ജൈനമതം

ജൈനമതം (Jainism)

ജൈനമതത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്നത് വർദ്ധമാന മഹാവീരൻ. മഹാവീരൻ ബി.സി 540ൽ വൈശാലിയിൽ ജനിച്ചു. റിഷഭദേവനായിരുന്നു ജൈനമതത്തിലെ ആദ്യ തീർഥങ്കരൻ. കൈവല്യം ലഭിച്ച മഹത്തുക്കൾ എന്നാണ് 'തീർഥങ്കരന്മാർ' എന്ന വാക്കിനർത്ഥം. ജൈനമതത്തിന്റെ പ്രധാന തത്ത്വങ്ങളായ അഹിംസ, സത്യം, അസ്തേയം, അപരിഗ്രഹം, എന്നിവ 23 മത്തെ തീർഥങ്കരനായ പാർശ്വനാഥന്റെ കാലത്താണ് നിലവിൽ വന്നത്. 24 മത്തെ തീർഥങ്കരനായ വർധമാന മഹാവീരന്റെ കാലത്ത് ജൈനമതം പ്രമുഖ മതമായി വളർന്നു. മഹാവീരന്റെ കാലത്ത് അഞ്ചാമത്തെ തത്ത്വമായ ബ്രഹ്മചര്യം കൂട്ടിച്ചേർക്കപ്പെട്ടു.  ജൃംഭി ഗ്രാമത്തിൽ വെച്ച് നാല്പത്തിരണ്ടാം വയസ്സിലാണ് മഹാവീരൻ പരമജ്ഞാനം നേടിയത്. മഹാവീരന്റെ പ്രധാന ശിഷ്യന്മാരിൽ ഒരാളാണ് ജമാലി. ആദ്യ ജൈനമത സമ്മേളനത്തിൽവെച്ചാണ് ജൈനമതം 'ശ്വേതംബരൻമാർ' എന്നും 'ദിഗംബരന്മാർ' എന്നും രണ്ടായി വിഭജിച്ചത്. BC 310ൽ പാടലീപുത്രത്തിലാണ് ഒന്നാം ജൈനമത സമ്മേളനം നടന്നത്. AD 453ൽ വല്ലാഭിയിലാണ് രണ്ടാം ജൈനമത സമ്മേളനം നടന്നത്. 

PSC ചോദ്യങ്ങൾ

1. കന്യാകുമാരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രധാന ജൈന ക്ഷേത്രങ്ങളേവ? - ചിതറാലും നാഗർകോവിലും

2. ചാരണന്മാർ ആരാണ്? - യോഗബലം കൊണ്ട് രൂപം മാറി സഞ്ചരിക്കാൻ ശക്തിയുള്ളവരാണെന്ന് വിശ്വസിക്കപ്പെടുന്ന സിദ്ധന്മാർ

3. 'ചാരണ' എന്ന പദം കുറിക്കുന്നതാരെ? - ജൈന യോഗികളെ 

4. ഏത് ദേശം വഴിയാണ് കേരളത്തിൽ ജൈനമതം എത്തിയത്? - കൊടുങ്ങല്ലൂർ

5. 'വടക്കിരിക്കൽ' എന്നാലെന്ത്? - ജൈനന്മാരുടെ ഒരാചാരം 

6. 'പടിമൈയോൻ' ആരാണ്? - ജൈനസന്യാസിയാകാൻ അനുഷ്‌ഠാനങ്ങൾ ചെയ്യുന്നവർ 

7. ഭാരതത്തിൽ ജൈനമതത്തിന്റെ പ്രധാന കേന്ദ്രമേതായിരുന്നു? - മഥുര 

8. ജൈനരുടെ മതസാഹിത്യം ഏത് ഭാഷയിൽ രചിച്ചിരിക്കുന്നു? - അർഥമാഗധിയിൽ

9. ഉപവാസത്തെ പുണ്യമായി കരുതുന്ന മതമേത്? - ജൈനമതം 

10. ജൈനമുനിമാരും ശിഷ്യരും വിശ്വനാഥനും ചിത്രീകരിക്കപ്പെട്ടിരിക്കുന്നതെവിടെ? - ശ്രാവണ ബലഗോളയിലെ ജൈന മഠത്തിൽ

11. ആധുനിക ജൈനദര്‍ശനത്തിന്റെ ഉപജ്ഞാതാവാര്‌? - വര്‍ദ്ധമാന മഹാവീരന്‍

12. വര്‍ദ്ധമാനമഹാവീരന്റെ ജീവിതകാലം എന്നായിരുന്നു? - ബി.സി.599-527

13. 'ജൈനൻ' എന്ന പദം എടുത്തിരിക്കുന്നത്‌ എവിടെ നിന്ന്‌? - “ജിന" ശബ്ദത്തില്‍ നിന്ന്‌

