കാഞ്ചൻജംഗ ദേശീയോദ്യാനം

കാഞ്ചൻജംഗ ദേശീയോദ്യാനം (Khangchendzonga National Park)

ഹിമാലയ പർവതനിരകളുടെ ഹൃദയത്തിലാണ് കാഞ്ചൻജംഗയുടെ സ്ഥാനം. സമതലങ്ങളും താഴ്വരകളും തടാകങ്ങളും ഹിമാനികളുമൊക്കെ ഇടകലർന്ന മനോഹരഭൂപ്രകൃതിയാണ് ഇവിടത്തേത്. മഞ്ഞുമൂടിയ പർവതങ്ങളും പുരാതനമായ വനങ്ങളും ഇവിടെ കാണാം. ലോകത്തിലെ ഏറ്റവും ഉയരമുള്ള മൂന്നാമത്തെ പർവതമായ കാഞ്ചൻജംഗയും ഇവിടെയാണുള്ളത്. സിക്കിമിലെ ആദിജനതയുടെ വിശ്വാസങ്ങൾ, സംസ്‌കാരം എന്നിവയുമായി ഏറെ ബന്ധമുണ്ട് ഈ പർവതത്തിന്. യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ കാഞ്ചൻജംഗ ദേശീയോദ്യാനത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. കാഞ്ചൻജംഗ ദേശീയോദ്യാനത്തെ സാംസ്‌കാരിക പ്രാധാന്യവും പരിസ്ഥിതി പ്രാധാന്യവുമുള്ള ലോക പൈതൃക പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

PSC ചോദ്യങ്ങൾ

1. കാഞ്ചൻജംഗ ബയോസ്ഫിയര്‍ റിസര്‍വ്‌ സ്ഥിതിചെയ്യുന്ന സംസ്ഥാനം - സിക്കിം

2. കാഞ്ചൻജംഗ ദേശീയോദ്യാനം യുനെസ്‌കോ ലോകപൈതൃകപ്പട്ടികയിൽ ഇടംനേടിയ വർഷം - 2016

Post a Comment

Previous Post Next Post