അലോഹങ്ങൾ

അലോഹങ്ങൾ (Non Metals)

മൂലകങ്ങളെ ലോഹങ്ങൾ, അലോഹങ്ങൾ, ഉപലോഹങ്ങൾ എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു. ലോഹങ്ങളുടെ സ്വഭാവം കാണിക്കാത്ത മൂലകങ്ങളെയാണ് അലോഹങ്ങൾ എന്നുവിളിക്കുന്നത്. രാസപ്രവർത്തനങ്ങളിൽ ഇലക്ട്രോൺ സ്വീകരിക്കുന്ന മൂലകങ്ങളാണ് അലോഹങ്ങൾ. ജലം, വായു, ആഹാരപദാർത്ഥങ്ങൾ എന്നിവയിലെ പ്രധാന ഘടകമൂലകങ്ങളാണ് അലോഹങ്ങൾ. എല്ലാ വാതകങ്ങളും അലോഹങ്ങളാണ്. അലോഹ മൂലകങ്ങൾ 17 എണ്ണം മാത്രമാണുള്ളത്. ഹൈഡ്രജൻ, ആർഗൺ, ബ്രോമൈൻ, കാർബൺ, ക്ലോറൈൻ, ഫ്‌ളൂറൈൻ, ഹീലിയം, അയഡിൻ, ക്രിപ്റ്റോൺ, നിയോൺ, നൈട്രജൻ, ഓക്‌സിജൻ, ഫോസ്ഫറസ്‌, റാഡൺ, സെലീനിയം, സൾഫർ, സിനോൺ എന്നിവയാണവ. എല്ലാ ഹാലൊജനുകളും അലസവാതകങ്ങളും അലോഹങ്ങളാണ്.

PSC ചോദ്യങ്ങൾ

1. ഏറ്റവും സാന്ദ്രത കൂടിയ അലോഹം - അയഡിൻ 

2. ഏറ്റവും സാന്ദ്രത കുറഞ്ഞ അലോഹം - ഹൈഡ്രജൻ 

3. ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന അലോഹം - ബ്രോമൈൻ

4. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകമേത് - ഹൈഡ്രജൻ 

5. പ്രപഞ്ചത്തിൽ ധാരാളമായി കാണുന്ന മൂലകങ്ങളിൽ രണ്ടും മൂന്നും സ്ഥാനത്തുള്ളവ ഏതെല്ലാം - ഹീലിയം, ഓക്‌സിജൻ

6. പ്രധാനമായും രണ്ട് മൂലകങ്ങൾ കൊണ്ടാണ് നക്ഷത്രങ്ങൾ നിർമിച്ചിരിക്കുന്നത്. ഏതാണവ? - ഹൈഡ്രജൻ, ഹീലിയം 

7. അന്തരീക്ഷ വായുവിൽ ഏറ്റവും കൂടുതലുള്ള വാതകം? എത്ര ശതമാനം? - നൈട്രജൻ (78 ശതമാനം)

8. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം - ഓക്‌സിജൻ (46 ശതമാനം)

9. ചൊവ്വയുടെ അന്തരീക്ഷത്തിൽ 95 ശതമാനവും കാർബൺ ഡയോക്സൈഡ് വാതകമാണ്. ബാക്കിയുള്ളതിൽ രണ്ട് ശതമാനം ഒരു അലസവാതകമുണ്ട്. ഏതാണത് - ആർഗൺ 

10. ആറ്റത്തിന്റെ ന്യൂക്ലിയസുകൾ കൂടിച്ചേരുന്ന 'ന്യൂക്ലിയർ ഫ്യൂഷൻ' വഴിയാണ് സൂര്യനിൽ ഊർജമുണ്ടാകുന്നത്. ഏതൊക്കെ മൂലകങ്ങളാണ് ഇതിൽ പ്രവർത്തിക്കുന്നത് - ഹൈഡ്രജനും ഹീലിയവും. ഹൈഡ്രജൻ ന്യൂക്ലിയസുകൾ ചേർന്ന് ഹീലിയമായി മാറുന്നു 

11. ഏറ്റവും ചെറിയ മൂലകം - ഹീലിയം 

12. ഏറ്റവും ലളിത ഘടനയുള്ള മൂലകം - ഹൈഡ്രജൻ 

13. ഏറ്റവും കൂടുതൽ സംയുക്തങ്ങളുണ്ടാക്കുന്ന മൂലകം - കാർബൺ 

14. ഏറ്റവും കുറഞ്ഞ മെൽറ്റിങ് പോയിന്റ് ഉള്ള മൂലകം - ഹീലിയം 

15. ഏറ്റവും കുറഞ്ഞ സാന്ദ്രതയുള്ള മൂലകം - ഹൈഡ്രജൻ 

16. മനുഷ്യശരീരത്തിന്റെ 65 ശതമാനവും ഒരു മൂലകമാണ്. ഏതാണിത് - ഓക്‌സിജൻ 

17. ആറ്റങ്ങളുടെ എണ്ണം നോക്കിയാൽ നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകമേത് - ഹൈഡ്രജൻ 

18. മനുഷ്യരിൽ തൈറോയിഡ് ഹോർമോൺ നിർമിക്കാൻ ആവശ്യമായ മൂലകം - അയഡിൻ 

19. പെട്ടെന്ന് തീ പിടിക്കുന്നതിനാൽ 'ഇൻഫ്ലേമമ്പിൽ എയർ' എന്നാണ് ഈ മൂലകത്തിന് പേരു കൊടുത്തിരിക്കുന്നത്? മൂലകമേത്? - ഹൈഡ്രജൻ

