട്രോണുകളുടെ എണ്ണം നിയന്ത്രിക്കപ്പെട്ടിരിക്കുന്നു.

ഉദാ : ഉപഷെൽ 1sൽ ഒരു ഓർബിറ്റൽ ഉണ്ട് അതിനാൽ അതിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകൾ രണ്ടാണ്. p, d എന്നീ ഉപഷെല്ലുകളിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം 6 ഉം 10 ഉം ആയിരിക്കും. ചുരുക്കത്തിൽ മുഖ്യ ക്വാണ്ടം സംഖ്യ n ആയ ഒരു ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രണുകളുടെ എണ്ണം 2nആയിരിക്കും.

ഹണ്ടിന്റെ അധികതമ ബഹുലതാ നിയമം (Hund's Rule of Maximum Multiplicity)

ഈ നിയമം ഒരേ ഉപഷെല്ലിലെ ഓർബിറ്റലുകളിലേക്ക് (സമോർജ്ജ ഓർബിറ്റലുകൾ (Degenerate Orbitals) എന്നു വിളിക്കുന്ന തുല്യ ഊർജമുള്ള ഓർബിറ്റലുകളിലേക്ക്) ഇലക്ട്രോണുകൾ നിറയ്ക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്നു. ഒരേ ഉപഷെല്ലിലെ (p, d, f) ഓർബിറ്റലുകളിൽ ഇലക്ട്രോണുകൾ ജോടി ആകുന്നത് (pairing) ആ ഉപഷെല്ലിലെ എല്ലാ ഓർബിറ്റലുകളിലും ഓരോ ഇലക്ട്രോൺ വീതം നിറഞ്ഞതിനു ശേഷമായിരിക്കും.

Post a Comment

Previous Post Next Post