വേദങ്ങൾ

വേദങ്ങൾ
'വിദ്' എന്നതിന് സംസ്കൃതത്തിൽ ജ്ഞാനം എന്നാണ് അർഥം. അതിനാലാണ് ആര്യന്മാരുടെ ജ്ഞാനസംഹിതയ്ക്ക് 'വേദം' എന്ന പേരു ലഭിച്ചത്. വേദങ്ങൾ നാലു പാദങ്ങളായും ആറായിരം ഗ്രന്ഥങ്ങളായും അവതരിച്ചു എന്നാണ് വിശ്വാസം. ദ്വാപരയുഗത്തിന്റെ അവസാനകാലത്ത് മഹാവിഷ്‌ണു വ്യാസനായി അവതരിച്ചുവെന്നും അദ്ദേഹം വേദങ്ങളെ ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവവേദം എന്നിങ്ങനെ നാലായി വിഭജിച്ചുനൽകി എന്നും വിശ്വാസികൾ കരുതുന്നു. ഏറ്റവും പഴക്കം ചെന്നത് ഋഗ്വേദമാണ്. മന്ത്രങ്ങളും സ്തോത്രങ്ങളും നിറഞ്ഞതാണിത്. യജുർവേദത്തിൽ യാഗങ്ങളുടെ നടത്തിപ്പിനാവശ്യമായ സ്തോത്രങ്ങളും അഥർവവേദത്തിൽ ആപത്തുകളെയും പ്രേതബാധകളെയും അകറ്റിനിർത്താനുള്ള മന്ത്രങ്ങളും സാമവേദത്തിൽ സംഗീതപ്രയോഗത്തിനായി ഋഗ്വേദത്തിൽ നിന്നു തിരഞ്ഞെടുത്ത സ്തോത്രങ്ങളുമാണുള്ളത്. ഏറ്റവും ബൃഹത്തായ വേദം അഥർവവേദമാണ്. വ്യാസന്റെ ശിഷ്യപരമ്പരയിൽപെട്ട പൈലൻ, വൈശമ്പായനൻ, ജൈമിനി, ബാഷ്‌കലൻ, യാജ്ഞവൽക്യൻ, സുകർമാവ് തുടങ്ങിയ മഹർഷിമാർ ഓരോ വേദത്തെയും പല ശാഖകളായി വിഭജിച്ച് പ്രത്യേകം സംഹിതകൾ നിർമിച്ചു. നാലു വേദങ്ങളും നാലു കാലഘട്ടങ്ങളിലായി രചിച്ചതാണത്രേ. പ്രാചീന ഇന്തോ ആര്യൻ കാലഘട്ടത്തിലാണ് (ബി.സി.2000 മുതൽ ബി.സി.500 വരെ) സംസ്കൃതത്തിലെ ആദ്യകൃതിയായ ഋഗ്വേദം ഉണ്ടായതെന്നു കരുതുന്നു. വേദങ്ങൾ പിൽക്കാലത്ത് സംസ്കൃതത്തിൽ നിന്നും വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. 

ഋഗ്വേദം

■ ആര്യന്മാരുടെ വരവ്‌, ജീവിതരീതി എന്നിവയെക്കുറിച്ചുളള വിവരങ്ങൾ ഋഗ്വേദത്തില്‍നിന്ന്‌ ലഭിക്കുന്നു. സംസ്‌കൃത ഭാഷയിലാണ്‌ വേദങ്ങൾ രചിക്കപ്പെട്ടിരിക്കുന്നത്‌. ഏറ്റവും പഴയ വേദം ഋഗ്വേദവും.
■ "അഗ്നിമീളേ പുരോഹിതം" എന്നാരംഭിക്കുന്നത്‌ ഋഗ്വേദം. പ്രസിദ്ധമായ 
ഗായത്രീമന്ത്രവും ഋഗ്വേദത്തിലാണ്‌. “ഓം തത്‌ സവിതുര്‍വരേണ്യം" എന്നുള്ളത്‌ ഗായത്രീമന്ത്രത്തിന്റെ  തുടക്കമാണ്‌.
■ ഋഗ്വേദത്തില്‍ ആകെ 1028 സ്തോത്രങ്ങളുണ്ട്‌. 10 മണ്ഡലങ്ങൾ ചേര്‍ന്നതാണിത്‌. ചാതുര്‍വര്‍ണ്യത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്നത്‌ പത്താം മണ്ഡലത്തിലെ 'പുരുഷസൂക്ത'ത്തില്‍.
■ ഋഗ്വേദം പൂര്‍വ്വവേദകാലഘട്ടത്തില്‍ എഴുതപ്പെട്ടിരുന്ന പുസ്തകമായി കണക്കാക്കപ്പെടുന്നു.
■ ഋഗ്വേദകാലഘട്ടത്തിലെ പ്രധാന ദൈവം ഇന്ദ്രനായിരുന്നു.
■ “കോട്ടകളെ തകര്‍ക്കുന്നവന്‍" എന്ന അര്‍ത്ഥത്തില്‍ “പുരന്ദരന്‍' എന്നും ഇന്ദ്രന്‍ അറിയപ്പെട്ടിരുന്നു.
■ ഋഗ്വേദത്തിലെ ദേവന്മാർ - ഇന്ദ്രൻ, അഗ്നി, വരുണൻ (ജലദേവന്‍), വായു, വിഷ്ണു, മാതരിശ്വാനൻ, സോമ (ചെടികളുടെ ദേവൻ), മാരുത്‌ (കാറ്റിന്റെ ദേവന്‍), യമന്‍ (മരണത്തിന്റെ ദേവന്‍)
■ ഋഗ്വേദത്തിലെ ഒന്‍പതാമത്തെ മണ്ഡലം പൂര്‍ണമായും “സോമ” എന്ന ദേവനാണ്‌ സമർപ്പിച്ചിരിക്കുന്നത്‌.
■ വേദകാലഘട്ടത്തില്‍ “അഗ്നി" മനുഷ്യനും, ദൈവത്തിനും ഇടയ്ക്കുള്ള സ്ഥാനം വഹിച്ചിരുന്നു.
■ ഇന്ത്യയില്‍ ആര്യന്മാര്‍ ആദ്യമായി പാര്‍പ്പുറപ്പിച്ചത്‌ പഞ്ചാബിലാണ്‌.
■ ഇന്‍ഡോ-യൂറോപ്യന്‍ ഭാഷാഗണത്തിലെ ഭാഷകളിലുൾപ്പെടുന്നതാണ്‌ ആര്യഭാഷയായ സംസ്കൃതം.
■ വേദകാലഘട്ടത്തിലെ സുപ്രധാന പുരോഹിതനായിരുന്ന വിശ്വാമിത്രനാണ്‌ ഗായത്രി മന്ത്രം രചിച്ചത്‌.
■ ഋഗ്വേദത്തിൽ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ടിരുന്നതും ഇന്ന്‌ നിലവിലില്ലാത്തതുമാ നദി - സരസ്വതി നദി
■ ഋഗ്വേദത്തിൽ ഏറ്റവുമധികം പരാമർശിക്കപ്പെടുന്ന നദി - സിന്ധു നദി
■ ഋഗ്വേദത്തിൽ പരാമര്‍ശിക്കുന്ന ധാന്യം - ഗോതമ്പ്, ബാർളി, ഉഴുന്ന്‌, എള്ള്
■ ഋഗ്വേദത്തിൽ എത്ര ഉപനിഷത്തുക്കൾ ഉണ്ട് - 10
■ ഋഗ്വേദത്തിന്റെ ഉപവേദം - ആയുർവേദം
■ ഇന്തോ-യൂറോപ്യന്‍ ഭാഷയില്‍ രചിക്കപ്പെട്ട ആദ്യ കൃതി ഋഗ്വേദം. ഇംഗ്ലീഷിലേക്കു ഋഗ്വേദം പരിഭാഷപ്പെടുത്തിയത്‌ മാക്സ്‌ മുള്ളര്‍. വള്ളത്തോളാണ്‌ ഋഗ്വേദം മലയാളത്തിലേക്ക് തർജ്ജിമ ചെയ്തത്.