14. “ജിന" എന്നതിന്റെ അര്‍ത്ഥമെന്ത്‌? - ജയിച്ചവര്‍

15. ആരാണ്‌ ജിനന്‍? - രാഗദ്വേഷാദികളെ ജയിച്ചവന്‍

16. ജൈനനെ തീര്‍ത്ഥങ്കരനെന്ന്‌ പറയുന്നതെപ്പോള്‍? - മതസ്ഥാപകനെന്ന അര്‍ത്ഥത്തില്‍

17. തിര്‍ത്ഥങ്കരന്മാരുടെ എണ്ണമെത്ര? - 24

18. ആദ്യ തീര്‍ത്ഥങ്കരന്‍ ആരായിരുന്നു? - ഋഷഭദേവന്‍

19. ഇരുപത്തിനാലാമത്തെ തീര്‍ത്ഥങ്കരനാരായിരുന്നു? - വര്‍ദ്ധമാനമഹാവീരന്‍

20. എന്താണ്‌ ജൈനദര്‍ശനം? - ഇരുപത്തിനാല്‌ തീര്‍ത്ഥങ്കരന്മാരുടെ സിദ്ധാന്തങ്ങളെ ക്രോഡീകരിച്ചത്‌

21. പ്രാകൃതത്തില്‍ ജൈനദര്‍ശനങ്ങള്‍ രചിക്കാന്‍ കാരണമെന്ത്‌? - ജനങ്ങളുടെ സാധാരണ ഭാഷയില്‍ ഗ്രന്ഥം രചിക്കുക എന്ന ഉദ്ദേശം ജൈനന്മാര്‍ക്ക്‌ ഉണ്ടായിരുന്നതിനാല്‍

22. ആരെയാണ്‌ നിര്‍ഗ്രന്ഥന്മാരെന്ന്‌ വിളിക്കുന്നത്‌? - ജൈനന്മാരെ

23. ജൈനന്മാരെ നിര്‍ഗ്രന്ഥന്മാരെന്ന്‌ വിളിക്കാന്‍ കാരണമെന്ത്‌? - ആ കാലത്ത്‌ ജൈനദര്‍ശനം ആചാര്യന്മാരില്‍ നിന്ന്‌ ശിഷ്യന്മാരിലേയ്ക്ക്‌ വാമൊഴിയായിട്ടാണ്‌ പകര്‍ന്നുകൊടുക്കപ്പെട്ടിരുന്നത്‌ എന്നതിനാല്‍

24. ജൈനദര്‍ശന സിദ്ധാന്തങ്ങള്‍ ക്രോഡീകരിക്കപ്പെട്ടതെപ്പോള്‍? - വല്ലഭയിൽവച്ച് ദേവരഥജ്ഞാനിയുടെ അദ്ധ്യക്ഷതയില്‍ ജൈന മഹാസഭകൂടിയപ്പോള്‍

25. ദേവരഥജ്ഞാനിയുടെ അദ്ധ്യക്ഷതയില്‍ വല്ലഭയില്‍ ജൈന മഹാസഭ കൂടിയതെന്ന്‌? - ബി.സി. 454-ല്‍

26. ജൈനദര്‍ശനത്തിന്റെ പ്രാമാണിക ഗ്രന്ഥമേത്‌? - തത്ത്വാര്‍ഥാധിഗമസൂത്രം

27. തത്ത്വാര്‍ഥാധിഗമസൂത്രം രചിച്ചതാര്‌? - ഉമാസ്വാതി

28. സ്വാദ്വാദ മഞ്ജരിയെന്ന ജൈന കൃതിയുടെ കര്‍ത്താവാര്‌? - മല്ലിഷേണന്‍ 

29. ജൈനമത സിദ്ധാന്തത്തെ അധികരിച്ച്‌ സിദ്ധസേന ദിവാകരന്‍ രചിച്ച ഗ്രന്ഥമേത്‌? - ന്യായാവതാരം

30. ദ്രവ്യസംഗ്രഹം എന്ന ജൈന സിദ്ധാന്ത ഗ്രന്ഥത്തിന്റെ കര്‍ത്താവാര്‌? - നേമി ചന്ദ്രന്‍

31. ഹരിഭദ്രസൂരി ജൈന സിദ്ധാന്തത്തെ അധികരിച്ചെഴുതിയ കൃതിയേത്‌? - ഷഡ്ദര്‍ശന സമുച്ചയം

