ഉപനിഷത്തുകൾ

ഉപനിഷത്തുകൾ (Upanishads)

"ഭാരതീയ തത്വജ്ഞാനമാകുന്ന വൃക്ഷത്തിന്മേൽ ഉപനിഷത്തുകളേക്കാൾ ഭംഗിയേറിയ പൂക്കളില്ല". ഉപനിഷത്തുകളുടെ മഹത്വം മനോഹരമായി വർണിക്കുന്ന ഈ വരികൾ പ്രശസ്ത പാശ്ചാത്യചിന്തകന്റേതാണ്. പേരുകേട്ട പല പാശ്ചാത്യചിന്തകരെയും എഴുത്തുകാരെയും ഒരുപോലെ സ്വാധീനിച്ച ഭാരതീയ ഗ്രന്ഥസമുച്ചയമാണ് ഉപനിഷത്തുകൾ. വേദങ്ങളുടെ തുടർച്ചയായിവന്ന ഗ്രന്ഥങ്ങളിൽപ്പെട്ടവയാണിവ. ഭാരതീയ വേദാന്തചിന്തയുടെ സ്രോതസ്സുകളായി കണക്കാക്കുന്ന പുരാതന ഗ്രന്ഥങ്ങളാണിവ. ഉപനിഷത്തുകളെ പൊതുവേ പ്രാചീനോപനിഷത്തുക്കൾ, നവീനോപനിഷത്തുക്കൾ എന്നിങ്ങനെ രണ്ടായി തിരിക്കാം. ഉപനിഷത്തുകൾ അസംഖ്യമുണ്ടെങ്കിലും ഇവയിൽ പലതും നഷ്ടപ്പെട്ടതായി കണക്കാക്കുന്നു.  പ്രധാന ഉപനിഷത്തുക്കൾ 108 എണ്ണമുണ്ടെങ്കിലും അവയിൽ പത്തെണ്ണമാണ് പ്രസിദ്ധം. 'ബൃഹദാരണ്യകം' ആണ് ഏറ്റവും വലിയ ഉപനിഷത്ത്. 'ഈശാവാസ്യം' ഏറ്റവും ചെറുതും.

■ “അറിവിലൂടെ മോചനം" എന്നതാണ്‌ ഉപനിഷത്തിന്റെ മുഖ്യ സന്ദേശം.

■ വേദങ്ങളുടെ ഭാഗമായ ഉപനിഷത്തുകൾ “ വേദാന്തം" എന്നറിയപ്പെടുന്നു. 

■ പ്രധാന ഉപനിഷത്തുകൾ എത്ര - 108.

■ ഇരുന്നൂറോളം ഉപനിഷത്തുക്കൾ ലഭിച്ചിട്ടുണ്ടെങ്കിലും ശങ്കരാചാര്യർ വ്യാഖ്യാനം രചിച്ചിട്ടുള്ള പത്ത് ഉപനിഷത്തുകളാണ് മുഖ്യം. ഈശം, കേനം, കഠം, പ്രശ്നം, മുണ്ഡകം, മാണ്ഡൂക്യം, തൈത്തിരീയം, ഐതരേയം, ഛാന്ദോഗ്യം, ബൃഹദാരണ്യകം എന്നിവയാണ് പത്ത് ഉപനിഷത്തുകൾ.

■ ബൃഹദാരണ്യകോപനിഷത്താണ്‌ ഏറ്റവും വലുത്‌. ഈശാവാസ്യം ഏറ്റവും ചെറുത്. ഈശാവാസ്യ ഉപനിഷത്തിൽ 18 മന്ത്രങ്ങളാണുള്ളത്.

■ “തത്ത്വമസി” എന്നുള്ളത്‌ ഛാന്ദോഗ്യോപനിഷത്തിലെ വാക്യം. 

■ “സത്യമേവ ജയതേ" എന്നുള്ളത്‌ മുണ്ഡകോപനിഷത്തിലെ വാക്യം. ഇത് ഇന്ത്യയുടെ ഔദ്യോഗിക മുദ്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

■ 'തമസോ മാ ജ്യോതിർഗമയ' എന്ന പ്രഖ്യാതവാക്യം ബൃഹദാരണ്യകോപനിഷത്തിൽ ഉൾപ്പെടുന്നു. 'അഹം ബ്രഹ്മാസ്മി' എന്ന മഹാവാക്യവും ബൃഹദാരണ്യകോപനിഷത്തിൽ ഉൾപ്പെടുന്നു.

■ 'പ്രജ്ഞാനം ബ്രഹ്മ' എന്നത് ഐതരേയോപനിഷത്തിലും 'അയം ആത്മാ ബ്രഹ്മ' എന്നത് മാണ്ഡൂക്യോപനിഷത്തിലുമാണുള്ളത്.

■ ഉപനിഷത്തുക്കൾ ആദ്യമായി വിവർത്തനം ചെയ്‌ത വിദേശഭാഷ പേർഷ്യൻ ആണ്. ഷാജഹാൻ ചക്രവർത്തിയുടെ മൂത്തപുത്രനായ ദാരാഷുക്കോവ് 1640ൽ 50 ഉപനിഷത്തുക്കൾ പേർഷ്യനിലേക്കു വിവർത്തനം ചെയ്യിച്ചു.

■ സാമവേദവുമായി ബന്ധപ്പെട്ട ഉപനിഷത്താണ് കേനോപനിഷത്ത്. 34 മന്ത്രങ്ങളാണ് ഇതിലുള്ളത്.

■ അഥർവവേദത്തിന്റെ ഭാഗമായ ഉപനിഷത്താണ് മുണ്ഡകോപനിഷത്ത്. 65 മന്ത്രങ്ങളാണ് ഇതിലുള്ളത്.

■ മാണ്ഡൂക്യോപനിഷത്തിൽ 12 മന്ത്രങ്ങളാണുള്ളത്. ഇതിന് മാണ്ഡൂക്യ കാരിക രചിച്ചത് ഗൗഡപാദാചാര്യരാണ്.

■ ഋഗ്വേദവുമായി ബന്ധപ്പെട്ട ഉപനിഷത്താണ് ഐതരേയോപനിഷത്ത്.

■ ദശോപനിഷത്തുകളിൽ ഏറ്റവും വലുത് ബൃഹദാരണകോപനിഷത്താണ്. 

■ ഛാന്ദോഗ്യോപനിഷത്തിൽ എട്ട് അധ്യായങ്ങളും 661 മന്ത്രങ്ങളുമുണ്ട്. ദശോപനിഷത്തുകളിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനം.

Post a Comment

Previous Post Next Post