ശാന്തിനികേതൻ

ശാന്തിനികേതൻ (Shantiniketan)

1901ൽ പശ്ചിമബംഗാളിലെ ഗ്രാമപ്രദേശത്താണ് ശാന്തിനികേതൻ സ്ഥാപിതമായത്. കവിയും നൊബേൽ സമ്മാന ജേതാവുമായ രബീന്ദ്രനാഥ ടാഗോർ പണികഴിപ്പിച്ച വിശ്വഭാരതി നിലകൊള്ളുന്ന ശാന്തിനികേതന് യുനെസ്‌കോയുടെ പൈതൃക പദവി ലഭിച്ചു. സൗദി അറേബ്യയിൽ നടന്ന ലോക പൈതൃക സമിതി സമ്മേളനത്തിലാണ് പദവി നൽകാൻ തീരുമാനമായത്. പശ്ചിമ ബംഗാളിലെ ബിർ ബൂം ജില്ലയിൽ സ്ഥിതിചെയ്യുന്ന ശാന്തിനികേതൻ ഇന്ത്യയുടെ 41 മത്തെ ലോക പൈതൃക ഇടംകൂടിയാണ്. പുരാതന ഇന്ത്യൻ സാംസ്‌കാരിക കലകളുടെ കേന്ദ്രം എന്ന നിലയിലും മതത്തിന്റെയും സംസ്കാരത്തിന്റെയും വേലിക്കെട്ടുകൾക്കപ്പുറം മാനവിക ഐക്യത്തിന്റെ ദർശനം എന്ന നിലയിലും ശാന്തിനികേതൻ നിലകൊള്ളുന്നു. 1921ൽ ഇവിടെ വിശ്വഭാരതി എന്ന പേരിൽ ലോക സർവകലാശാല സ്ഥാപിക്കപ്പെട്ടു. പാൻ ഏഷ്യൻ ആധുനികതയാണ് ശാന്തിനികേതന്റെ മുഖമുദ്ര. 

PSC ചോദ്യങ്ങൾ 

1. ഇന്ത്യയുടെ 41 മത്തെ ലോക പൈതൃക കേന്ദ്രം - ശാന്തിനികേതൻ 

2. ശാന്തിനികേതൻ സ്ഥിതിചെയ്യുന്ന ജില്ല - ബിർ ബൂം (പശ്ചിമ ബംഗാൾ)

3. ശാന്തിനികേതൻ സ്ഥാപിച്ചത് - രബീന്ദ്രനാഥ ടാഗോർ

4. ശാന്തിനികേതൻ സ്ഥാപിതമായത് - 1901

5. ശാന്തിനികേതൻ യുനെസ്‌കോ ലോക പൈതൃകപ്പട്ടികയിൽ ഇടംനേടിയ വർഷം - 2023

Post a Comment

Previous Post Next Post