32. ജൈന സിദ്ധാന്തങ്ങള്‍ പ്രതിപാദിക്കുന്ന സര്‍വ്വദര്‍ശന സംഗ്രഹം എഴുതിയതാര്‌? - മാധവാചാര്യര്‍

33. ജൈനകൃതികള്‍ രേഖപ്പെടുത്തിയ പ്രാകൃത ഭാഷയേത്‌ - അര്‍ധമാഗധി

34. ജൈനമതം പ്രപഞ്ചത്തെ എന്തായി കരുതുന്നു? - സത്യമായി

35. ജൈനസിദ്ധാന്തപ്രകാരം വസ്തുക്കളുടെ രണ്ട്‌ ധര്‍മ്മങ്ങളേവ - ചിലത്‌ നിത്യം, ചിലത്‌ അനിത്യം

36. ദ്രവ്യത്തിന്‌ ജൈനമതം നല്‍കുന്ന വകഭേദങ്ങളേവ - അസ്തികായം, അനസ്തികായം

37. അസ്തികായത്തിന്റെ ഭേദങ്ങളേവ? - ജീവം, അജീവം

38. എന്താണ്‌ ജീവം? - ചൈതന്യമുള്ളത്‌

39. ജീവന് ജൈനമതം കല്പിക്കുന്ന ഭേദങ്ങളേവ? - ബദ്ധന്‍, മുക്തൻ

40. ആരാണ്‌ മുക്തൻ? - കര്‍മ്മങ്ങള്‍ തീര്‍ന്ന്‌ സര്‍വൃജ്ഞനായിത്തീര്‍ന്നവന്‍

41. ബദ്ധന്‍ ആരാണ്‌? - കര്‍മ്മ ബന്ധങ്ങളോടുകൂടിയവന്‍

42. ജൈനമതം ബദ്ധനെ വിഭജിച്ചിരിക്കുന്നതെങ്ങനെ? - ത്രസനെന്നും സ്ഥാവരനെന്നും

43. ത്രസന്‍ എപ്രകാരമുള്ള ജീവനാണ്‌? - സ്വയം ചലിക്കുന്നതും സ്ഥാനഭേദം വരുന്നതുമായ ജീവന്‍

44. എന്താണ്‌ സ്ഥാവരം? - ഭൂതങ്ങളിലും വൃക്ഷലതാദികളിലും കുടികൊള്ളുന്ന ജീവന്‍

45. ജൈനമതപ്രകാരം എന്തെല്ലാമാണ്‌ അജീവങ്ങള്‍? - ആകാശം, ധര്‍മ്മം, അധര്‍മ്മം, പുദ്ഗലം

46. ജൈനമതപ്രകാരം ധര്‍മ്മം എന്താണ്‌? - വസ്തുവിന്റെ ചലനത്തിന്‌ കാരണമായ ഗുണം

47. എന്താണ്‌ അധര്‍മ്മം? - ചലനരഹിതമായ വസ്തുവിന്റെ ഗുണം

48. പുദ്ഗലങ്ങള്‍ ഏവ? - അണു, സംഘാതം

49. അണുവിന്‌ ജൈനമതം നല്‍കുന്ന അര്‍ത്ഥമെന്ത്‌? - ചതുര്‍ഭൂതങ്ങളുടെ പരമാണുക്കളാണ്‌ അണുക്കള്‍

50. ഭൗതിക പ്രപഞ്ചത്തിന്‌ ജൈനമതം നല്‍കുന്ന പേരെന്ത്‌ - മഹാസ്കന്ധം

51. നിരന്തരമായി നിലനില്‍ക്കുന്ന കാലത്തെ കുറിച്ച്‌ ജൈനമതം പറയുന്നു. ഏതാണീ കാലം? - അനസ്തികായം എന്ന ദ്രവ്യം

52. ഏകമായ കാലത്തിന്‌ ജൈനമതം നല്‍കുന്ന വിഭജനങ്ങളേവ? - ക്ഷണം, മുഹുര്‍ത്തം, യാമം

53. ജീവാത്മാവിനെ കുറിച്ച്‌ ജൈനമതാഭിപ്രായമെന്ത്‌? - ഓരോ ജീവിയ്ക്കും ആ ജീവിയുടെ വലിപ്പമനുസരിച്ചുള്ള ആത്മാവാണുള്ളതെന്നാണ്‌ ജൈനമത വിശ്വാസം

