സംസ്കൃത കൃതികൾ

സംസ്കൃത കൃതികൾ (Sanskrit Works)

അയ്യായിരത്തിലേറെ വർഷങ്ങളുടെ പാരമ്പര്യമുള്ള ഭാഷയാണ് സംസ്കൃതം. സിന്ധുനദീതട സംസ്കാരത്തിന്റെ അവസാനകാലത്ത് വടക്കേ ഇന്ത്യയിൽ ആധിപത്യം സ്ഥാപിച്ച ആര്യന്മാരിൽനിന്നാണ് സംസ്കൃതത്തിന്റെ എഴുതപ്പെട്ട ചരിത്രം ആരംഭിക്കുന്നത്. സംസ്കൃതഭാഷയിൽ എഴുതപ്പെട്ട വേദങ്ങളോളം പഴക്കമുള്ള കൃതികൾ മറ്റൊരു ഭാഷയിലുമില്ല. വിഷയവൈവിധ്യത്തിലും മറ്റു ഭാഷകളെക്കാൾ ഏറെ മുൻപന്തിയിലാണ് സംസ്കൃതം. ആധ്യാത്മികം, സാഹിത്യം, ശാസ്ത്രം തുടങ്ങി വിവിധ വിഷയങ്ങളിലായി ആയിരക്കണക്കിനു ഗ്രന്ഥങ്ങൾ ഈ ഭാഷയിലുണ്ടായി. ഇത്ര വിപുലമായ പാരമ്പര്യസമ്പത്ത് മറ്റൊരു ഭാഷയ്ക്കും അവകാശപ്പെടാനില്ല. സംസ്കൃതത്തിൽ എഴുതിയ ഏറ്റവും ആദ്യത്തേതെന്നു കരുതുന്ന കൃതിയാണ് ഋഗ്വേദം.

പ്രശസ്‌ത സംസ്കൃത കൃതികളും രചയിതാക്കളും

■ വേദങ്ങൾ (ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവവേദം) - വ്യാസൻ

■ പുരാണങ്ങൾ - വ്യാസൻ

■ രാമായണം - വാല്മീകി 

■ മഹാഭാരതം - വ്യാസൻ 

■ പാണിനീയം (അഷ്ടാധ്യായി) - പാണിനി 

■ മഹാഭാഷ്യം - പതഞ്‌ജലി 

■ അർത്ഥശാസ്ത്രം - കൗടില്യൻ 

■ ഗീതാഗോവിന്ദം - ജയദേവൻ 

■ നാട്യശാസ്ത്രം - ഭരതമുനി

■ ചരകസംഹിത - ചരകൻ

■ അഷ്ടാംഗഹൃദയം, അഷ്ടാംഗസംഗ്രഹം - വാഗ്ഭടൻ 

■ പഞ്ചതന്ത്രം - വിഷ്ണുശർമ 

■ ആര്യഭടീയം - ആര്യഭടൻ 

■ ലീലാവതി - ഭാസ്‌കരൻ രണ്ടാമൻ 

■ അഭിജ്ഞാന ശാകുന്തളം, മാളവികാഗ്നിമിത്രം, കുമാരസംഭവം, രഘുവംശം, മേഘസന്ദേശം, വിക്രമോർവശീയം, ഋതുസംഹാരം - കാളിദാസൻ 

■ ബുദ്ധചരിതം - അശ്വഘോഷൻ 

■ സ്വപ്നവാസവദത്തം, ഊരുഭംഗം, പഞ്ചരാത്രം, ചാരുദത്തം, ദൂതഘടോത്കചം, അവിമാരകം, ബാലചരിതം, കർണഭാരം, അഭിഷേകനാടകം, ദൂതവാക്യം - ഭാസൻ 

■ മൃച്ഛകടികം - ശൂദ്രകൻ

■ യന്ത്രസർവസ്വം - ഭരദ്വാജ മഹർഷി

■ അമരകോശം - അമരസിംഹൻ

■ ശതകത്രയം - ഭർതൃഹരി 

■ കാദംബരി, ഹർഷചരിതം, ചണ്ഡികാശതകം, പർവ്വതീപരിണയം - ബാണഭട്ടൻ 

■ സൂര്യശതകം - മയൂരഭട്ടൻ 

■ ശിശുപാലവധം - മാഘൻ 

■ ജനകീഹരണം - കുമാരദാസൻ 

■ കാവ്യാദർശം - ദണ്ഡി 

■ വാസവദത്ത - സുബന്ധു 

■ വേണിസംഹാരം - ഭട്ടനാരായണൻ 

■ മാലതിമാധവം - ഭവഭൂതി

■ കഥാസരിത് സാഗരം - സോമദേവഭട്ടൻ

■ മാതംഗലീല - തിരുമംഗലത്ത് നീലകണ്ഠൻ മൂസ്സ്

■ ഹസ്ത്യായുർവേദം - പാലകാപ്യമുനി

■ വൃക്ഷായുർവേദം - ശാർങ്ധരാചാര്യൻ

Post a Comment

Previous Post Next Post