ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക്

ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് (Great Himalayan National Park)

ഹിമാലയൻ പർവതനിരകളുടെ പടിഞ്ഞാറുഭാഗത്തായി ഹിമാചൽ പ്രദേശിലെ കുളു പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന ദേശീയോദ്യാനമാണ് ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക്. ഉയർന്ന പർവതങ്ങളും പുൽമേടുകളും നദിക്കരയിലെ വനപ്രദേശങ്ങളുമൊക്കെയായി പ്രകൃതിഭംഗിയുടെ കേദാരമാണിവിടം. മഞ്ഞുമലകളിൽ നിന്നുദ്ഭവിക്കുന്ന ഒട്ടനവധി നദികളും ഇരുപത്തിയഞ്ച് വ്യത്യസ്ത വനവിഭാഗങ്ങളും അത്യപൂർവമായ സസ്യങ്ങളുമൊക്കെയുള്ള ഇവിടം ഹിമാലയ ബയോഡൈവേഴ്‌സിറ്റി ഹോട്ട്സ്പോട്ടിന്റെ ഭാഗമാണ്. സമുദ്രനിരപ്പിൽ നിന്ന് 1500 - 6000 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനത്തിന് 1171 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. ഇടതൂർന്ന മരങ്ങളുള്ള കാടുകളും മൊട്ടക്കുന്നുകളും മഞ്ഞുമലകളുമൊക്കെ നിറഞ്ഞ ദേശീയോദ്യാനമാണിത്. കൊച്ചുപ്രാണികൾ മുതൽ വലിയ സസ്തനികൾ വരെയുള്ള 375 തരം ജീവികളെ ഇവിടെ തിരിച്ചറിഞ്ഞിട്ടുണ്ട്. 1984 ലാണ് ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് സ്ഥാപിതമായത്. 2014ൽ ഈ നാഷണൽ പാർക്കിനെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു. ഇവിടത്തെ ജൈവവൈവിധ്യം പരിഗണിച്ചാണ് ഈ പദവി നൽകിയത്.

PSC ചോദ്യങ്ങൾ 

1. ഹിമാചൽ പ്രദേശിലെ പ്രമുഖ നാഷണൽ പാർക്കുകൾ - ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക്, പിൻവാലി നാഷണൽ പാർക്ക് 

2. ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് യുനെസ്‌കോ ലോകപൈതൃകപ്പട്ടികയിൽ ഇടംനേടിയ വർഷം - 2014

Post a Comment

Previous Post Next Post