54. ജൈനമതം ഭൗതികവാദമാണ്‌. എന്തുകൊണ്ട്‌? - സര്‍വ്വാന്തര്യാമിയായ ഒരു ഈശ്വരനെ ജൈനമതം അംഗീകരിക്കുന്നില്ല എന്നതിനാല്‍

55. സര്‍വ്വജ്ഞാനം നേടാന്‍ ജൈനമതം നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗമെന്ത്‌? - ത്രിരത്നാനുഷ്ഠാനം

56. ത്രിരത്നങ്ങളേവ? - സമ്യക്‌ ജ്ഞാനം, സമ്യക്‌ ദര്‍ശനം, സമ്യക്‌ ചരിത്രം

57. എന്താണ്‌ സമൃക്‌ ജ്ഞാനം? - സര്‍വ്വജ്ഞന്മാരായ തീര്‍ത്ഥങ്കരന്മാരില്‍ നിന്ന്‌ നേരിട്ട്‌ ഉപദേശരൂപത്തില്‍ ലഭിക്കുന്ന ജ്ഞാനം

58. സമൃക്‌ ദര്‍ശനം എന്താണ്‌? - തീര്‍ത്ഥങ്കരന്മാര്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയെന്ന്‌ യുക്തികള്‍ കൊണ്ട് മനസ്സിലാക്കുക

59. സമ്യക്‌ ചരിത്രം എന്താണ്‌? - സമ്യക്‌ ജ്ഞാനം ആഗ്രഹിക്കുന്നവന്‍ അനുഷ്ഠിക്കേണ്ട ജീവിതചര്യ

60. സമ്യക്‌ ചരിത്രത്തെ വിശദമായി ചര്‍ച്ചയ്ക്ക്‌ വിധേയമാക്കുന്ന കൃതിയേത്‌? - ദ്രവ്യസംഗ്രഹം

61. സമൃക്‌ ചരിത്രത്തിന്റെ കാതലായ വശമേത്‌? - അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എന്നിവ അനുഷ്ഠിക്കലാണ്‌ സമ്യക്‌ ചരിത്രത്തിന്റെ കാതലായ വശം

62. അഹിംസ എന്നാലെന്ത്‌? - അറിഞ്ഞോ അറിയാതെയോ ഒരു പ്രാണിക്കും വേദനയുണ്ടാക്കാതിരിക്കുന്നത്‌

63. സത്യത്തെ ജൈനമതം “സുന്യതം" എന്നു വിളിക്കുന്നതെന്തുകൊണ്ട്‌? - കള്ളം പറയാതിരിക്കുന്നതോടൊപ്പം പ്രിയങ്കരവും ശ്രേയസ്ക്കരവുമായിട്ടുള്ളത്‌ പറയുക കൂടി ചെയ്യുന്നതാണ്‌ സത്യം. അതിനാല്‍ സത്യത്തെ സുന്യതമെന്ന്‌ പറയുന്നു

64. അസ്തേയം എന്താണ്‌? - പരസ്വത്തുക്കള്‍ ഒരു വിധത്തിലും അപഹരിക്കാതിരിക്കുന്നത്‌

65. സത്യം പാലിക്കുന്നതിന്‌ എന്തൊക്കെ ഉപേക്ഷിക്കണമെന്നാണ്‌ ജൈനമതം പറയുന്നത്‌? - ഭയക്രോധലോഭമോഹാദികള്‍

66. അപരിഗ്രഹം എന്നതിലൂടെ ജൈനമതം അര്‍ത്ഥമാക്കുന്നതെന്ത്‌? - നിസ്സംഗമനോഭാവത്തെ

67. അഹിംസാവാദികളുടെ പ്രമാണത്തില്‍ പരമപ്രധാനമായി കാണുന്നതെന്ത്‌?” - വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തം വേണം എന്നത്‌

68. ജൈനമതത്തിലെ രണ്ട്‌ വിഭാഗങ്ങളേവ? - ശ്വേതാംബരന്മാരും ദിഗംബരന്മാരും

69. ആചാരനിഷ്ഠകളില്‍ കലുഷിതമായിരുന്ന ജൈനമത വിഭാഗമേത്‌? - ദിഗംബരന്മാര്‍

70. ദിഗംബരന്മാര്‍ എന്നതിന്റെ അര്‍ത്ഥമെന്ത്‌? - ദിക്ക്‌ അംബരമായിട്ടുള്ളവര്‍ (വസ്ത്രം ധരിക്കാത്തവര്‍)

71. വെള്ള വസ്ത്രധാരികളായ ജൈനമതവിഭാഗക്കാരെ വിളിച്ചിരുന്ന പേരെന്ത്‌? - ശ്വേതാംബരന്മാര്‍

