അയണ്‍, കോപ്പര്‍, സിങ്ക്

സംക്രമണമൂലകങ്ങള്‍ - അയണ്‍, കോപ്പര്‍, സിങ്ക്

‌ആവർത്തിക്കുന്ന ചോദ്യങ്ങൾ 


1. സിങ്കിന്റെ പ്രധാന സംയുകതങ്ങളേവ? - സിങ്ക്‌ ഓക്‌സൈഡ്‌, സിങ്ക്‌ കാര്‍ബണേറ്റ്‌ (കലാമിന്‍), സിങ്ക്‌ ക്ലോറൈഡ്


2. കലാമിന്റെ രാസവാകൃമെന്ത്‌ - ZnCO3


3. ഇളംനീല നിറത്തിലുള്ള ഒരു സംയുക്തത്തിന്റെ പേരെഴുതുക? - Cu(OH)2


4. പരല്‍ രൂപത്തിലുള്ള കോപ്പര്‍ സൾഫേറ്റിന്റെ തന്മാത്രാവാക്യമെഴുതുക? - CuSO4.10H2O


5. Cu(OH)ന്റെ നിറമെന്ത്‌ - ഇളംനീല


6. ഇരുമ്പ്‌ അടങ്ങിയിട്ടില്ലാത്ത ഒരു ലോഹസങ്കരമാണ്‌? - സിലൂമിന്‍


7. ഹീറ്റിംഗ്‌ എലിമെന്റ്‌ നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമേത്‌? - നിക്രോം


8. +2, +3 എന്നീ ഓക്സീകരണാവസ്ഥകള്‍ പ്രദര്‍ശിപ്പിക്കുന്ന ലോഹത്തിന്‌ ഒരുദാഹരണമെഴുതുക? - ഇരുമ്പ്


9. ബ്ലാസ്‌റ്റ്ഫര്‍ണസിൽ നിന്നും നേരിട്ട്‌ ലഭിക്കുന്ന ഇരുമ്പിന്റെ പേരെന്ത്‌? - പിഗ്‌ അയണ്‍


10. നാണയസില്‍വര്‍ ഏതെല്ലാം ലോഹങ്ങളുടെ സങ്കരമാണ്‌? - കോപ്പറും നിക്കലും


11. ബ്ലാസ്റ്റ്ഫര്‍ണസിലുണ്ടാകുന്ന സ്ലാഗ്‌ ഏതു പദാര്‍ത്ഥമാണ്‌? - കാല്‍സ്യം സിലിക്കേറ്റ്‌


12. അയണ്‍ 2+ സള്‍ഫേറ്റിന്റെ നിറമെന്ത്‌? - പച്ച


13. ഓക്‌സൈഡല്ലാത്ത ഇരുമ്പിന്റെ ധാതു: - അയണ്‍ പൈറൈറ്റിസ്‌


14. CuO2-യിൽ കോപ്പറിന്റെ സംയോജകത എത്ര? - ഒന്ന്


15. മീഡിയം സ്റ്റീലിൽ അടങ്ങിയിരിക്കുന്ന കാര്‍ബണിന്റെ അളവെത്ര? - 0.21 to 0.6 %


16. സ്ഥിര കാന്തമുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ലോഹസങ്കരത്തിലെ ഒരു ഘടകമാണ്‌? - കൊബാള്‍ട്ട്‌


17. സള്‍ഫര്‍ സംയുക്തമല്ലാത്ത ഇരുമ്പിന്റെ അയിര്‌ ഏത്‌? - ഹേമറ്റൈറ്റ്


18. ഉല്പാദന സമയത്ത്‌ ബാഷ്പമായി വേര്‍തിരിയുന്ന ലോഹത്തിനുദാഹരണം എഴുതുക? - സിങ്ക്‌


19. സ്‌കാന്‍ഡിയം ആവര്‍ത്തനപ്പട്ടികയില്‍ ഏതു പീരിഡിലെ മൂലകമാണ്? - നാലാമത്തെ പീരിഡിലെ


20. CuO എന്ന സംയുക്തത്തില്‍ കോപ്പറിന്റെ ഓക്സീകരണാവസ്ഥ എത്ര? - +2


21. CuO-യുടെ നിറമെന്ത്‌? - കറുപ്പ്‌


22. മഞ്ഞ നിറത്തിലുള്ള കോപ്പര്‍ സംയുക്തമേത്‌? - CuCl2


23. സ്റ്റീൽ ഉപകരണത്തെ ചുട്ടുപഴുക്കുന്നതുവരെ ചൂടാക്കിയിട്ട്‌ വായുവില്‍ വച്ച്‌ സാവധാനം തണുപ്പിക്കുന്ന താപോപചാര രീതിയുടെ പേരെഴുതുക? - അനീലിംഗ്‌


24. ശക്തിയുള്ള കാന്തം നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമേത്‌? - അല്‍നിക്കോ


