ലോഹങ്ങൾ

ലോഹങ്ങൾ (Metals)

■ ആന്‍റിമണി ലോഹത്തിന്റെ അയിരാണ്‌ 'സ്റ്റിബ്‌നൈറ്റ്‌” (stibnite).

■ സോഡിയത്തിന്റെ ധാതുവാണ്‌ “ആംഭിബോൾ”.

■ ചന്ദ്രനിലെ പാറകളില്‍ സമദ്ധമായി കാണപ്പെടുന്ന ലോഹം ടൈറ്റാനിയം.

■ കടല്‍വെള്ളരിക്കയില്‍ സമൃദ്ധമായുള്ള ലോഹമാണ്‌ വനേഡിയം.

■ ബോക്സൈറ്റ്‌ അലൂമിനിയത്തിന്റെ അയിരാണ്‌. പിച്ച്‌ബ്ലെന്‍ഡ്‌ യുറേനിയത്തിന്റെ അയിര്‌.

■ ഗലീന ലെഡിന്റെയും മോണോസൈറ്റ്‌ തോറിയത്തിന്റെയും അയിരുകൾ.

■ പഞ്ചലോഹ വിഗ്രഹങ്ങളില്‍ ഏറ്റവും കൂടുതലുള്ള ലോഹം ചെമ്പ്‌ (80%). ഈയം, വെള്ളി, സ്വര്‍ണം, ഇരുമ്പ്‌ എന്നിവയാണ്‌ മറ്റു ഘടകങ്ങൾ.

■ അടുക്കളപ്പാത്രങ്ങൾ നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമാണ്‌ സ്റ്റെയിൻലെസ് സ്റ്റീൽ.

■ ഉരുക്കിനൊപ്പം ക്രോമിയം ലോഹം കൂടി ചേര്‍ത്താണ്‌ സ്റ്റെയിന്‍ലെസ്‌ സ്റ്റീല്‍ നിര്‍മ്മിക്കുന്നത്‌.

■ സാധാരണ തെര്‍മോമീറ്ററില്‍ ഉപയോഗിക്കുന്ന ലോഹമാണ്‌ ദ്രാവക രൂപത്തിലുള്ള മെര്‍ക്കുറി.

■ ലോഹങ്ങളെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖയാണ്‌ 'മെറ്റല്ലര്‍ജി'.

■ പ്രകൃതിയില്‍ ലഭ്യമായ ഏറ്റവും വില കൂടിയ വസ്തുവായ വജ്രം (Diamond), കാര്‍ബണിന്റെ ഏറ്റവും ശുദ്ധമായ രൂപമാണ്‌. കാര്‍ബണിന്റെ മറ്റൊരു രൂപാന്തരമാണ്‌ ഗ്രാഫൈറ്റ്‌. പ്രകൃതിയിലുള്ള ഏറ്റവും കാഠിന്യമുള്ള പദാര്‍ത്ഥവും വജ്രമാണ്‌.

■ മോഹ്സ്‌ സ്കെയില്‍ ഉപയോഗിക്കുന്നത്‌ പദാർത്ഥങ്ങളുടെ കാഠിന്യം അളക്കുവാന്‍. സ്ക്ലീറോ മീറ്ററിന്റെ ഉപയോഗവും ഇതുതന്നെ.

■ വജ്രം, രത്നങ്ങൾ എന്നിവയുടെ ഭാരം രേഖപ്പെടുത്താനുള്ള യൂണിറ്റാണ്‌ കാരറ്റ്‌.

■ 'പാരഗണ്‍' എന്നറിയപ്പെടുന്നത്‌ 100 കാരറ്റോ അതിനു മുകളിലോ മൂല്യമുള്ള വജ്രമാണ്‌.

■ സ്വര്‍ണം, വെള്ളി തുടങ്ങിയ വിലകൂടിയ ലോഹങ്ങളുടെ മൂല്യം രേഖപ്പെടുത്താന്‍ 'ട്രോയ്‌ ഔണ്‍സ്'‌ ഉപയോഗിക്കുന്നു. 31.1 ഗ്രാമിന്‌ തുല്യമാണ്‌ ഒരു ട്രോയ്‌ ഔണ്‍സ്‌.

■ വജ്രത്തിനു സമാനമായ പരല്‍ ഘടനയുള്ള മൂലകം ജര്‍മ്മേനിയം.

■ അലൂമിനിയം ഫ്ലൂറിന്‍ സിലിക്കേറ്റാണ്‌ “ഗോമേദകം” (Topaz) എന്നറിയപ്പെടുന്നത്‌.

■ മരതകത്തിന്റെ (Emerald) ശാസ്ത്രിയ നാമമാണ്‌ ബെറിലിയം അലൂമിനിയം സിലിക്കേറ്റ്‌, മരതകത്തിന്‌ പച്ചനിറം.

■ ഹൈഡ്രേറ്റഡ് സിലിക്കണ്‍ ഡൈ ഓക്സൈഡാണ്‌ “ക്ഷീര സ്ഫടികം" (Opal). പുഷ്യരാഗത്തിന്റെ (Ruby) രാസനാമം അലൂമിനിയം ഓക്സൈഡ്‌. ഒറ്റപരല്‍ ഘടനയോടുകുടിയ അലുമിനിയം ഓക്സൈഡിന്റെ വകഭേദമാണ്‌ “ഇന്ദ്രനീലം” (Sapphire).

■ ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന വജ്രഖനിയാണ്‌ ദക്ഷിണാഫ്രിക്കയിലെ കിംബര്‍ലി. മധ്യപ്രദേശിലെ പന്നയാണ്‌ ഇന്ത്യയിലെ പ്രധാന വജ്രഖനി.

