ബുദ്ധമതം

ബുദ്ധമതം (Buddhism)

ശ്രീബുദ്ധനാണ് ബുദ്ധമതത്തിന്റെ സ്ഥാപകൻ. ബി.സി 525ൽ സ്ഥാപിതമായി. ശാക്യന്മാരുടെ രാജാവായിരുന്ന ശുദ്ധോദനന്റെയും മഹാമായയുടെയും മകനായി ജനിച്ച സിദ്ധാർഥ രാജകുമാരനാണ് പിന്നീട് ബുദ്ധനായത്. ബുദ്ധഗയയിൽവച്ച് 36 മത്തെ വയസ്സിൽ ബോധോദയം നേടിയ സിദ്ധാർഥൻ ബുദ്ധനായി. ബുദ്ധന്റെ ഉപദേശങ്ങളടങ്ങിയ ത്രിപിടകമാണ് ബുദ്ധമതത്തിന്റെ പ്രധാന ഗ്രന്ഥം. വിനയ, സുത്ത, അഭിധർമ എന്നിവയാണ് ത്രിപിടകങ്ങൾ. ബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനി (ഇപ്പോൾ നേപ്പാളിൽ), ബുദ്ധഗയ (ബീഹാർ), നിർവാണം പ്രാപിച്ച കുശിനഗരം (ഉത്തർപ്രദേശ്) എന്നിവിടങ്ങളാണ് പ്രധാന ബുദ്ധമതകേന്ദ്രങ്ങൾ. ബുദ്ധമതസ്ഥരുടെ ആരാധനാകേന്ദ്രങ്ങൾ 'വിഹാരം' എന്നറിയപ്പെടുന്നു. ഒരു കാലത്ത് ഇന്ത്യ മുഴുവൻ വ്യാപകമായിരുന്ന ബുദ്ധമതം പിന്നീട് ക്ഷയോന്മുഖമായി. ചൈന, തിബറ്റ്, കൊറിയ, ഭൂട്ടാൻ, ജപ്പാൻ, തായ്‌ലൻഡ്, ബർമ, ശ്രീലങ്ക, നേപ്പാൾ, കംബോഡിയ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ ബുദ്ധമതാനുയായികളുണ്ട്. ബുദ്ധമതത്തിലെ പ്രധാനപ്പെട്ട രണ്ടു വിഭാഗങ്ങളാണ് മഹായാനവും ഹീനയാനവും. ബുദ്ധമതത്തിൽ ആര്യസത്യങ്ങൾ നാലാണ്. ബുദ്ധമതത്തിന്റെ പ്രധാന ഉപദേശമാണ് അഷ്ടാംഗമാർഗം (ശരിയായ വിശ്വാസം, ശരിയായ ചിന്ത, ശരിയായ വാക്ക്‌, ശരിയായ പ്രവൃത്തി, ശരിയായ ജീവിതം, ശരിയായ പരിശ്രമം, ശരിയായ സ്മരണ, ശരിയായ ധ്യാനം). പാലി ഭാഷയിലാണ് ബുദ്ധമത ഗ്രന്ഥങ്ങൾ രചിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ ബുദ്ധമതക്കാരുള്ള രാജ്യം ചൈനയാണ്. രണ്ടാം സ്ഥാനത്ത് ജപ്പാനും മൂന്നാം സ്ഥാനത്ത് തായ്‌ലാൻഡുമാണ്. ബുദ്ധമതത്തിന്റെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയ്ക്ക് എട്ടാം സ്ഥാനമാണുള്ളത്. മഹായാന ബുദ്ധമത വിഭാഗത്തിന്റെ ഗ്രന്ഥങ്ങൾ രചിച്ചിരിക്കുന്നത് സംസ്കൃതത്തിലാണ്. ബുദ്ധമതത്തിൽ നിന്നു രൂപംകൊണ്ട ഒരു വിഭാഗമാണ് സെൻ ബുദ്ധിസം. ധ്യാനം എന്നർഥം വരുന്ന ചാൻ എന്ന ചൈനീസ് വാക്കിന്റെ ജാപ്പനീസ് രൂപമാണ് സെൻ.

