റാണി കി വാവ്

റാണി കി വാവ് (Rani-ki-Vav (the Queen's Stepwell))

ഗുജറാത്തിലെ പഠാനിൽ പതിനൊന്നാം നൂറ്റാണ്ടിൽ നിർമിച്ച പടിക്കിണറാണ് റാണി കി വാവ്. സരസ്വതീനദിയുടെ കരയിൽ മാരു - ഗുർജര വാസ്തുശൈലിയിൽ പല നിലകളിലായാണ് ഈ സൗധം നിർമിച്ചിട്ടുള്ളത്. 1063ൽ ചാലൂക്യരാജവംശത്തിലെ റാണി ഉദയമതിയാണ് തന്റെ ഭർത്താവായ ഭീംദേവ് ഒന്നാമന്റെ ഓർമ്മയ്ക്കായി ഇത് പണികഴിപ്പിച്ചത്. ഇരുപതുവർഷത്തോളമെടുത്താണ് പടിക്കിണർ പൂർത്തിയായത്. മണ്ണുമൂടി മറഞ്ഞുപോയിരുന്ന ഈ പുരാതന നിർമിതി വീണ്ടെടുക്കപ്പെട്ടത് 1940 കളിലാണ്. റാണി കി വാവ് യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

PSC ചോദ്യങ്ങൾ 

1. ഗുജറാത്തിലെ പഠാനിൽ പതിനൊന്നാം നൂറ്റാണ്ടിൽ നിർമിച്ച പടിക്കിണർ - റാണി കി വാവ്

2. റാണി കി വാവ് നിർമിച്ച വാസ്തുശൈലി - മാരു - ഗുർജര വാസ്തുശൈലി

3. റാണി കി വാവ് സ്ഥിതിചെയ്യുന്നത് - ഗുജറാത്തിലെ പഠാനിൽ

4. റാണി കി വാവ് നിർമിച്ച വർഷം - 1063ൽ

5. റാണി കി വാവ് നിർമിച്ചത് - ചാലൂക്യ രാജവംശം

6. റാണി കി വാവ് യുനെസ്‌കോ ലോകപൈതൃകപ്പട്ടികയിൽ ഇടംനേടിയ വർഷം - 2014

Post a Comment

Previous Post Next Post