പുരാണങ്ങൾ

പുരാണങ്ങൾ (Puranas)

വേദവ്യാസനാണ് ഹിന്ദുമതത്തിലെ 18 പുരാണങ്ങളും രചിച്ചതെന്ന അഭിപ്രായമുണ്ട്. 18 മഹാപുരാണങ്ങളെ കൂടാതെ 18 ഉപപുരാണങ്ങളും ഉണ്ടെന്നു കണക്കാക്കിയിരിക്കുന്നു. മറ്റ് പുരാതന സംസ്കൃത ഗ്രന്ഥങ്ങളെ പോലെ പുരാണങ്ങളുടെ രചനാകാലവും കൃത്യമായി ആർക്കും അറിയില്ല. പ്രപഞ്ചശാസ്ത്രം, ചരിത്രംപുരാണം, സംസ്കാരം, സംഗീതം, നൃത്തം തുടങ്ങി അനേകം വിഷയങ്ങൾ പുരാണങ്ങളിൽ വിവരിക്കുന്നുണ്ട്. വേദങ്ങളുടെ പ്രചാരണത്തിനാണ് പുരാണങ്ങൾ രചിച്ചിരിക്കുന്നത്. പുരാണങ്ങളിൽ സ്‌കന്ദപുരാണമാണ്‌ ഏറ്റവും വലുത്‌. ഏതെങ്കിലുമൊരു യൂറോപ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ പുരാണമാണ് ഭാഗവതം. 1788ൽ ഉണ്ടായ ഫ്രഞ്ച് പരിഭാഷയായിരുന്നു അത്. 'സ്കന്ദങ്ങൾ' എന്നു വിളിക്കുന്ന പത്രണ്ട് ഭാഗങ്ങൾ ചേർന്നതാണ് ഭാഗവതം. ഇതിലെ പത്താമത്തെ ഭാഗമായ ദശമസ്കന്ധമാണ് ഏറ്റവും പ്രസിദ്ധം. മഹാവിഷ്ണുവിന്റെ കൃഷ്ണാവതാരത്തെക്കുറിച്ച് ഈ സ്കന്ദത്തിലാണ് പറയുന്നത്.

പുരാണങ്ങൾ 

1. ബ്രഹ്മപുരാണം

2. ബ്രഹ്മാണ്ഡപുരാണം

3. ബ്രഹ്മ വൈവർത്ത പുരാണം

4. ഭവിഷ്യപുരാണം

5. ഭാഗവതപുരാണം

6. മാർക്കണ്ഡേയപുരാണം

7. വാമനപുരാണം

8. വിഷ്‌ണുപുരാണം

9. നാരദീയപുരാണം

10. ഗരുഡപുരാണം

11. പദ്മപുരാണം

12. വരാഹപുരാണം

13. മത്സ്യപുരാണം

14. കൂർമപുരാണം

15. ലിംഗപുരാണം

16. വായുപുരാണം

17. സ്‌കന്ദപുരാണം

18. അഗ്നിപുരാണം

ദേവീഭാഗവതപ്രകാരമുള്ള ഉപപുരാണങ്ങൾ 

1. സനൽകുമാരം 

2. നരസിംഹം 

3. നാരദീയം 

4. ശിവം 

5. ദുർവാസസം 

6. കാപിലം 

7. വാമനം 

8. ഔശനസ്സം 

9. വാരുണം 

10. കാളിക 

11. ഭാർഗവം 

12. നന്ദി 

13. സൗരം 

14. സാബം 

15. മഹേശ്വരം 

16. പാരശരം 

17. ഗണേശം 

18. വാസിഷ്ഠം

Post a Comment

Previous Post Next Post