PSC ചോദ്യങ്ങൾ

1. ഹീനയാന ബുദ്ധമതത്തിന്‌ പ്രചാരമുള്ള ദേശങ്ങളേവ? - ശ്രീലങ്ക, ബര്‍മ്മ, സിയം, കംബോഡിയ

2. മിസ്റ്റിക് ബുദ്ധമതം (യോഗാത്മക) വികസിച്ച്‌ വന്നതെവിടെ? - തിബറ്റില്‍

3. തിബറ്റിലെ ഏത്‌ പ്രവിശ്യയിലാണ്‌ മിസ്റ്റിക്‌ ബുദ്ധമതം വളര്‍ന്നുവന്നത്‌? - ലമെയ്സം

4. ഹീനയാന ബുദ്ധമതം മുന്‍തൂക്കം നല്‍കുന്നതെന്തിന്‌? - വൃക്തി മോചനത്തിന്‌

5. വിശ്വമോചനത്തിന്‌ പ്രാമുഖ്യം നല്‍കുന്ന ബുദ്ധമത വിഭാഗമേത്‌? - മഹായാന

6. മഹായാന ബുദ്ധമതം വികസിച്ച്‌ വന്നതെവിടെ? - ചൈനയില്‍

7. ഹീനയാനത്തിന്റെയും മഹായാനത്തിന്റെയും എല്ലാ സംഹിതകളും സംരക്ഷിക്കുന്നതെവിടെ? - ജപ്പാനില്‍

8. ടെന്‍ഡെയ്‌ മിസ്റ്റിസിസവും ടോജി മിസ്റ്റിസിസവും പിന്തുടരുന്ന ദേശമേത്‌? - ജപ്പാൻ

9. ബുദ്ധമത പ്രചാരണത്തിന്റെയും വികസനത്തിന്റെയും പ്രമുഖ കേന്ദ്രമായി നിന്നിരുന്ന ചൈനീസ്‌ സ്‌കൂളേത്‌? - സെന്‍

10. ജപ്പാന്‍ ജനസംഖ്യയില്‍ പകുതിയിലധികം പേരും പിന്തുടരുന്ന ബുദ്ധമതത്തിന്റെ പുതുരൂപമേത്‌? - അമിത-പിയറ്റിസം

11. അമിത-പിയറ്റിസത്തില്‍ വിശ്വസിക്കുന്ന ദേശങ്ങളേവ? - ചൈന, തിബറ്റ്‌, നേപ്പാള്‍, മംഗോളിയ, മാഞ്ചൂറിയ, അന്നാം

12. ബുദ്ധമതത്തിലെ പ്രധാന സാഹിത്യ കൃതിയേത്‌? - ത്രിപിടിക

13. ജപ്പാനില്‍ നിന്നും ചൈനയിലേയ്ക്ക്‌ ത്രിപിടിക എത്തിച്ചേര്‍ന്നത്‌ ഏത്‌ കാലഘട്ടത്തിലാണ്‌? - ടാങിന്റെയും (618-907) സാങിന്റെയും (960- 1279) കാലഘട്ടത്തില്‍

14. ത്രിപിടികയില്‍ എത്ര വാള്യങ്ങളുണ്ട്‌ - 5,048

15. നാഗാർജ്ജുനൻ ആരാണ്‌? - ആദ്യകാല ബുദ്ധമത ചിന്തകന്‍

16. ജപ്പാന്‍ ഔദ്യോഗികമായി ബുദ്ധമതം സ്വീകരിച്ചതെപ്പോള്‍? - എ.ഡി. 552-ല്‍

17. ജപ്പാന്റെ ഔദ്യോഗിക മതമായി ബുദ്ധമതത്തെ പ്രഖ്യാപിച്ചതാര്‌? - ഷോട്ടോകു തെയ്ഷി

18. എല്ലാ തത്ത്വചിന്തകരിലും വച്ച്‌ മഹാനായ തത്ത്വചിന്തകനെന്ന്‌ അറയപ്പെടുന്നതാര്? - ശ്രീബുദ്ധന്‍

