അലൂമിനിയം

അലൂമിനിയം (Aluminium)

ഒരു കാലത്ത് സ്വർണത്തെക്കാൾ വിലയുണ്ടായിരുന്ന ലോഹമാണ് അലുമിനിയം. അലുമെൻ എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് അലുമിനിയത്തിന് പേരു ലഭിച്ചത്. അലുമിനിയത്തിന്റെ പ്രധാന അയിരാണ് ബോക്സൈറ്റ്. 1825ൽ ഹാൻസ് ക്രിസ്റ്റ്യൻ ഈഴ്സ്റ്റഡ് ആണ് ആദ്യമായി അലുമിനിയം വേർതിരിച്ചെടുത്തത്. ബോക്സൈറ്റിൽ നിന്നു ലാഭകരമായി അലുമിനിയം വേർതിരിച്ചെടുക്കാനുള്ള മാർഗം കണ്ടുപിടിച്ചത് ചാൾസ് മാർട്ടിൻ ഹാൾ എന്ന അമേരിക്കൻ ശാസ്ത്രജ്ഞനാണ്. ഇതേ കാലത്തു തന്നെ പോൾ ഹെറൗൾട്ട് എന്ന ശാസ്ത്രജ്ഞനും സമാനമായ രീതിയിൽ അലുമിനിയം നിർമിക്കാനുള്ള മാർഗം കണ്ടെത്തിയിരുന്നു. ബോക്സൈറ്റിന്റെ വൈദ്യുത വിശ്ലേഷണത്തിലൂടെ അലുമിനിയം വേർതിരിച്ചെടുക്കാൻ കഴിയും. അലുമിനിയം വേർതിരിച്ചെടുക്കുന്ന പ്രക്രിയ പോൾ ഹെറൗൾട്ട് പ്രക്രിയ എന്നാണ് അറിയപ്പെടുന്നത്. വലിച്ചുനീട്ടാനും അടിച്ചു പരത്താനും കഴിയുന്ന, നല്ല താപചാലകതയും വൈദ്യുത ചാലകതയും ഉള്ള ലോഹമാണ് അലുമിനിയം. അലുമിനിയത്തിന്റെ ഉപരിതലത്തിൽ രൂപം കൊള്ളുന്ന ഓക്സൈഡ് പാളി ഒരു സംരക്ഷണ കവചം പോലെ പ്രവർത്തിച്ച് ലോഹനാശനം തടയുന്നു. ഇന്ന് ഇരുമ്പ് കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലോഹമാണ് അലുമിനിയം. കഞ്ഞിപ്പാത്രം മുതൽ വിമാനം വരെ ഉണ്ടാക്കാൻ ഇത് ഉപയോഗിക്കുന്നു. കാറുകളും ബഹിരാകാശ വാഹനങ്ങളും നിർമിക്കാനും അലുമിനിയം വേണം. ഉല്പാദനത്തിന്റെ കാര്യത്തിൽ ലോകത്ത് രണ്ടാംസ്ഥാനമുള്ള ലോഹവും അലുമിനിയമാണ്. പാചകപ്പാത്രങ്ങൾ, ജനാല ഫ്രെയിമുകൾ, അലുമിനിയം ഫോയിലുകൾ, വിമാനം നിർമ്മിക്കാനുപയോഗിക്കുന്ന ഡ്യുറാലുമിൻ, സ്ഥിരകാന്തങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന അൽ നിക്കോ തുടങ്ങിയ ലോഹസങ്കരങ്ങളുടെ നിർമാണം എന്നിവയിലൊക്കെ അലുമിനിയം ഉപയോഗിക്കുന്നു. അലുമിനിയത്തിന്റെ സൂക്ഷ്മ ധൂളി പെയിന്റ്, വാർണിഷ് എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു.

PSC ചോദ്യങ്ങൾ

1. ഭൂവല്ക്കത്തില്‍ ഏറ്റവും അധികം കാണപ്പെടുന്ന ലോഹമേത്‌? - അലുമിനിയം

2. അലൂമിനിയത്തിന്റെ ഓക്സീകരണാവസ്ഥ എത്ര? - +3

3. അലൂമിനിയത്തിന്റെ അയിരിന്റെ പേരെഴുതുക? - ബോക്സൈറ്റ്‌

4. അയിരില്‍ നിന്നും അലുമിനിയം വേര്‍തിരിച്ചെടുക്കുന്നതെങ്ങനെ? - വൈദ്യുത വിശ്ലേഷണം മുഖേന

