ഹിന്ദുമതം

ഹിന്ദുമതം (Hinduism)

ലോകത്തിലെ മൂന്നാമത്തെ വലിയ മതം. ലോക ജനസംഖ്യയുടെ 15 ശതമാനം പേർ ഹിന്ദുമത വിശ്വാസികളാണ്. ലോകത്തിലെ ഏറ്റവും പ്രാചീന മതമായി കരുതുന്ന ഹിന്ദുമതത്തിന് സ്ഥാപകനില്ല. വേദങ്ങൾ, ഉപനിഷത്തുക്കൾ, ഭഗവദ് ഗീത എന്നിവ പുണ്യഗ്രന്ഥങ്ങൾ. ഇതിഹാസങ്ങളായ രാമായണത്തിനും മഹാഭാരതത്തിനും മതപരമായ പ്രാധാന്യം ഉണ്ട്. ക്ഷേത്രങ്ങളാണ് പ്രധാന ആരാധനാലയങ്ങൾ. ഇന്ത്യയിലും നേപ്പാളിലുമാണ് ഹിന്ദുക്കൾ പ്രധാനമായും ഉള്ളത്. ഇതുകൂടാതെ ഭൂട്ടാൻ, ഫിജി, ഇന്തോനേഷ്യ, ശ്രീലങ്ക, മലേഷ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും ചെറിയ ശതമാനം ഹിന്ദുക്കളുണ്ട്.

PSC ചോദ്യങ്ങൾ 

1. ഏറ്റവും പ്രാചീനമായ മതം - ഹിന്ദുമതം

2. ഹിന്ദുമതത്തിലെ അക്വിനാസ് എന്നു വിശേഷിപ്പിക്കപ്പെട്ടത് - ശങ്കരാചാര്യർ 

3. ഹിന്ദുമതത്തിലെ കാൽവിൻ എന്നറിയപ്പെട്ടത് - ദയാനന്ദ് സരസ്വതി 

4. ഹിന്ദുമതത്തിന്റെ ഏറ്റവും വിശുദ്ധഗ്രന്ഥമേത് - ഭഗവദ് ഗീത 

5. പത്തനംതിട്ട ജില്ലയിൽ പ്രസിദ്ധമായ ഹിന്ദുമത സമ്മേളനം നടക്കുന്ന സ്ഥലം - ചെറുകോൽപ്പുഴ 

6. ചെറുകോൽപ്പുഴ ഹിന്ദുമത സമ്മേളനം നടക്കുന്നത് ഏത് നദിയുടെ തീരത്താണ് - പമ്പ

7. ഹിന്ദുമതം സ്വീകരിച്ച യവന അംബാസഡർ - ഹീലിയോഡോറസ്

8. ലോകത്തിൽ ഏറ്റവും കൂടുതൽ ഹിന്ദുക്കളുള്ള രാജ്യം - ഇന്ത്യ 

9. ശതമാനാടിസ്ഥാനത്തിൽ ലോകത്തിൽ ഏറ്റവും കൂടുതൽ ഹിന്ദുക്കളുള്ള രാജ്യം - നേപ്പാൾ

Post a Comment

Previous Post Next Post