72. കുടുംബജീവിതത്തെ നിഷേധിക്കാത്ത ജൈനമത വിഭാഗമേത്‌? - ദിഗംബരന്മാര്‍

73. ജിന ശബ്ദം കൊണ്ട്‌ ഉദ്ദേശിക്കുന്നതാരെ? - വര്‍ദ്ധമാനമഹാവീരനെ

74. ജൈനരുടെ പൂര്‍വ്വികരായി വേദസാഹിത്യം ചുണ്ടിക്കാട്ടുന്നതാരെ? - വ്രാത്യന്മാരെ

75. 23 മത്തെ തീര്‍ത്ഥങ്കരനാര്‌? - പാര്‍ശ്വനാഥന്‍

76. പാര്‍ശ്വനാഥന്‍ പഠിപ്പിച്ച തത്ത്വങ്ങളേവ? - സത്യം, അസ്തേയം, അപരിഗ്രഹം, അഹിംസ

77. പാര്‍ശ്വനാഥന്റെ മതത്തിന്‌ ചതുര്‍യാമ മതം എന്ന പേര്‌ വന്നതെന്തുകൊണ്ട്‌? - സത്യം, അസ്തേയം, അപരിഗ്രഹം, അഹിംസ എന്നീ നാല്‌ സിദ്ധാന്തങ്ങള്‍ ഇദ്ദേഹം പഠിപ്പിച്ചതിനാല്‍

78. പാര്‍ശ്വന്റെ ശിഷ്യന്മാര്‍ക്ക്‌ നല്‍കിയിരുന്ന പേരെന്ത്‌? - നിര്‍ഗ്രന്ഥന്മാര്‍

79. മഹാവീരന്റെ ജന്മസ്ഥലമേത്‌? - വൈശാലിയ്ക്കടുത്തുള്ള കുണ്ഡം

80. പരമമായ ജ്ഞാനത്തിന്‌ ജൈനര്‍ നല്‍കിയ പേരെന്ത്‌? - കേവലജ്ഞാനം

81. കേവലജ്ഞാനം നേടിയവരെ ജൈനര്‍ വിളിച്ചിരുന്ന പേരെന്ത്‌? - കേവലി

82. പഞ്ചമഹാവ്രതങ്ങള്‍ ഉപദേശിച്ചതാര്‌? - മഹാവീരന്‍

83. മുനി ആചാരങ്ങള്‍ പാലിക്കേണ്ടിയിരുന്ന വിഭാഗമേത്‌ - ശ്രവണന്മാര്‍ (സന്യാസിമാര്‍)

84. മഹാവീരമതത്തില്‍ ശ്രാവകന്മാര്‍ (ഗൃഹസ്ഥന്മാര്‍) പാലിക്കേണ്ട വ്രതമേത്‌? - ശ്രാവകാചാരങ്ങള്‍

85. അണുവ്രതങ്ങള്‍ എന്നാലെന്ത്‌? - ശ്രാവകന്മാര്‍ മഹാവ്രതങ്ങളുടെ മയപ്പെടുത്തിയ രൂപമാണ്‌ പാലിക്കേണ്ടിയിരുന്നത്‌. ഇതിനെ അണുവ്രതങ്ങളെന്ന്‌ പറയുന്നു

86. ജൈനമതത്തിന്റെ  അടിസ്ഥാനശിലകളേവ? - സമ്യക്‌ ജ്ഞാനം, സമൃക്‌ ദര്‍ശനം, സമൃക്‌ ചരിത്രം

87. ജൈനസന്യാസിമാരുടെ പ്രധാന ആദ്ധ്യാത്മികാനുഷ്ഠാനങ്ങള്‍ളേവ - ത്രിവിധ നിരീക്ഷണം, പഞ്ചവിധ അവധാനം, ദശവിധ ധർമ്മനിഷ്‌ഠ, ദ്വാദശ അനുപ്രേഷകങ്ങള്‍

88. വികാരങ്ങള്‍ക്ക്‌ ജൈനര്‍ നല്‍കുന്ന പേരെന്ത്‌? - കഷായം

89. ജൈനമതം പറയുന്ന ഗുണസ്ഥാനമെന്ത്‌? - കഷായത്തെ നിയന്ത്രിച്ച് ആത്മവളര്‍ച്ച ആരംഭിക്കുന്ന ഘട്ടം