20. ഈ മൂലകത്തിന്റെ പേരിന് ഗ്രീക്ക് ഭാഷയിൽ 'ജലം ഉണ്ടാക്കുന്നത്' എന്നാണർഥം. എതാണ് ഈ മൂലകം? - ഹൈഡ്രജൻ

21. ഹീലിയോസ് എന്ന വാക്കിൽ നിന്ന് പേരുകിട്ടിയ മൂലകം - ഹീലിയം

22. മനുഷ്യന്റെ മൂത്രത്തിൽ നിന്നാണ് ആദ്യമായി ഒരു മൂലകത്തെ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയത്. 1669ൽ കണ്ടെത്തിയ ഈ മൂലകമേത് - ഫോസ്ഫറസ്‌

23. 'ഡീഫ്ലോജിസ്റ്റിക്കേറ്റഡ് എയർ' എന്ന് തുടക്കത്തിൽ വിളിക്കപ്പെട്ട മൂലകം - ഓക്‌സിജൻ 

24. ലോകത്തിലുള്ള മുഴുവൻ ജീവജാലങ്ങളുടെയും ശരീരഭാഗത്തിന്റെ 95 ശതമാനവും ഉണ്ടായിരിക്കുന്നത് നാല് മൂലകങ്ങൾ ചേർന്നാണ്. ഏതൊക്കെയാണവ - ഹൈഡ്രജൻ, കാർബൺ, നൈട്രജൻ, ഓക്‌സിജൻ 

25. ഏറ്റവും കൂടുതൽ ഐസോടോപ്പുകളുള്ള മൂലകങ്ങളാണ് സിനോൺ, സീഷിയം എന്നിവ. ഇവയ്ക്ക് എത്ര ഐസോടോപ്പുകൾ ഉണ്ട് - 36 

26. ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം - ഫ്ലൂറിൻ

27. ന്യൂട്രോൺ ഇല്ലാത്ത മൂലകം - ഹൈഡ്രജൻ

28. ഏത് വാതകത്തിന്റെ അലോട്രോപ്പിക് രൂപമാണ് ഓസോൺ വാതകം - ഓക്സിജൻ

29. ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റന്റെ അന്തരീക്ഷത്തിൽ 98 ശതമാനവും ഉള്ള വാതകം - നൈട്രജൻ

30. അന്തരീക്ഷത്തിൽ നിന്ന് ആദ്യമായി ഒരു അലസവാതകത്തെ വേർതിരിച്ചത് 1894ലാണ്. ഏതായിരുന്നു ഇത് - ആർഗൺ

31. ആർഗൺ, ഹീലിയം, ക്രിപ്റ്റോൺ, നിയോൺ, സിനോൺ എന്നീ അലസവാതകങ്ങളെ തിരിച്ചറിഞ്ഞ് വേർതിരിച്ചെടുത്തത് ഇദ്ദേഹമാണ്. ഇദ്ദേഹത്തിന്റെ പേരെന്ത് - വില്യം റാംസേ 

32. ഹീലിയത്തെ ഗവേഷണശാലയിൽ വേർതിരിക്കും മുൻപുതന്നെ 1785ൽ സൂര്യനിൽ ഈ വാതകത്തെ കണ്ടെത്തിയിരുന്നു. ആരാണ് ഈ കണ്ടെത്തൽ നടത്തിയത് - പിയറി ജാൻസൺ 

33. ഏത് ധാതുവിൽ നിന്നാണ് റാംസേ ഹീലിയത്തെ വേർതിരിച്ചെടുത്തത് - ക്ലെവൈറ്റ്

34. ബ്രിംസ്റ്റോൺ എന്നറിയപ്പെടുന്ന മൂലകം - സൾഫർ 

35. ഭൂമിയിൽ കണ്ടെത്തുംമുൻപ് സൂര്യനിൽ സാന്നിധ്യം തിരിച്ചറിഞ്ഞ ഒരു മൂലകം ആവർത്തനപ്പട്ടികയിൽ ഉണ്ട്. ഏതാണാ മൂലകം - ഹീലിയം

36. എല്ലാ ഓർഗാനിക് സംയുക്തങ്ങളിലും ഉള്ള മൂലകം - കാർബൺ 

37. സൾഫർ സംയുക്തമായ ഈ ആസിഡിന് 'ഓയിൽ ഓഫ് വിട്രിയോൾ' എന്നും പേരുണ്ട്. ഏതാണിത് - സൾഫ്യൂറിക് ആസിഡ് 

38. ജലതന്മാത്രയുടെ കൂടെ ഒരു ഓക്‌സിജൻ ആറ്റം കൂടി ചേർന്നാൽ ഉണ്ടാകുന്ന സംയുക്തമേത് - ഹൈഡ്രജൻ പെറോക്സൈഡ് 

39. സൾഫറിന്റെ സംയുക്തമായ ഈ വാതകത്തിന് ചീമുട്ടയുടെ ഗന്ധമാണ്. ഏതാണിത് - ഹൈഡ്രജൻ സൾഫൈഡ് 

40. ഒരു മൂലകവുമായി ഏറെക്കാലം സമ്പർക്കത്തിലിരിക്കുന്നവർക്കു വരുന്ന രോഗമാണ് ഫോസി ജോ (Phossy Jaw). ഏതാണ് ആ മൂലകം? - ഫോസ്ഫറസ്‌

Post a Comment

Previous Post Next Post