ഹൊയ്‌സാല ക്ഷേത്രങ്ങൾ

ഹൊയ്‌സാല ക്ഷേത്രങ്ങൾ (Sacred Ensembles of the Hoysalas)

ദക്ഷിണേന്ത്യയിൽ 12 - 13 നൂറ്റാണ്ടുകളിലായി ഹൊയ്‌സാല രാജാക്കന്മാർ നിർമിച്ച ക്ഷേത്രങ്ങളാണിവ. ഹാസൻ ജില്ലയിലെ ബേലൂർ ചെന്നകേശവ ക്ഷേത്രം, ഹാലേബീഡുവിലെ ഹൊയ്‌സാലേശ്വര ക്ഷേത്രം, മൈസൂരു ജില്ലയിലെ സോമനാഥപുര കേശവക്ഷേത്രം എന്നിങ്ങനെ ഹൊയ്‌സാല വാസ്തുവിദ്യയുടെ അഴകും പ്രൗഢിയും ചേർന്ന ക്ഷേത്രങ്ങളാണ് പൈതൃക കേന്ദ്രങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. അപൂർവമായ കൊത്തുപണികളും ശിലാലിഖിതങ്ങളുമുള്ള മൂന്ന് ക്ഷേത്രങ്ങളും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലാണുള്ളത്. കർണാടകയിലെ ബേലൂർ ചെന്നകേശവ ക്ഷേത്രം, ഹാലേബീഡു ഹൊയ്‌സാലേശ്വര ക്ഷേത്രം, സോമനാഥപുര കേശവക്ഷേത്രം എന്നിവ രാജ്യത്തുനിന്ന് പൈതൃകപ്പട്ടികയിലുൾപ്പെടുന്ന നിർമിതികളായി. ഹൊയ്‌സാല ക്ഷേത്രങ്ങൾ ഇന്ത്യയുടെ 42മത്തെ ലോക പൈതൃക ഇടംകൂടിയാണ്.

PSC ചോദ്യങ്ങൾ

1. കർണാടകയിൽ 12 - 13 നൂറ്റാണ്ടുകളിലായി ഹൊയ്‌സാല രാജാക്കന്മാർ നിർമിച്ച യുനെസ്‌കോ പട്ടികയിൽ ഇടംനേടിയ ക്ഷേത്രങ്ങൾ - ബേലൂർ ചെന്നകേശവ ക്ഷേത്രം, ഹാലേബീഡു ഹൊയ്‌സാലേശ്വര ക്ഷേത്രം, സോമനാഥപുര കേശവക്ഷേത്രം

2. ബേലൂർ ചെന്നകേശവ ക്ഷേത്രം സ്ഥിതിചെയ്യുന്ന ജില്ല - ഹാസൻ

3. ഹൊയ്‌സാലേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നത് - ഹാലേബീഡു

4. സോമനാഥപുര കേശവക്ഷേത്രം സ്ഥിതിചെയ്യുന്ന ജില്ല - മൈസൂരു

5. ഹൊയ്‌സാല ക്ഷേത്രങ്ങൾ യുനെസ്‌കോ ലോക പൈതൃകപ്പട്ടികയിൽ ഇടംനേടിയ വർഷം - 2023

Post a Comment

Previous Post Next Post