19. പ്രകൃതിക്കനുഗുണമായി ആത്മസംസ്‌ക്കാരത്തെ വളര്‍ത്തിയെടുക്കുന്നുവെന്ന്‌ സിദ്ധാന്തിച്ച ഇന്ത്യന്‍ മതമേത്‌?  - ബുദ്ധമതം

20. ഹിന്ദുമതത്തിലെ യോഗയ്ക്ക്‌ തുല്യമായി ബുദ്ധമതം നിര്‍ദ്ദേശിക്കുന്ന ആത്മസംയമന രീതിയേത്‌? - ധ്യാനം

21. ബുദ്ധമതത്തിലെ പ്രധാനപ്പെട്ട മൂന്ന്‌ അഭ്യാസങ്ങള്‍ (ത്രിശിക) ഏവ? - അച്ചടക്കം, ധ്യാനം, സമാധി

22. ഏതിന്റെ അഭാവത്തിലാണ്‌ ബുദ്ധമത അറിവ്‌ അസാദ്ധ്യമായി തീരുന്നത്‌? - സമാധി

23. ബുദ്ധന്റെ ജീവിത കാലമേത്‌? - 566-486 ബി.സി

24. ബുദ്ധമതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലെന്ത്‌? - ഈ ലോകത്ത്‌ അസാദ്ധ്യമായി ഒന്നുമില്ലായെന്നത്‌

25. നിര്‍വ്വാണമെന്നാലെന്ത്‌? - ജീവിതത്തില്‍ നിന്നും മരണത്തില്‍ നിന്നും മോചനം, ലൗകികസുഖങ്ങളില്‍ നിന്നുള്ള മോചനം, സ്ഥലകാലങ്ങളില്‍ നിന്നുള്ള മോചനം

26. ബുദ്ധന്‍ നടപ്പില്‍ വരുത്തിയ പ്രത്യേക വിഭാഗമേത്‌? - ആര്യ-സംഗ

27. ബുദ്ധൻ ആവിഷ്‌ക്കരിച്ച ആദർശതത്ത്വമേത്? - ആര്യ-വിനയ

28. പരിപൂർണ്ണ ആശയമായി ബുദ്ധമതം ചൂണ്ടിക്കാട്ടുന്നതെന്തിനെ? - ആര്യധര്‍മ്മത്തെ

29. ജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ട സിദ്ധാന്തത്തിന്‌ ബുദ്ധന്‍ നല്‍കിയിരിക്കുന്ന പേരെന്ത്‌? - അഷ്ടാംഗമാര്‍ഗ്ഗം

30. ശ്രീബുദ്ധന്റെ ജന്മദേശമേത്‌? - കപിലവസ്തു

31. ഏത്‌ രാജവംശത്തിലാണ്‌ ശ്രിബുദ്ധന്‍ ജനിച്ചത്‌? - ശക്യ

32. ബുദ്ധമത സ്ഥാപകനാര്‌ - ശ്രീബുദ്ധന്‍

33. ശ്രീബുദ്ധന് മുമ്പ്‌ ജീവിച്ചിരുന്നുവെന്ന്‌ കരുതപ്പെടുന്ന ആറ്‌ ബുദ്ധന്മാര്‍ ആരെല്ലാം - വിപസി, ശിഖി, വിശ്വഭു, കുചണ്ഡ, കനകമുനി, കസൗപ

34. ബുദ്ധനുശേഷം ജീവിച്ചിരുന്ന ബുദ്ധനാരായിരുന്നു? - മൈത്രേയ ബുദ്ധന്‍

35. ബുദ്ധന്റെ ജീവിതകഥ ആഖ്യാനം ചെയ്തിരിക്കുന്ന ഗ്രന്ഥമേത്‌? - ജാതകകഥകള്‍

36. ജാതക കഥകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ബുദ്ധ കഥകളുടെ എണ്ണമെത്ര? - 550

