ചികിത്സാ സമ്പ്രദായങ്ങൾ

ചികിത്സാ സമ്പ്രദായങ്ങൾ

ആയുർവേദം

ഭാരതത്തിന് ലോകമെമ്പാടും പ്രശസ്തിയും അംഗീകാരവും നേടിക്കൊടുത്ത ചികിത്സാ രീതിയാണ് ആയുർവേദം. ധാരാളം വിദേശികൾ ആയുർവേദ ചികിത്സ തേടി നമ്മുടെ നാട്ടിൽ എത്താറുണ്ട്. കേരളമാണ് ആയുർവേദ ചികിത്സയുടെ ഈറ്റില്ലം. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ചികിത്സാരീതിയാണ് ആയുർവേദം. രോഗലക്ഷണങ്ങളും ചികിത്സാവിധികളുമൊക്കെ വിശദമാക്കുന്ന പുരാതനഗ്രന്ഥങ്ങൾ ആയുർവേദത്തിലുണ്ട്. ധന്വന്തരീ പരമ്പര, ആത്രേയ പരമ്പര എന്നിങ്ങനെ വ്യത്യസ്ത പാരമ്പര്യങ്ങളെ പിന്തുടർന്നായിരുന്നു ആയുർവേദത്തിന്റെ വളർച്ച.

ഹോമിയോപ്പതി 

പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വൈദ്യശാസ്ത്രത്തിലുണ്ടായ പ്രധാന നാഴികക്കല്ലാണ് ഹോമിയോപ്പതിയുടെ ജനനം. ജർമൻ ഡോക്ടറായ സാമുവൽ ഹാനിമാന്റെ പഠനങ്ങളാണ് ഈ ചികിത്സാരീതിയുടെ അടിസ്ഥാനം. 1811ൽ തന്റെ പഠനങ്ങൾ പ്രസിദ്ധീകരിച്ചുകൊണ്ട് അദ്ദേഹം ഹോമിയോപ്പതിക്ക് തുടക്കം കുറിച്ചു. സ്വന്തം ശരീരത്തിൽ പരീക്ഷണം നടത്തിയാണ് സാമുവൽ ഹാനിമാൻ മരുന്നുകൾ കണ്ടെത്തിയിരുന്നത്. 1812ൽ പാരീസിൽ ടൈഫോയ്‌ഡ് പടർന്നു പിടിച്ചപ്പോൾ ഹനിമാന്റെ മരുന്ന് ഫലപ്രദമാണെന്നു കണ്ടു. അങ്ങനെയാണ് ഹോമിയോപ്പതിക്കു വൻ പ്രചാരം ലഭിച്ചു തുടങ്ങിയത്. ഇന്ന് ലോകമെങ്ങും ഈ ചികിത്സാരീതി നിലവിലുണ്ട്. ഹോമിയോപ്പതി മരുന്നുകളുടെ 40 ശതമാനത്തോളം ഉണ്ടാകുന്നത് ചെടികളിൽ നിന്നാണ്.

അലോപ്പതി

'ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നയാളാണ് ഏകദേശം 2400 വർഷം മുൻപ് ഗ്രീസിൽ ജീവിച്ചിരുന്ന ഹിപ്പോക്രാറ്റസ്. ചികിത്സകരുടെ ശ്രദ്ധ രോഗിയിലേക്കു കൊണ്ടുവന്നു എന്നതാണ് ഹിപ്പോക്രാറ്റസിന്റെ ഏറ്റവും വലിയ നേട്ടം. ആധുനിക വൈദ്യശാസ്ത്രം എന്ന് ഇന്നു നാം വിളിക്കുന്ന 'അലോപ്പതി' ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള ചികിത്സാ സമ്പ്രദായമാണ്. അലോപ്പതിയ്ക്ക് കീഴിൽ നിരവധി വൈദ്യശാസ്ത്ര ശാഖകളുണ്ട്.

യുനാനി 

യുനാനി എന്ന ചികിത്സാരീതിയിലൂടെ വൈദ്യശാസ്ത്ര രംഗത്ത് ചിരപ്രതിഷ്ഠ നേടിയ അറബ് പണ്ഡിതനാണ് ഇബ്‌നു സീന. അവിസെന്ന എന്നും അറിയപ്പെടുന്ന അദ്ദേഹത്തെ പാശ്ചാത്യർ 'ഡോക്ടർമാരിലെ രാജകുമാരൻ' എന്നു വിശേഷിപ്പിക്കുന്നു. ഇബ്‌നു സീനയുടെ പ്രശസ്തകൃതിയാണ് 'അൽ-ക്വാനുൻ'.

PSC ചോദ്യങ്ങൾ

1. ആയുർവേദത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം - അഥർവ്വവേദം 

2. ആയുർവേദത്തിന്റെ പിതാവ് - ആത്രേയ മഹർഷി (SCERT പുസ്തകം അനുസരിച്ച് ചരകൻ)

3. ഇന്ത്യൻ ശസ്ത്രക്രിയയുടെ പിതാവ് - സുശ്രുത 

4. സിദ്ധവൈദ്യത്തിന്റെ പിതാവ് - അഗസ്ത്യമുനി 

5. യോഗയുടെ പിതാവ് - പതഞ്‌ജലി 

6. ഹോമിയോപ്പതിയുടെ പിതാവ് - സാമുവൽ ഹാനിമാൻ

7. അലോപ്പതിയുടെ പിതാവ് - ഹിപ്പോക്രാറ്റസ് (ഗ്രീക്ക്)

8. ആന്റിസെപ്റ്റിക് സർജറിയുടെ പിതാവ് - ജോസഫ് ലിസ്റ്റർ 

9. കീമോതെറാപ്പിയുടെ പിതാവ് - പോൾ എർലിക് 

10. ബാക്ടീരിയോളജിയുടെ പിതാവായി കണക്കാക്കപ്പെടുന്നത് - ലൂയി പാസ്ചർ 

11. പ്രഥമ ശുശ്രൂഷയുടെ പിതാവ് - ഇസ്മാർക്ക് 

12. അക്യുപംങ്ചർ കണ്ടെത്തിയത് - ചൈനക്കാർ

Post a Comment

Previous Post Next Post