യജുര്‍വേദം

■ യജുര്‍വേദം ആര്യന്മാരുടെ ആചാരാനുഷ്ഠാനങ്ങളെ വ്യക്തമാക്കുന്നു.
■ ബലിക്രിയകൾ, പൂജാവിധികൾ എന്നിവയുടെ സമാഹാരം. 40 അധ്യായങ്ങൾ ഉണ്ട്.
■ ഗദ്യരൂപത്തിലുള്ള ഏകവേദം.
■ യജുര്‍വേദത്തിനെ രണ്ടായി ഭാഗിച്ചിരിക്കുന്നു.
■ കൃഷ്ണ യജുർവേദം (കറുപ്പ്) - ഗദ്യരൂപത്തിലുള്ള ഭാഷ്യങ്ങൾ.
■ ശുക്ലയജുർവേദം (വെളുപ്പ്) - പൂജാവിധികളും അനുഷ്ടാനങ്ങളും.

സാമവേദം

■ ഋഗ്വേദത്തില്‍ നിന്നെടുത്ത്‌ ഈണം നല്‍കിയ സ്തോത്രങ്ങളുടെ ഒരു സമാഹാരം. 1549 ശ്ലോകങ്ങൾ.
■ മന്ത്രോച്ചാരണങ്ങളുടെ പുസ്തകം എന്നറിയപ്പെടുന്നു.
■ പ്രധാനമായും സംഗീതത്തിന്‌ പ്രാധാന്യം നല്‍കിയുള്ള വേദം.
■ സംഗീതത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്നത്‌ സാമവേദം.

അഥർവവേദം

■ ഏറ്റവും ബൃഹത്തായ വേദം - അഥർവവേദം
■ മന്ത്രശക്തി, മായാജാലം തുടങ്ങിയവയുമായി ബന്ധപ്പെട്ട മന്ത്രസമാഹാരം.
■ “വിദ്‌" എന്ന പദം അര്‍ത്ഥമാക്കുന്നത്‌ “അറിയുക" എന്നാണ്‌.
■ മനുഷ്യനെ പ്രകൃതിയുടെ ഭാഗമായി കാണുന്ന ചികിത്സാരീതിയാണ്‌ ആയുര്‍വേദം. ഇത്‌ അഥർവവേദത്തിന്റെ ഒരു ഭാഗമാണ്‌.
■ ആര്യന്മാരുടെതല്ലാത്ത, വേദമായി കരുതപ്പെടുന്നത്‌ അഥര്‍വവേദം.
■ “യുദ്ധം ആരംഭിക്കുന്നത്‌ മനുഷ്യമനസ്സിലാണ്‌" എന്നുപറയുന്നത്‌ അഥര്‍വവേദത്തില്‍.
■ ആയുര്‍വേദം (ഋഗ്വേദം), ധനുര്‍വേദം (യജുർവേദം), ഗാന്ധര്‍വവേദം (സാമവേദം), അർത്ഥ വേദം (അഥർവവേദം) എന്നിവയാണ്‌ “ഉപവേദങ്ങൾ" എന്നറിയപ്പെടുന്നത്‌.

Post a Comment

Previous Post Next Post