5. അലൂമിനിയം അടങ്ങിയിട്ടില്ലാത്ത ധാതുവിന്‌ ഒരുദാഹരണമെഴുതുക? - ലൈംസ്റ്റോൺ

6. ഏതു ലോഹത്തിന്റെ ഹൈഡ്രോക്സൈഡാണ്‌ ശക്തിയായി ചൂടാക്കുമ്പോള്‍ ഓക്സൈഡായി മാറുന്നത്‌? - അലുമിനിയം

7. ബോക്‌സൈറ്റിന്റെ രാസവാക്യമെഴുതുക? - Al2O3.2H2O

8. അലൂമിനിയം ക്ലോറൈഡ് നിരോക്സീകരിച്ച് ആദ്യമായി അലൂമിനിയം വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞനാര്? - ഈഴ്‌സ്റ്റെഡ്

9. അലുമിനിയം അടങ്ങിയിട്ടില്ലാത്ത ഒരു ലോഹസങ്കരത്തിന്റെ പേരെഴുതുക? - നിക്കല്‍ സില്‍വർ

10. അലുമിനിയം ഓക്‌സൈഡ്‌ അടങ്ങിയിട്ടില്ലാത്ത ഒരു പദാര്‍ത്ഥമാണ്‌? - ആലം

11. മോര്‍ഡന്റായി ഉപയോഗിക്കുന്ന ഒരു പദാര്‍ത്ഥമേത്‌? - ആലം

12. അലുമിനിയം ഓക്സൈഡ്‌ അടങ്ങിയ ഒരു ധാതുവിന്റെ പേരെഴുതുക? - എമറി

13. ശക്തിയുള്ള കാന്തം നിര്‍മ്മിക്കുന്നതിനുപയോഗിക്കുന്ന ലോഹസങ്കരമേത്‌? - അല്‍നിക്കോ

14. അലുമിനിയം ബ്രോണ്‍സിലെ ഘടകലോഹങ്ങളേതെല്ലാം? - അലൂമിനിയവും കോപ്പറും

15. ഫെറിക്‌ ആലത്തിന്റെ രാസവാക്യമെഴുതുക? - (NH4)2SO4.Fe(SO4)3.24H2O

16. ബോക്സൈറ്റിന്റെ രാസനാമമെന്ത്‌? - ഹൈഡ്രേറ്റഡ്‌ അലുമിനിയം ഓക്സൈഡ്‌

17. അള്‍ട്രാമറൈന്‍ തയ്യാര്‍ ചെയ്യുന്നതിനുപയോഗിക്കുന്ന ധാതുവേത്‌? - ലാപ്പീസ്‌ ലസൂലി

18. അലൂമിനിയവും സിലിക്കണും ഘടകലോഹങ്ങളായുള്ള സങ്കരത്തിന്റെ പേരെന്ത്‌? - സിലൂമിന്‍

19. അലൂമിനിയത്തിന്റെ നീലനിറത്തിലുള്ള ധാതുവേത്‌? - ലാപ്പിസ്‌ ലസൂലി

20. അലൂമിനയുടെ രാസവാക്യമെന്ത്‌? - Al2O3

21. മരതകത്തിന്റെ രാസനാമമെഴുതുക? - ബെറീലിയം അലുമിനിയം സിലിക്കേറ്റ്‌

22. ക്രൂസിബിളുകള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന കൃത്രിമമായി നിര്‍മ്മിച്ച അലൂമിനിയം ഓക്സൈഡിന്റെ പേരെന്ത്‌ - അലന്‍ഡം

23. വജ്രത്തിനോളം കാഠിന്യമുള്ള അലുമിനിയം ഓക്‌സൈഡ്‌ ധാതുവേത്‌? - കൊറണ്ടം

24. എന്‍ജിന്‍ ഭാഗങ്ങള്‍ വാര്‍ക്കുന്നതിനുപയോഗിക്കുന്ന അലുമിനിയം സങ്കരം? - സിലൂമിന്‍

25. വിമാന നിര്‍മ്മാണത്തിനുപയോഗിക്കുന്ന അലൂമിനിയം സങ്കരം? - ഡ്യൂറാലുമിന്‍

26. സ്റ്റീമറുകളുടെ ബാഹ്യഭാഗം നിര്‍മ്മിക്കാനുപയോഗിക്കുന്ന അലൂമിനിയം സങ്കരം? - മഗ്നേലിയം

27. നാണയങ്ങള്‍ നിര്‍മ്മിക്കുന്നതിനുപയോഗിക്കുന്ന അലുമിനിയം സങ്കരം? - അലൂമിനിയം ബ്രോണ്‍സ്‌