25. ക്ലാവിന്റെ രാസനാമമെന്ത്‌? - ബേസിക്‌ കോപ്പര്‍ കാര്‍ബണേറ്റ്‌


26. സിങ്കിന്റെ സള്‍ഫൈഡ്‌ അയിരേത്‌? - സിങ്ക്‌ ബ്ലെന്‍ഡ്‌


27. ഹീമോഗ്ലോബിന്‍ നിര്‍മ്മിതിക്കാവശ്യമായ ലോഹം ഏത്‌? - അയണ്‍


28. മോട്ടോര്‍ കാറുകളുടെ ആക്‌സില്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരത്തിന്റെ പേരെന്ത്‌? - ക്രോംവനേഡിയം സ്റ്റീല്‍


29. കോപ്പറിന്റെ സള്‍ഫൈഡ്‌ അയിരേത്‌? - കോപ്പര്‍ഗ്ലാന്‍സ്‌


30. സിങ്ക്‌ അയിര്‌ നിരോക്സീകരിക്കാന്‍ ഉപയോഗിക്കുന്ന പദാര്‍ത്ഥമേത്‌? - കോക്ക്‌


31. ഉരുക്കിനെ വളയ്ക്കുന്നതിന്‌ സഹായിക്കുന്ന താപോപചാര രീതിയുടെ പേരെന്ത്‌? - അനീലിംഗ്


32. സ്പ്രിംഗുകള്‍, ബ്ലേഡുകള്‍, ഡ്രില്ലുകള്‍ മുതലായവ നിര്‍മ്മിക്കാന്‍ ഏതിനം സ്റ്റീലുപയോഗിക്കുന്നു? - ഹൈകാര്‍ബണ്‍ സ്റ്റീല്‍


33. സയനൈഡ്‌ പ്രകിയയില്‍ സ്വര്‍ണ്ണം വേര്‍തിരിക്കുന്നതിനുപയോഗിക്കുന്ന ലോഹമേത്‌? - സിങ്ക്


34. തടി, തുകല്‍ ഇവ കേടുകൂടാതെ സംരക്ഷിക്കുന്നതിനുപയോഗിക്കുന്ന കോപ്പര്‍ സംയുക്തമേത്‌? - കോപ്പര്‍ സൾഫേറ്റ്

 

35. പെന്‍ഡുലം നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹ സങ്കരമേത്‌? - ഇന്‍വാര്‍


36. ഹേമറ്റൈറ്റിന്റെ രാസനാമമെഴുതുക? - അയണ്‍ ഓക്സൈഡ്


37. സിങ്കിന്റെ കാര്‍ബണേറ്റ്‌ അയിരേത്‌? - കലാമിന്‍


38. ബോര്‍ഡോമിശ്രിതം എന്താണ്‌? - കോപ്പര്‍ സള്‍ഫേറ്റ്, ചുണ്ണാമ്പ്‌, ജലം ഇവ കലര്‍ത്തിയാണ്‌ നിര്‍മ്മിക്കുന്നത്‌


39. മീഡിയം സ്റ്റീല്‍ കൊണ്ട്‌ നിര്‍മ്മിക്കുന്ന ഒരു വസ്തുവിന്റെ പേരെഴുതുക? - റെയിലുകള്‍


40. ഇരുമ്പിന്റെ പ്രധാനപ്പെട്ട രണ്ട്‌ അയിരുകളുടെ പേരും രാസവാക്യവുമെഴുതുക? - ഹേമറ്റൈറ്റ് Fe2O3, മാഗ്നറ്റൈറ്റ് Fe3O4


41. സംക്രമണ മൂലകങ്ങളുടെ ഏറ്റവും കൂടിയ ഓക്സീകരണാവസ്ഥ എത്ര? - +7


42. പിഗ്‌ അയണില്‍ കാര്‍ബണ്‍ കൂടാതെ കാണപ്പെടുന്ന രണ്ട്‌ മൂലകങ്ങളേതെല്ലാം? - സള്‍ഫര്‍, ഫോസ്ഫറസ്‌


43. സംക്രമണമൂലകങ്ങളുടെ ഒരു പ്രത്യേക സ്വഭാവമെന്ത്‌? - അവ തിരശ്ചീനമായ സാദൃശ്യം പ്രകടിപ്പിക്കുന്നു


44. വ്യത്യസ്ത ഓക്സീകരണാവസ്ഥ പ്രദര്‍ശിപ്പിക്കാത്ത ഒരു സംക്രമണ മൂലകം - സിങ്ക്


45. കൃഷി ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതിനുപയോഗിക്കുന്ന സ്റ്റീലേത്‌? - മൈല്‍ഡ് സ്റ്റീല്‍


46. കലാമിന്‍ ലോഷന്റെ പ്രധാന ഘടകമേത്‌? - സിങ്ക്‌ കാര്‍ബണേറ്റ്‌


47. കോപ്പര്‍ ഗ്ലാന്‍സിന്റെ രാസവാക്യമെന്ത്‌? - Cu2S


48. കോപ്പര്‍ പിറൈറ്റിസില്‍ നിന്നും കോപ്പര്‍ നിര്‍മ്മിക്കുമ്പോള്‍ ഉണ്ടാകുന്ന സ്ലാഗ് ഏത്‌ പദാര്‍ത്ഥമാണ്‌ - ഫെറസ്‌ സിലിക്കേറ്റ്‌

0 Comments