ലെ കോർബസിയറുടെ വാസ്തുവിദ്യാ സൃഷ്ടികൾ

ലെ കോർബസിയറുടെ വാസ്തുവിദ്യാ സൃഷ്ടികൾ (The Architectural Work of Le Corbusier)

ഏഴിലേറെ രാജ്യങ്ങളിലായി പരന്നുകിടക്കുന്ന പതിനേഴ് കേന്ദ്രങ്ങൾ അടങ്ങുന്ന പുതു വാസ്തുവിദ്യാസമന്വയമാണിത്. സ്വിസ് - ഫ്രഞ്ച് വാസ്തുവിദ്യാ വിദഗ്ധനും ചിത്രകാരനും നഗരാസൂത്രകനുമായിരുന്ന ലെ കോർബസിയറാണ് ഇതിന് നേതൃത്വം നൽകിയത്. ആധുനിക വാസ്തുവിദ്യയുടെ പതാകാവാഹകരിൽ പ്രധാനിയാണ് അദ്ദേഹം. അരനൂറ്റാണ്ടിലേറെ സമയമെടുത്ത് പൂർത്തിയാക്കിയ ഈ നിർമിതി ആധുനിക വാസ്തുവിദ്യാഭാഷയുടെ അടയാളമാണ്. ചണ്ഡീഗഢിലെ ദ കോംപ്ലക്സ് ഡു ക്യാപിറ്റോൾ, ജപ്പാനിലെ ടോക്കിയോയിൽ സ്ഥിതിചെയ്യുന്ന ദ നാഷണൽ മ്യൂസിയം ഓഫ് വെസ്റ്റേൺ ആർട്ട്, അർജന്റീനയിലെ ലാ പ്ലാറ്റയിലുള്ള ദ ഹൗസ് ഓഫ് ഡോ.കുറുഷെറ്റ്, ഫ്രാൻസിലെ മാർസെലിയിലുള്ള യുണൈറ്റ് ഡി ഹാബിലിറ്റേഷൻ എന്നിവയാണ് ഇത്തരത്തിലുള്ള നിർമിതികൾ. ലെ കോർബസിയറുടെ വാസ്തുവിദ്യാ സൃഷ്ടികളെ യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചണ്ഡീഗഢിന്റെ ശില്പി ലെ കോർബസിയറുടെ ഏറ്റവും മനോഹരമായ വാസ്തുശില്പമാണ് ക്യാപിറ്റോൾ കോംപ്ലക്സ്. പഞ്ചാബ്, ഹരിയാന സർക്കാരുകളുടെ ആസ്ഥാനമാണിത്. ശിവാലിക് മലകൾക്ക് അഭിമുഖമായി ഈ 'വാസ്തുശില്പം' നിലകൊള്ളുന്നു. ഇതിൽ മൂന്ന് മന്ദിരങ്ങളുണ്ട്. സെക്രട്ടേറിയറ്റ്, ഹൈക്കോടതി, നിയമനിർമാണ സഭ എന്നിവ ഓരോ മന്ദിരത്തിലും പ്രവർത്തിക്കുന്നു. ഈ മന്ദിരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് നിർമിച്ച നടപ്പുരകളുമുണ്ട്.

PSC ചോദ്യങ്ങൾ

1. ഇന്ത്യയിൽ ലെ കോർബസിയറുടെ വാസ്തുവിദ്യാ സൃഷ്ടി സ്ഥിതിചെയ്യുന്നത് - ചണ്ഡീഗഢ് 

2. ലെ കോർബസിയറുടെ വാസ്തുവിദ്യാ സൃഷ്ടികൾ യുനെസ്‌കോ ലോകപൈതൃകപ്പട്ടികയിൽ ഇടംനേടിയ വർഷം - 2016

3. ചണ്ഡീഗഢിന്റെ ശില്പി എന്നറിയപ്പെടുന്ന വ്യക്തി - ലെ കോർബസിയർ

4. ചണ്ഡീഗഢിലെ ലെ കോർബസിയറുടെ ഏറ്റവും മനോഹരമായ വാസ്തുശില്പം - ക്യാപിറ്റോൾ കോംപ്ലക്സ്

Post a Comment

Previous Post Next Post