28. അലൂമിനിയം ഹൈഡ്രോക്സൈഡ്‌ ചൂടാക്കുമ്പോള്‍ ലഭിക്കുന്ന പദാര്‍ത്ഥമേത്‌? - അലൂമിനിയം ഓക്സൈഡ്‌

29. ഫോംഫയര്‍ അഗ്നിശമനികളില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളേവ? - ആലവും സോഡിയം കാര്‍ബണേറ്റും

30. തുണിത്തരങ്ങളില്‍ ചായം ഉറപ്പിച്ച്‌ പറ്റിപ്പിടിപ്പിക്കുന്നതിനുപയോഗിക്കുന്ന രാസവസ്തുക്കളുടെ പേരെന്ത്‌? - മോര്‍ഡന്റുകള്‍

31. അലൂമിനിയം അടങ്ങിയിട്ടില്ലാത്ത ഒരു ആലത്തിന്റെ പേരും രാസവാക്യവും എഴുതുക? - ക്രോം ആലം (K2SO4.Cr2(SO4)3.24H2O)

32. പ്രകൃതിയില്‍ കാണുന്ന ശുദ്ധമല്ലാത്ത കറുത്ത നിറത്തിലുള്ള അലൂമിനിയം ഓക്സൈഡ്‌ ധാതുവിന്റെ പേരെന്ത്‌? - എമറി

33. ഏതു ലോഹത്തിന്റെ അയിരാണ്‌ ബോക്സൈറ്റ്‌ - അലൂമിനിയം

34. ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം - അലൂമിനിയം

35. കൊരാപുട്‌ പ്രോജക്ട്‌ എന്തിനാണ്‌ പ്രസിദ്ധം - അലൂമിനിയം

36. ഏത്‌ ലോഹത്തിന്റെ ഓക്സൈഡാണ്‌ കൊറണ്ടം - അലൂമിനിയം

37. സിലുമിന്‍ എന്ന ലോഹസങ്കരത്തില്‍ സിലിക്കണിനൊപ്പം ചേര്‍ക്കുന്ന ലോഹം - അലൂമിനിയം

38. ഹാന്‍ ക്രിസ്ത്യന്‍ ഓസ്റ്റര്‍ഡ്‌ 1825-ല്‍ വേര്‍തിരിച്ചെടുത്ത ലോഹം - അലൂമിനിയം

39. ഏത്‌ മൂലകത്തിന്റെ അണുസംഖ്യയാണ്‌ 13 - അലൂമിനിയം

40. ക്രയോലൈറ്റില്‍നിന്നും ലഭിക്കുന്ന പ്രധാന ലോഹം - അലൂമിനിയം

41. ഇരുമ്പുകഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ലോഹം - അലൂമിനിയം

42. ചോക്കലേറ്റ്‌, സിഗരറ്റ്‌ തുടങ്ങിയവയുടെ പാക്കിംഗിന്‌ ഉപയോഗിക്കുന്ന ലോഹം - അലൂമിനിയം

43. ഡുറാലുമിന്‍ എന്ന ലോഹസങ്കരത്തിലെ പ്രധാന ഘടകം - അലൂമിനിയം

44. ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള അയിര്‌ ഏത്‌ ലോഹത്തിന്റെതാണ്‌ - അലൂമിനിയം

45. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് വൈദ്യുതി പ്രസരണത്തിന് മുഖ്യമായും ഉപയോഗിക്കുന്നത് ഏത് ലോഹമാണ് - അലൂമിനിയം

46. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂന്നാമത്തെ മൂലകം - അലുമിനീയം 

47. കളിമണ്ണിൽ സമൃദ്ധമായുള്ള ലോഹം - അലുമിനിയം 

48. മൈക്ക, ക്ലേ തുടങ്ങിയ ആഗ്നേയ ധാതുക്കളിലെ ഒരു പ്രധാന ഘടകം - അലുമിനിയം 

49. ആഹാരപദാർത്ഥങ്ങൾ പൊതിഞ്ഞു സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ലോഹം - അലുമിനിയം 

50. മാംഗനീസ്, ക്രോമിയം എന്നിവയെ അയിരിൽ നിന്നും വേർതിരിക്കാൻ ഉപയോഗിക്കുന്ന ലോഹം - അലുമിനിയം 

51. തീ അണയ്ക്കുവാൻ ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം - ആലം 

52. വൈദ്യുത പോസ്റ്റുകളിൽ ഉപയോഗിച്ചിരിക്കുന്ന വൈദ്യുത കമ്പികൾ നിർമ്മിച്ചിരിക്കുന്ന ലോഹം - അലുമിനിയം

Post a Comment

Previous Post Next Post