37. ശ്രീബുദ്ധന്റെ ബാല്യകാലത്തെ പേരെന്ത്‌ - സിദ്ധാര്‍ത്ഥന്‍

38. ബുദ്ധന്റെ ജന്മദേശമായ കപിലവസ്തുവിന്റെ തലസ്ഥാനമേത്‌? - ലുംബിനി

39. ബുദ്ധമത സന്യാസത്തിന്‌ അടിത്തറയിട്ടതാര്‌? - ശ്രീബുദ്ധന്‍

40. ബുദ്ധമതതത്ത്വങ്ങള്‍ രേഖപ്പെടുത്തിയിരുന്ന ഭാഷയേത്‌? - പാലി

41. ബുദ്ധമതാവലംബികള്‍ അവലോകിതേശ്വരന്റെ ഇഹലോകവസതിയെന്ന്‌ കരുതിപ്പോരുന്ന കേരളദേശമേത്‌? - അഗസ്ത്യകൂടം

42. തിബറ്റിലെ ലാമാമാര്‍ വസിക്കുന്ന കൊട്ടാരത്തിന്റെ പേരെന്ത്‌? - പൊതാള കൊട്ടാരം

43. കേരളത്തില്‍ ബുദ്ധമതം അപ്രത്യക്ഷമാകുന്നതെപ്പോള്‍? - 12-ാം നൂറ്റാണ്ടില്‍

44. കേരളത്തിലെ ബുദ്ധമതത്തെപ്പറ്റി അറിവുനല്‍കുന്ന ഏറ്റവും പ്രാചീന രേഖയേത്‌? - ഗീര്‍ണാര്‍ശാസനം

45. ഗീര്‍ണാര്‍ശാസനം സ്ഥാപിച്ചതാര്‌? - അശോകമൗര്യന്‍

46. അശോകന്റെ രണ്ടാം നമ്പര്‍ ശാസനമെന്നാലെന്ത്‌? - അശോക മൗര്യന്റെ ഗീര്‍ണാര്‍ശാസനത്തെയാണ്‌ അശോകന്റെ രണ്ടാം നമ്പര്‍ ശാസനമെന്ന്‌ പറയുന്നത്‌

47. താന്‍ രൂപം കൊടുത്ത മതത്തിന്‌ ബുദ്ധന്‍ നല്‍കിയ പേരെന്ത്‌ - ധര്‍മ്മം

48. പരിവ്രാജകനായി നടക്കുന്ന വേളയില്‍ ഭിക്ഷയാചിച്ച്‌ ബുദ്ധന്‍ ആഹാരം ഭക്ഷിച്ചിരുന്ന സ്ഥലമേത്‌? - ഉണ്ടാന്‍ കല്ല്‌

49. മഗധരാജ്യത്തില്‍ ഒരു വര്‍ഷക്കാലം ബുദ്ധന്‍ പാര്‍ത്തിരുന്നു. ഈ വസതിയുടെ പേരെന്ത്‌? - ഗൃധ്റകൂടം

50. 'ആര്‍ഹതന്‍' എന്നാലെന്ത്‌? - സംബോധി പ്രാപിച്ച ബുദ്ധ സന്യാസിമാര്‍

51. കേരളത്തില്‍ ബുദ്ധമതം ഉച്ചകോടി പ്രാപിച്ച സന്ദര്‍ഭത്തിലുണ്ടായ കൃതികളേവ? - ചിലപ്പതികാരം, മണിമേഖല

52. പിടികഹീനയാന ബുദ്ധമതം ക്ഷയോന്മുഖമാകുന്നതെപ്പോൾ? - ഏഴാം ശതാബ്ദത്തില്‍

53. കേരളത്തിന്റെ പടിഞ്ഞാറേ കടല്‍ക്കരയില്‍ ഉണ്ടായിരുന്നുവെന്ന്‌ കരുതപ്പെടുന്ന ബുദ്ധമത വിഹാരമേത്‌? - ശ്രീമൂലവാസവിഹാരം