■ ലോകത്തിലെ പ്രധാന വജ്രവ്യാപാര കേന്ദ്രം ബെല്‍ജിയത്തിലെ ആൻറ് വെർപ്പ്‌. ഇന്ത്യയിലെ പ്രധാന വജ്രവ്യാപാര കേന്ദ്രം ഗുജറാത്തിലെ സൂററ്റ്‌.

■ ഇന്ത്യയില്‍നിന്നു ലഭിച്ച പ്രസിദ്ധമായ വജ്രമാണ്‌ 'കോഹിനൂര്‍'. പ്രകാശത്തിന്റെ പര്‍വതം' എന്നാണീവാക്കിനര്‍ഥം. കോഹിനൂര്‍ രത്നം ഇന്ത്യയില്‍നിന്നപഹരിച്ച ആക്രമണകാരി നാദിര്‍ഷായായിരുന്നു.

■ ലോകത്ത്‌ ഇന്നേവരെ ലഭിച്ചിട്ടുള്ളവയില്‍ ഏറ്റവും വലിയ വജ്രമാണ്‌ "കള്ളിനന്‍". ലോകപ്രസിദ്ധമായ 'പ്രീമിയര്‍ വജ്രഖനി' ദക്ഷിണാഫ്രിക്കയിലാണ്‌. കള്ളിനന്‍ വജ്രം ലഭിച്ചതും ഇവിടെ നിന്നാണ്‌.

■ ശുദ്ധമായ സ്വര്‍ണം 24 കാരറ്റ്‌. ആഭരണങ്ങൾ ഉണ്ടാക്കാനുപയോഗിക്കുന്ന "916 ഗോൾഡ്‌" 22 കാരറ്റ്‌. തങ്കം 24 കാരറ്റ്‌ സ്വര്‍ണം.

■ സ്വര്‍ണത്തിന്റെ ആറ്റോമിക സംഖ്യ 79.

■ ഒരു പവന്‍ എന്നത്‌ 8 ഗ്രാമാണ്‌. ഒരു കിലോഗ്രാം സ്വര്‍ണം 125 പവനാണ്‌.

■ ഏറ്റവും കുടുതല്‍ സ്വര്‍ണം ഉത്പാദിപ്പിക്കുന്നത്‌ ചൈന.

■ പ്രകൃതിയിലുള്ള രണ്ടാമത്തെ കടുപ്പമേറിയ പദാർത്ഥം കൊറണ്ടം. അലുമിനിയം ഓക്സൈഡ്‌ എന്നതാണ്‌ കൊറണ്ടത്തിന്റെ രാസനാമം.

■ സ്വര്‍ണം, പ്ലാറ്റിനം എന്നിവയെ അലിയിക്കുന്ന 'അക്വാറീജിയ' ആണ്‌ 'രാജകീയ ദ്രവം'. നൈട്രിക്‌ ആസിഡ്‌, ഹൈഡ്രോക്ലോറിക്‌ ആസിഡ്‌ എന്നിവയുടെ മിശ്രണമാണിത്‌ (1:3 അനുപാതം).

യുറേനിയം

■ ആറ്റോമിക നമ്പര്‍-92 ആയ യുറേനിയമാണ്‌ പ്രകൃതിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന ഏറ്റവും ഒടുവിലത്തെ മൂലകം.

■ 1789ല്‍ ജര്‍മന്‍ ശാസ്ത്രജ്ഞനായ മാര്‍ട്ടിന്‍ എച്ച്‌. ക്ലാപ്രോത്താണ്‌ യുറേനിയം കണ്ടെത്തിയത്‌. ഒരു ഗ്രഹത്തിന്റെ പേരില്‍ നാമകരണം ചെയ്യപ്പെട്ട ആദ്യ ലോഹമാണിത്‌. 1781ല്‍ കണ്ടുപിടിക്കപ്പെട്ട യുറാനസിന്റെ പേരില്‍.

■ യുറേനിയത്തിന്റെ ഏറ്റവും പ്രധാന അയിരാണ്‌ "പിച്ച്‌ ബ്ലെന്‍ഡ്‌".

■ "യെല്ലോ കേക്ക്" എന്നറിയപ്പെടുന്നത്‌ യുറേനിയം ഡൈ ഓക്സൈഡാണ്‌.

■ ലോകത്തില്‍ ഏറ്റവും കൂടുതല്‍ യുറേനിയം ഉത്പാദിപ്പിക്കുന്ന രാജ്യം കസാഖിസ്കാന്‍. കാനഡ രണ്ടാമത്‌.

■ ഇന്ത്യയില്‍ യുറേനിയം ഉത്പാദനത്തില്‍ മുന്നിലുള്ള സംസ്ഥാനമാണ്‌ ജാര്‍ഖണ്ഡ്‌. ജാര്‍ഖണ്ഡിലെ "ജാദുഗുഡ" (Jaduguda) ഖനി യുറേനിയം നിക്ഷേപത്തിന്‌ പ്രസിദ്ധമാണ്‌.

■ ആണവോര്‍ജ മേഖലയില്‍ പ്രാധാന്യമുള്ള മറ്റൊരു ലോഹമായ തോറിയത്തിന്റെ ആറ്റോമിക സംഖ്യ 90.

■ കേരളത്തിന്റെ തീരദേശത്തെ കരിമണലില്‍ സമൃദ്ധമായി കാണപ്പെടുന്ന മോണസൈറ്റ്‌ തോറിയത്തിന്റെ ധാതുവാണ്‌.

■ 1828ല്‍, സ്വീഡീഷ്‌ ശാസ്ത്രജ്ഞനായ ജോന്‍സ്‌ ജെ. ബെര്‍സെലിയസ്‌ ആണ്‌ തോറിയം കണ്ടുപിടിച്ചത്‌.

Post a Comment

Previous Post Next Post