ജൂതമതം

ജൂതമതം (Judaism)

ഏകദൈവവിശ്വാസികളാണ് ജൂതർ. യഹോവയാണ് ദൈവം. മോസസ് സ്ഥാപിച്ചു. ലോകത്താകമാനം ഒന്നരക്കോടിയോളം പേർ ജൂത (യഹൂദ) മത വിശ്വാസികളാണ്. മധ്യകിഴക്കൻ മേഖലയിൽ എട്ടാം നൂറ്റാണ്ട് ബി.സി.ഇ.യിൽ ഉടലെടുത്തു. ഓർത്തഡോക്‌സ്, കൺസർവേറ്റീവ്, റിഫോം എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങൾ ജൂതമതത്തിലുണ്ട്. ഇസ്രയേൽ, അമേരിക്ക എന്നിവിടങ്ങളിലാണ് ഇതിന്റെ അനുയായികൾ കൂടുതലുള്ളത്. തോറയാണ് പ്രധാന മതഗ്രന്ഥം. ഹീബ്രു ബൈബിളിലെ ആദ്യത്തെ അഞ്ചു പുസ്‌തകങ്ങൾ ചേർന്നതാണ് തോറ. ദാവീദിന്റെ നക്ഷത്രമാണ് ജൂതമത ചിഹ്നം. രണ്ടു ത്രികോണങ്ങളുടെ സംയോജിത രൂപമാണിത്. ഹീബ്രുഭാഷയിൽ മാഗെൻ ഡേവിഡ് എന്ന് ഈ ചിഹ്നത്തെ വിളിക്കുന്നു. ജൂതമതത്തിലെ ആത്മീയ നേതാവിനെ റബ്ബി എന്നു വിളിക്കുന്നു. ആഴ്ചയിലെ അവസാന ദിനമായ ശനിയാഴ്ച ജൂതമത വിശ്വാസികളുടെ സാബത്ത് ദിനമാണ്. ജറുസലേമാണ് പ്രധാന മതകേന്ദ്രം. ജൂതമതസ്ഥരുടെ ആരാധനാലയങ്ങൾ സിനഗോഗ് എന്നറിയപ്പെടുന്നു. 

PSC ചോദ്യങ്ങൾ 

1. ഇസ്ലാം മതത്തിന്റെയും ക്രിസ്തു മതത്തിന്റെയും മാതൃസഭയായി കണക്കാക്കുന്നത് - ജൂതമതം 

2. യഹൂദർ എന്ന പേരിൽ അറിയപ്പെടുന്നത് - ജൂതന്മാർ 

3. യഹൂദമത സ്ഥാപകൻ - മോസസ് 

4. യഹൂദരുടെ രക്ഷകൻ എന്നറിയപ്പെടുന്നത് - മോസസ് 

5. യഹൂദരുടെ ദൈവം - യഹോവ 

6. ക്രിസ്‌തു, ഇസ്ലാം, ജൂത മതങ്ങളുടെ വിശുദ്ധ സ്ഥലമായി കണക്കാക്കുന്നത് - ജറുസലേം 

7. യഹൂദർ ഇന്ത്യയിലെത്തിയത് - 68 എ.ഡി 

8. യഹൂദർ ഇന്ത്യയിൽ ആദ്യം താമസമുറപ്പിച്ച സ്ഥലം - കൊടുങ്ങല്ലൂർ

9. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ജൂത ദേവാലയം - മട്ടാഞ്ചേരി സിനഗോഗ് (1568 എ.ഡി)

10. യഹൂദർക്കായി സ്ഥാപിതമായ രാജ്യം - ഇസ്രായേൽ (1948)

11. ലോകത്തിലെ ഏക ജൂതരാഷ്ട്രം - ഇസ്രായേൽ 

12. ഏറ്റവും കൂടുതൽ ജൂതന്മാരുള്ള രാജ്യം - അമേരിക്ക

13. ഏറ്റവും കൂടുതൽ ജൂതന്മാരുള്ള രണ്ടാമത്തെ രാജ്യം - ഇസ്രായേൽ

14. ജൂതമതസ്ഥരുടെ ആരാധനാലയങ്ങൾ അറിയപ്പെടുന്നത് - സിനഗോഗ് 

15. ജൂത രാഷ്ട്രത്തിനായി രൂപീകരിക്കപ്പെടുകയും പ്രവർത്തിക്കുകയും ചെയ്‌ത പ്രസ്ഥാനം - സയണിസം

16. ഏതു മതക്കാരുടെ വിശുദ്ധ ഗ്രന്ഥമാണ്‌ തോറ - ജൂതമതം

17. സ്ഥാപകന്‍ ഉള്ള മതങ്ങളില്‍ ഏറ്റവും പഴക്കമുള്ളത്‌ - ജൂതമതം

18. സിയോണിസ്റ്റ്‌ പ്രസ്ഥാനം ഏത്‌ മതവുമായി ബന്ധപ്പെട്ടിരിക്കുന്നു - ജൂതമതം

19. ഏത്‌ മതക്കാരെയാണ്‌ ഹിറ്റ്ലര്‍ വംശനാശം വരുത്താന്‍ ശ്രമിച്ചത്‌ - ജൂതമതം

20. 'ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്‍' ഏതുമതക്കാരനായിരുന്നു - ജൂതമതം

21. ഏതു മതക്കാരാണ്‌ ലോകത്തിന്റെ നാനാഭാഗത്തേക്ക്‌ കുടിയേറുകയും 1948-ല്‍ സ്വന്തം രാജ്യം നിലവില്‍വന്നപ്പോള്‍ ഭൂരിപക്ഷവും അവിടേക്ക്‌ മടങ്ങുകയും ചെയ്തത്‌ - ജൂതമതം

22. യേശുക്രിസ്തു ഏത്‌ മതത്തിലാണ്‌ ജനിച്ചത്‌ - ജൂതമതം

23. മുസ്ലിങ്ങളെക്കൂടാതെ ചേലാകര്‍മം (സുന്നത്ത്‌ കര്‍മം) നിര്‍വഹിക്കുന്ന മതവിഭാഗം - ജൂതമതം

24. സിനായ്‌ മലയില്‍വച്ച്‌ ദൈവം, പത്തു കല്ലനകള്‍ നല്‍കിയത്‌ ഏതു മതത്തിന്റെ സ്ഥാപകന് ആണ്‌ - ജൂതമതം

25. ഭാസ്‌കര രവിവര്‍മ ഒന്നാമന്‍ (962--1029) ചേരരാജധാനിയായ മഹോദയപുരത്തുവച്ച്‌ (മുയിരിക്കോട്‌) എ.ഡി. 1000ല്‍, 72 അവകാശങ്ങളോടുകൂടി “അഞ്ചുവണ്ണ" സ്ഥാനം അനുവദിച്ചുകൊടുക്കുന്ന ശാസനം നല്‍കിയത്‌ ഏത്‌ മതക്കാര്‍ക്കാണ്‌ - ജൂതമതം

26. ഏത്‌ മതക്കാരുടെ കേന്ദ്രം എന്ന നിലയ്ക്കാണ്‌ എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി പ്രസിദ്ധം - ജൂതമതം

Post a Comment

Previous Post Next Post