54. എ.ഡി ആറാം നൂറ്റാണ്ടില്‍ കേരളത്തില്‍ പ്രചരിച്ചിരുന്ന ബുദ്ധമത വിഭാഗമേത്‌? - പിടികബുദ്ധമതം

55. പിടികബുദ്ധമതത്തിന്റെ സവിശേഷതയെന്ത്‌? - ഇത്‌ വിഗ്രഹാരാധന സ്വീകരിച്ചിരുന്നില്ല

56. ബുദ്ധ ശരണങ്ങളേവ? - ബുദ്ധം ശരണം ഗച്ഛാമി, ധര്‍മ്മം ശരണം ഗച്ഛാമി, സംഘം ശരണം ഗച്ഛാമി

57. ആരുടെ നിര്‍ദ്ദേശപ്രകാരമാണ് നെടുംചേരലാതന്‍ ബുദ്ധവിഹാരം നിര്‍മ്മിച്ചത്‌? - സിലോണില്‍ നിന്ന്‌ വന്ന ഒരു ബുദ്ധഭിക്ഷുവിന്റെ

58. ബുദ്ധദത്തനെന്ന ബൗദ്ധപണ്ഡിതനെഴുതിയ പാലിഗ്രന്ഥമേത്‌? - അഭിധര്‍മ്മാവതാരം

59. ബുദ്ധമതത്തിന്റെ ആരംഭത്തിന്‌ കാരണമായ ഘടകങ്ങളേവ? - ഹിന്ദുമതത്തിലെ ക്രമാതീതമായ മതാനുഷ്ഠാനങ്ങളും ജാതി വേര്‍തിരിവും

60. ബുദ്ധമതത്തിന്റെ പ്രധാന സംഭാവനകളേവ? - ത്യാഗവും, ജാതി ചിന്തയുടെ നിരര്‍ത്ഥകതയും പ്രോത്സാഹിപ്പിച്ചുവെന്നത്‌

61. സിദ്ധാര്‍ത്ഥനെ അലട്ടിയ ചിന്തകളേവ? - രോഗം, വാര്‍ദ്ധക്യം, മരണം എന്നിവ

62. സിദ്ധാര്‍ത്ഥന്‌ ബോധോദയം ലഭിച്ചതെവിടെ വച്ച്‌? - ബുദ്ധഗയയില്‍

63. സിദ്ധാര്‍ത്ഥന്‍ ബുദ്ധനായി മാറിയതെപ്പോള്‍? - ബോധോദയത്തിന്‌ ശേഷം

64. എല്ലാ വേദനകള്‍ക്കും കാരണമായി ബുദ്ധന്‍ ചൂണ്ടിക്കാണിച്ചതെന്തിനെ? - ജനനത്തെ

65. ബുദ്ധന്‍ നിര്‍ദ്ദേശിച്ച എട്ട്‌ മാര്‍ഗ്ഗങ്ങളെ ചേര്‍ത്ത്‌ പറയുന്ന പേരെന്ത്‌? - അഷ്ടാംഗമാര്‍ഗ്ഗം

66. ബുദ്ധമതത്തിന്റെ എട്ട്‌ മാര്‍ഗ്ഗങ്ങളേവ? - ശരിയായ ജ്ഞാനം, ശരിയായ ചിന്ത, ശരിയായ പ്രവൃത്തി, ശരിയായ ജീവിതം, ശരിയായ പ്രയത്നം, ശരിയായ സ്മരണ, ശരിയായ ശ്രദ്ധ, ശരിയായ മാര്‍ഗ്ഗം

67. ബുദ്ധമതത്തിന്റെ പ്രധാനപ്പെട്ട മൂന്ന്‌ ഘടകങ്ങളെ പറയുന്ന പേരെന്ത്‌ - ത്രിരത്ന

68. സംഘം എന്താണ്‌? - ബുദ്ധസന്യാസി സമൂഹം

69. ബുദ്ധമതം പ്രാമുഖ്യം നല്‍കിയ ധര്‍മ്മങ്ങളേവ? - അഹിംസ, സത്യം, അസ്തിത്വം, ശിക്ഷണം, ആത്മസംസ്ക്കരണം, ദയ, ഔന്നത്യം