90. ജീവികളുടെ കര്‍ത്തവ്യമായി ജൈനമതം ചൂണ്ടിക്കാണിക്കുന്നതെന്ത് - നിര്‍വ്വാണം

91. ജൈനരുടെ തത്ത്വശാസ്ത്രത്തിന്‌ നല്‍കിയിരിക്കുന്ന പേരെന്ത് - സ്യാദ്‌വാദം

92. അനേകാന്തവാദം എന്നാലെന്ത്‌? - ജൈനരുടെ തത്ത്വശാസ്ത്രമായ സ്യാദ്വാദത്തിന്റെ മറ്റൊരു പേര്

93. "സ്യാദ്‌" എന്നതിന്റെ അര്‍ത്ഥമെന്ത്‌? - സംഭാവ്യത

94. സ്യാദ്‌ എത്രവിധത്തില്‍ വരാം? - ഏഴ്‌ തരത്തില്‍

95. ഏതിന്റെ അടിസ്ഥാനത്തിലാണ്‌ സ്യാദിനെ ഏഴായി തിരിച്ചിരിക്കുന്നത്? - അസ്തി, നാസ്തി, അവക്തവ്യം ഇവയുടെ സംയോഗാടിസ്ഥാനത്തില്‍

96. “സ്യാദ്‌ അസ്തി” എന്നതിന്റെ അര്‍ത്ഥമെന്ത്‌? - ഉണ്ടായിരിക്കാം

97. വിവിധതരം സ്യാദ്യകള്‍ ഏവ? - സ്യാദ്‌ അസ്തി, സ്യാദ്‌ നാസ്തി, സ്യാദ്‌ അസ്തി നാസ്തി, സ്യാദ്‌ അവക്തവ്യം, സ്യാദ്‌ അവക്തവ്യം, സ്യാദ്‌ നാസ്തി അവക്തവ്യം, അസ്യാദ്‌ അസ്തി നാസ്തി അവക്തവ്യം

98. സ്യാദ്‌ അസ്തി നാസ്തി അവക്തവ്യം എന്താണ്‌? - ഉണ്ടായിരിക്കാം അല്ലെങ്കില്‍ ഇല്ലായിരിക്കാം. പക്ഷേ പറഞ്ഞറിയിക്കാന്‍ സാധ്യമല്ല എന്ന അവസ്ഥ

99. സ്യാദിന്റെ ഭിന്നമുഖങ്ങളിലൊന്നായ സ്യാദ്‌ നാസ്തി അവക്തവ്യത്തിന്റെ അര്‍ത്ഥമെന്ത്‌? - ഇല്ലായിരിക്കാം പക്ഷേ പറഞ്ഞറിയിക്കാന്‍ കഴിയുകയില്ല

100. വസ്തുക്കളെ ജൈനമതം എത്രയായി തിരിച്ചിരിക്കുന്നു - 6 

101. വസ്തുക്കള്‍ക്ക് ജൈനമതം കല്പിക്കുന്ന വിഭജനങ്ങള്‍ ഏവ - ജീവന്‍, പുദ്ഗലം, ധര്‍മ്മം, അധര്‍മ്മം, ആകാശം, കാലം

102. ജ്ഞാനത്തിന്റെ മൂന്ന്‌ വശങ്ങളായി ജൈനമതം ചൂണ്ടിക്കാട്ടുന്നന്തെല്ലാം? - അറിവ്‌, അറിയുന്നവന്‍, വിഷയം

103. ജ്ഞാനം എത്രവിധം? - അഞ്ചുവിധം

104. ജൈനതത്ത്വശാസ്ത്രം വിധിക്കുന്ന ജ്ഞാനങ്ങളേവ? - മതിജ്ഞാനം, ശ്രുതിജ്ഞാനം, അവധിജ്ഞാനം, കേവലജ്ഞാനം, മന:പര്യായജ്ഞാനം

105. മതിജ്ഞാനമെന്നാലെന്ത്‌? - പ്രതൃക്ഷജ്ഞാനം

106. അവധിജ്ഞാനമെന്നാലെന്ത്‌? - അതിന്ദ്രീയജ്ഞാനം

107. എന്താണ്‌ കേവലജ്ഞാനം? - പരമജ്ഞാനം

108. ടെലിപ്പതിയ്ക്ക്‌ ജൈനമതം കല്പിക്കുന്ന ജ്ഞാന വിഭാഗമേത്‌? - മന:പര്യായജ്ഞാനം

109. ജ്ഞാനത്തിന്‌ ജൈനതത്ത്വശാസ്ത്രം നല്‍കുന്ന നിര്‍വ്വചനമെന്ത്‌? - സാകാരത്തെ (രൂപത്തോടുകൂടിയതിനെ) അറിയുന്നതാണ്‌ ജ്ഞാനം

