നളന്ദ സർവ്വകലാശാല

നളന്ദ സർവ്വകലാശാല (Nalanda University)

അഞ്ചാം നൂറ്റാണ്ടിൽ ഗുപ്തരാജവംശത്തിലെ കുമാരഗുപ്തൻ ഒന്നാമൻ സ്ഥാപിച്ച പുരാതന ഇന്ത്യയിലെ സർവകലാശാലയാണ് നളന്ദ. ഹര്‍ഷന്റെ കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തമായ വിജ്ഞാനകേന്ദ്രം നളന്ദ സര്‍വകലാശാലയായിരുന്നു. നളന്ദ ഒരു ബുദ്ധവിഹാരമായിരുന്നു. പിന്നീട് ഇന്ത്യയിലെ ഒരു ഉന്നത വിദ്യാപീഠമായി അതു വളര്‍ന്നുവന്നു. ഹ്യൂയാന്‍സാങ്ങിന്റെ വിവരണങ്ങളില്‍ നിന്ന് നളന്ദയെക്കുറിച്ച്‌ വിലപിടിപ്പുള്ള പല വിവരങ്ങളും ലഭിക്കുന്നുണ്ട്‌. സര്‍വ്വകലാശാലയുടെ കെട്ടിടം, അക്കാദമിക്‌ ചര്‍ച്ചകള്‍, പഠനത്തിന്റെ വിശദാംശങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം വിവരിക്കുന്നുണ്ട്‌.

നളന്ദ സര്‍വ്വകലാശാലയില്‍ എല്ലാവിധ സൗകര്യങ്ങളും ഉണ്ടായിരുന്നു. മികച്ച ഗ്രന്ഥശേഖരമുള്ള മൂന്നു ഗ്രന്ഥാലയങ്ങൾ അവിടെയുണ്ടായിരുന്നു: (1) രത്നസാഗര്‍ (2) രത്നധാടി (3) രത്നരാജക്. നളന്ദയില്‍ താമസിച്ച്‌ പഠിക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരുന്നു. സ്വദേശത്തുനിന്നും വിദേശത്തു നിന്നുമായി പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ അവിടെ താമസിച്ച്‌ പഠിച്ചിരുന്നു. ചൈന, കൊറിയ, ജപ്പാന്‍, മംഗോളിയ എന്നിവിടങ്ങളില്‍നിന്നുള്ള അനേകം വിദ്യാര്‍ത്ഥികള്‍ നളന്ദയില്‍ അദ്ധ്യയനം നടത്തിയിരുന്നു. യോഗ്യതയുടെ അടിസ്ഥാനത്തിലാണ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രവേശനം നല്‍കിയിരുന്നത്‌. അവരുടെ ധൈഷണികമായ കഴിവിനെ വിലയിരുത്തുന്നതിന്‌ പ്രവേശന പരീക്ഷയും നടത്തിയിരുന്നു. ഉന്നതമായ വിജ്ഞാനവും ചാതുര്യവുമുള്ളവര്‍ക്കു മാത്രമേ നളന്ദയില്‍ പ്രവേശനം ലഭിച്ചിരുന്നുള്ളൂ. നളന്ദയില്‍ പഠിക്കാനും അദ്ധ്യാപകനായി സേവനമനുഷ്ഠിക്കാനുമുള്ള അപൂര്‍വ്വ സൗഭാഗ്യം ഹ്യുയാന്‍സാങ്ങിന്‌ കിട്ടുകയുണ്ടായി.

നളന്ദ സര്‍വ്വകലാശാല ഒരു സംയുക്ത സ്ഥാപനമായിരുന്നു (Corporate body). ജനാധിപത്യ രീതിയിലാണ്‌ ഭരണം നടത്തപ്പെട്ടിരുന്നത്‌. വിവിധ രാജാക്കന്മാര്‍ ദാനമായി നല്‍കിയ ഭൂമിയില്‍നിന്നുള്ള വരുമാനമുപയോഗിച്ചാണ്‌ സര്‍വ്വകലാശാലയുടെ ചെലവുകള്‍ നടത്തിയിരുന്നത്‌. ഹര്‍ഷന്‍ നളന്ദയ്ക്ക് 100 ഗ്രാമങ്ങള്‍ ദാനമായി നല്‍കിയിരുന്നു. നളന്ദയിലെ ബോധനരീതി തികച്ചും ആധുനികമായിരുന്നു. ചര്‍ച്ചകളും പ്രഭാഷണങ്ങളും നളന്ദയിലെ അദ്ധ്യയനം സജീവമാക്കി. വ്യാകരണം, വൈദ്യശാസ്ത്രം, കരകൗശലവിദ്യ, തര്‍ക്കശാസ്ത്രം, തത്ത്വചിന്ത എന്നിവ നിര്‍ബന്ധിത പഠനവിഷയങ്ങളായിരുന്നു. ആധുനിക കാലത്തെ കേംബ്രിഡ്ജ്, ഓക്സ്ഫോർഡ് എന്നിവയോട്‌ താരതമ്യപ്പെടുത്താവുന്ന ഉന്നത നിലവാരമുള്ള സര്‍വ്വകലാശാലയായിരുന്നു എന്ന്‌ കെ.എം. പണിക്കര്‍ അഭിപ്രായപ്പെടുന്നു. ലോകത്തിലെത്തന്നെ ആദ്യത്തെ സർവകലാശാലയാണിത്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. നളന്ദ സർവകലാശാല പുതുക്കിപ്പണിത പുഷ്യഭൂതി വംശത്തിലെ ചക്രവർത്തി - ഹർഷവർധനൻ

2. നളന്ദ സർവകലാശാല തകർത്തത് - ബക്തിയാർ ഖിൽജി (1193)

3. നളന്ദ സർവകലാശാല സ്ഥാപിച്ച ഗുപ്ത രാജാവ് - കുമാരഗുപ്തൻ (അഞ്ചാം നൂറ്റാണ്ട്)

4. നളന്ദ സർവ്വകലാശാലയെ പുനരുജ്ജീവിപ്പിച്ച പാലവംശ രാജാവ് - ധർമപാലൻ

5. നളന്ദാ സർവ്വകലാശാലയുടെ അവശിഷ്ടങ്ങൾ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് - ബീഹാർ

6. നളന്ദാ സർവ്വകലാശാലയെ പുനരുദ്ധരിക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് - എ.പി.ജെ അബ്ദുൽ കലാം

7. പുരാതന ഇന്ത്യയിലെ ഹോസ്റ്റൽ സംവിധാനമുണ്ടായിരുന്ന ആദ്യ സർവ്വകലാശാല - നളന്ദ

8. നളന്ദ സർവകലാശാലയുടെ പുനരുദ്ധാരണത്തിന് ശേഷം പുതിയ സർവകലാശാല ആരംഭിച്ചത് - 2010 നവംബർ 25 

9. നളന്ദ സർവകലാശാലയുടെ ആദ്യത്തെ ചാൻസിലർ - അമർത്യാസെൻ 

10. നളന്ദ സർവകലാശാലയുടെ പുനരുദ്ധാരണത്തിൽ സഹകരിച്ച അന്താരാഷ്ട്ര സംഘടന - ആസിയാൻ

11. നളന്ദ യുനെസ്‌കോ ലോകപൈതൃകപ്പട്ടികയിൽ ഇടംനേടിയ വർഷം - 2016

Post a Comment

Previous Post Next Post