സൊരാസ്ട്രിയൻ മതം

സൊരാസ്ട്രിയൻ മതം (Zoroastrianism)

സൊറോസ്റ്റർ (സറാത്തുസ്ത്ര) എന്ന ഇറാനിയൻ പ്രവാചകന്റെ പ്രബോധങ്ങളാണ് സൊരാസ്ട്രിയൻ മതത്തിന്റെ അടിസ്ഥാനം. ഇന്നത്തെ ഇറാനിലെ മീഡിയയിലാണ് സൊറോസ്റ്റർ ജനിച്ചത്. ബി.സി 500ൽ മതം സ്ഥാപിച്ചു. ബി.സി 550 മുതൽ ബി.സി 330 വരെ പേഴ്ഷ്യൻ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായിരുന്നു സൊരാസ്ട്രിയനിസം. രണ്ടര ലക്ഷത്തോളം വിശ്വാസികളാണ് ഈ മതത്തിനുള്ളത്. ഇറാൻ, ഇന്ത്യ, പാകിസ്ഥാൻ എന്നിവിടങ്ങളിലാണ് ഭൂരിഭാഗം പേരുമുള്ളത്. 8 - 10 നൂറ്റാണ്ടിൽ ഇന്ത്യയിലെത്തിയ സൊരാസ്ട്രിയരുടെ പിൻഗാമികളാണ് ഇന്നത്തെ പാഴ്‌സികൾ. ഇന്ത്യയിൽ ഇവർ പാഴ്സികൾ എന്നറിയപ്പെടുന്നു. അവെസ്തയാണ് വിശുദ്ധഗ്രന്ഥം. അഗ്നിക്ഷേത്രമാണ് ആരാധനാലയം. അഹുര മസ്‌ദയാണ് പാഴ്‌സികളുടെ ദേവത. അഗ്നിയാണ് പാഴ്‌സികളുടെ മതചിഹ്നം. 

PSC ചോദ്യങ്ങൾ 

1. ഏതു മതത്തിലാണ്‌ അഹുറ മസ്ദ നന്മയെ പ്രതിനിധാനം ചെയ്യുന്നത്‌ - പാഴ്‌സി മതം

2. രാസ്ത്‌ ഗോഫ്തര്‍ എന്ന പ്രസിദ്ധീകരണം ഏത്‌ മതക്കാരുടെ ഉന്നമനത്തിനായിട്ടാണ്‌ പ്രവര്‍ത്തിച്ചത്‌ - പാഴ്‌സി മതം

3. ഏതു മതത്തിലാണ്‌ അഹ്രിമാന്‍ തിന്മയെ പ്രതിനിധാനം ചെയ്യുന്നത്‌ - പാഴ്‌സി മതം

4. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ നഗരവല്‍ക്കരിക്കപ്പെട്ടിട്ടുള്ള മതവിഭാഗം - പാഴ്‌സി മതം

5. സൊറോസ്റ്റർ (ജരതൃഷ്ടർ) സ്ഥാപിച്ച മതം - പാഴ്‌സി മതം

6. സൊരാസ്ട്രിയൻ മതസ്ഥർ ഇന്ത്യയിൽ അറിയപ്പെടുന്നത് - പാഴ്‌സികൾ

7. ഏതു മതക്കാരുടെ ആരാധാനാ കേന്ദ്രമാണ്‌ ഉഡ്വാഡ - പാഴ്‌സി മതം

8. ഏതു മതക്കാരാണ്‌ ഇന്ത്യയിലേക്കുള്ള പലായനകാലത്ത്‌ സന്‍ജാമില്‍ ആദ്യം തമ്പടിച്ചത്‌ - പാഴ്‌സി മതം

9. പത്തൊന്‍പതാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കര്‍ത്താവ്‌ ബെഹ്റാംജി മലബാറി ഏതു മതത്തിന്റെ പുരോഗതിയാണ്‌ ലക്ഷ്യമിട്ടത്‌ - പാഴ്‌സി മതം

10. ഏതു മതക്കാരുടെ വിശുദ്ധ ഗ്രന്ഥത്തിനാണ്‌ ഋഗ്വേദവുമായി സാദൃശ്യമുള്ളത്‌ - പാഴ്‌സി മതം

11. സൊരാഷ്ട്രമതം എന്നും അറിയപ്പെടുന്ന മതം - പാഴ്‌സി മതം

12. ഏത്‌ മതക്കാരാണ്‌ അഗ്നിക്ഷേത്രത്തില്‍ (ഫയർ ടെംബിൾ) ആരാധന നടത്തുന്നത്‌ - പാഴ്‌സി മതം

13. മുംബൈയിലെ ടവര്‍ ഓഫ്‌ സൈലന്‍സ്‌ ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു - പാഴ്‌സി മതം

14. ഏത്‌ മതക്കാരാണ്‌ മൃതശരീരം കഴുകന് തിന്നാന്‍ കൊടുക്കുന്നത്‌ - പാഴ്‌സി മതം

15. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള മതവിഭാഗമേത്‌ - പാഴ്‌സി മതം

16. ഏത്‌ മതത്തിന്റെ വിശുദ്ധ ഗ്രന്ഥമാണ്‌ സെൻറ് അവെസ്ത - പാഴ്‌സി മതം

17. ഏതു മതക്കാരുടെ പുതുവര്‍ഷദിനമാണ്‌ നാറോസ്‌ - പാഴ്‌സി മതം

Post a Comment

Previous Post Next Post