110. ജൈന തത്ത്വശാസ്ത്രപ്രകാരം ദര്‍ശനം എന്താണ്‌? - നിരാകാരത്തെ അറിയുന്നത്‌

111. ശ്വേതാംബരന്മാര്‍ക്കും ദിഗംബരന്മാര്‍ക്കും പുറമേ ജൈനമതത്തിലുണ്ടായിരുന്ന മറ്റൊരു വിഭാഗമേത്‌? - യാപനീയന്മാര്‍

112. യാപനീയ ജൈനമതം ആരംഭിച്ചതെന്ന്‌? - എ.ഡി. 5-ാം ശതകത്തില്‍

113. യാപനീയ ജൈനമതത്തിന്റെ ഉത്ഭവം എവിടെയായിരുന്നു? - ദക്ഷിണേന്ത്യയില്‍

114. മൂലഗ്രന്ഥങ്ങള്‍ക്ക്‌ ജൈനമതം നല്‍കുന്ന പേരെന്ത്‌? -  പൂര്‍വ്വങ്ങള്‍

115. ജൈനന്മാരുടെ മതഗ്രന്ഥമേത്‌? - ഷഡ്ഖണ്ഡാഗമം

116. ഷഡ്ഖണ്ഡാഗമം രചിച്ചതാര്‌? - ധരസേനാചാര്യര്‍

117. ഷഡ്ഖണ്ഡാഗമത്തിന്റെ വ്യാഖ്യാനങ്ങളേവ? - ധവളാ, ജയധവളാ, മഹാധവളാ

118. ജൈനമതഗ്രന്ഥമായ ഷഡ്ഖണ്ഡാഗമം രചിച്ചിരിക്കുന്ന ഭാഷയേത്? - ജൈനശൗരസേനി

119. മതതത്വങ്ങൾ പ്രചരിപ്പിക്കുന്നതിനായി ജൈനന്മാർ തങ്ങളുടെ കഥാസാഹിത്യം രേഖപ്പെടുത്തിയത് ഏത് ഭാഷയിലാണ്? - ജൈന മഹാരാഷ്ട്രി

120. പഞ്ചസ്തൂപാന്വയ എന്നാലെന്ത്‌? - മഥുരയിലെ ജൈന സന്യാസിമാരുടെ അഞ്ച്‌ സ്തൂപങ്ങള്‍

121. ജൈനഗുഹാവാസ്തുശൈലിയില്‍ ഏറ്റവും പ്രാചീനമേത്‌? - ഉദയഗിരി ഗുഹകള്‍

122. ജൈന ദര്‍ശനത്തില്‍ ദേവപദവിയ്ക്ക്‌ പ്രസക്തിയില്ല എന്തുകൊണ്ട്‌? - ജൈനമതം സൃഷ്ടികര്‍ത്താവായ ഈശ്വരനില്‍ വിശ്വസിക്കാത്തതിനാല്‍

123. ഏറ്റവും പ്രാചീനമായ ജൈനക്ഷേത്രമേത്‌? - മൗണ്ട്‌ അബുവിലെ ക്ഷേത്രസമുച്ചയം

124. ദക്ഷിണ ജൈനക്ഷേത്രങ്ങളുടെ രണ്ട്‌ വിഭാഗങ്ങളേവ? - ബസ്തി, ബട്ടാ 

125. ബസ്തി ക്ഷേത്രങ്ങളുടെ പ്രത്യേകതയെന്ത്‌? - ബസ്തിയില്‍ ആരാധനാമൂര്‍ത്തിയായി ഇരുപത്തിനാലു തിര്‍ത്ഥങ്കരന്മാരില്‍ ഒരാളുടെ വിഗ്രഹമുണ്ടാവും

126. ദക്ഷിണ ജൈനന്മാരുടെ ആരാധനാമൂര്‍ത്തിയാര്‌? - ഗോമഠേശ്വരന്‍

127. തെക്കന്‍ ദേശത്തെ ജൈന സ്തംഭശൈലികള്‍ ഏവ? - ബ്രഹ്മദേവസ്തംഭം, മാനസ്തംഭം

128. ജൈന ഭിക്ഷുക്കളുടെ കഥപറയുന്ന ഗ്രന്ഥമേത്‌? - കല്പസൂത്രം

129. ജൈന ഭക്തന്മാര്‍ അര്‍പ്പിക്കുന്ന പൂജാദ്രവ്യം എന്തിന്റെ പ്രതീകമാണ്‌? - മഹാവീരന്‍ ഉപദേശിച്ച ത്രിരത്നങ്ങളുടെ പ്രതീകം

130. ജൈന ഭക്തന്മാര്‍ അര്‍ച്ചന നല്‍കുന്നതെന്തിന്‌? - ഇഹലൗകിക ബന്ധങ്ങളില്‍ നിന്നും മോചനം നേടി മോക്ഷം പ്രാപിക്കാന്‍

131. വര്‍ദ്ധമാനമഹാവീരന്‌ “കേവല്യജ്ഞാനം' ലഭിച്ചതെവിടെവച്ച്‌? - ജ്യംഭിക ഗ്രാമത്തില്‍ വച്ച്

132. മഹാവീരന്റെ നിര്‍വ്വാണസ്ഥലമേത്‌? - പാവാ

133. സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതാവസ്ഥയ്ക്ക്‌ ജൈനമതം നല്‍കുന്ന പേരെന്ത്‌? - സിദ്ധശില

134. മഹാവീരന്റെ ഉപദേശങ്ങള്‍ ക്രോഡീകരിച്ചിരിക്കുന്ന ഗ്രന്ഥമേത്‌? - പൂര്‍വ്വങ്ങള്‍

135. പൂര്‍വ്വങ്ങളെല്ലാം ഹൃദിസ്ഥമാക്കിയ അവസാനത്തെ ജൈന പണ്ഡിതനാര്‌? - ഭദ്രബാഹു

136. പുന:ക്രോഡീകരിക്കപ്പെട്ട ജൈനസിദ്ധാന്ത ഗ്രന്ഥമേത്‌? - അംഗങ്ങള്‍

137. ജൈനസിദ്ധാന്തം എന്തെല്ലാം ഉള്‍ക്കൊള്ളുന്നു? - അംഗങ്ങള്‍, ഉപാംഗങ്ങള്‍ (12), പ്രകീര്‍ണ്ണകങ്ങള്‍ (10), ഛേദസൂത്രങ്ങള്‍ (6), മൂലസൂത്രങ്ങള്‍ (4), ചൂലികാസ്ത്രങ്ങള്‍ (2)

138. പാടലീപുത്രശാഖയിലെ ജൈനമത സന്യാസിമാര്‍ക്ക്‌ നല്‍കിയിരിക്കുന്ന പേരെന്ത്‌? - ശ്വേതാംബരന്മാര്‍

139. മഹാവീരന്റെ പ്രമുഖ ശിഷ്യനാര്‌? - ഗൗതമ ഇന്ദ്രഭൂതി

140. ശ്വേതാംബരക്കാരുടെ മതനിയമം പഠിപ്പിച്ചതാര്‌ - സുധര്‍മ്മന്‍

141. ദിഗംബര വിഭാഗക്കാരുടെ പ്രധാന കേന്ദ്രമേതായിരുന്നു? - മൈസൂര്‍

142. ഇന്ത്യയില്‍ ശ്വേതാംബരന്മാരുടെ ശക്തി കേന്ദ്രമേത്‌ - ഗുജറാത്ത്

143. ജൈനവിശ്വാസികളുടെ നാല്‌ വിഭാഗങ്ങളേവ? - സന്യാസികള്‍, സന്യാസിനികള്‍, ഗൃഹസ്ഥാശ്രമികളായ പുരുഷന്മാര്‍, ഗൃഹസ്ഥാശ്രമികളായ വനിതകള്‍

144. ജൈനമതം നിഷ്ക്കര്‍ഷിക്കുന്ന പഞ്ചമഹാവ്രതങ്ങളേവ? - അഹിംസ, സത്യം, അസ്തേയം, ബ്രഹ്മം, അപരിഗ്രഹം

145. പഞ്ചമഹാവ്രതങ്ങള്‍ കൂടാതെ പില്‍ക്കാല ജൈന ഭിക്ഷുക്കള്‍ അനുവര്‍ത്തിച്ച ആറാമത്തെ വ്രതമേത്‌? - രാത്രികാലങ്ങളില്‍ ആഹാരപാനീയങ്ങള്‍ വര്‍ജ്ജിക്കുകയെന്നത്

146. ഉപാധ്യായന്‍ ആരാണ്‌? - ഗണത്തില്‍ ജൈനഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്നയാള്‍

147. സാധുക്കള്‍ എന്നറിയപ്പെടുന്നതാര്‌ - ജൈനസന്യാസിമാര്‍

148. ജൈനസിദ്ധാന്തത്തിന്റെ അടിസ്ഥാനമെന്ത്‌? - ജ്ഞാനം

Post a Comment

Previous Post Next Post