70. ബുദ്ധമതാഭിപ്രായപ്രകാരം മനുഷ്യന്റെ ഭാഗധേയമെന്ത്‌? - നിര്‍വ്വാണം (മോക്ഷം) പ്രാപിക്കുക

71. മോക്ഷത്തിനുള്ള അടിസ്ഥാനമായി ബുദ്ധമതം സ്വീകരിച്ചിരിക്കുന്ന മൂന്ന്‌ മാര്‍ഗ്ഗങ്ങളേവ? - പ്രജ്ഞ, ശില, സമാധി

72. ബുദ്ധമതപ്രകാരം ആരാണ്‌ ആദര്‍ശവാദി? - അര്‍ഷദ്‌

73. “അര്‍ഷദ്‌" ആരാണ്‌? - മോക്ഷം നേടിയ ആള്‍

74. അഷ്ടാംഗമാര്‍ഗ്ഗത്തിലെ ആദ്യത്തെ രണ്ട്‌ മാര്‍ഗ്ഗത്തേയും ചേര്‍ത്ത്‌ വിളിക്കുന്ന പേരെന്ത്‌? - പ്രജ്ഞ

75. “കാലചക്രം സൃഷ്ടാവ്‌ ഇല്ലാതെയും ആരംഭമില്ലാതെയും കറങ്ങുകയാണ്‌" ഇങ്ങനെ അഭിപ്രായപ്പെട്ടതാര്‌? - ബുദ്ധകോശന്‍

76. ആദ്യകാല ബുദ്ധമതത്തെ സ്വാധീനിച്ച ഭാരതീയ ദര്‍ശനമേത്‌? - അജ്ഞേയവാദം

77. ബുദ്ധമതത്തിനുമുമ്പ്‌ ഭാരതത്തില്‍ നിലനിന്നിരുന്ന തത്ത്വസംഹിതകളേവ - വേദാറിവിനെ പരിശുദ്ധ മേഖലയായി കാണുക, ആരണ്യകങ്ങളെയും ഉപനിഷത്തുക്കളെയും അടിസ്ഥാന ജ്ഞാനമായി കരുതുക, മദ്ധ്യകാലത്തെയും പില്‍ക്കാലത്തെയും ഉപനിഷത്തുക്കളെ അസമര്‍ത്ഥജ്ഞാനമായി പരിഗണിക്കുക

78. പാരമ്പര്യവാദികള്‍ക്ക്‌ ബുദ്ധമതം നല്‍കുന്ന പേരെന്ത്‌? - അനുസാവിക

79. ബുദ്ധമതത്തിലെ മൂന്ന്‌ ലക്ഷണങ്ങള്‍ ഏവ? - ചലനാത്മകത, രോഗം, അസ്ഥിത്വമില്ലായ്മ

80. “ചലനാത്മകത” എന്നതുകൊണ്ട്‌ ബുദ്ധമതം അര്‍ത്ഥമാക്കുന്നതെന്ത്? - എല്ലാ വസ്തുക്കളുടെയും എല്ലാ സമയത്തുമുള്ള മാറ്റം

81. അഷ്ടാംഗമാര്‍ഗ്ഗത്തിലെ മൂന്ന്‌ മുതല്‍ ആറുവരെയുള്ള മാര്‍ഗ്ഗത്തിന്‌ പറയുന്ന പേരെന്ത്‌? - ശില

82. അഷ്ടാംഗമാര്‍ഗ്ഗത്തിലെ ഏഴും എട്ടും മാര്‍ഗ്ഗത്തിന്‌ നല്‍കിയിരിക്കുന്ന പേരെന്ത്‌? - സമാധി

83. ബോധി എന്നാലെന്ത്‌? - പ്രജ്ഞ

84. ബോധി വൃക്ഷച്ചുവട്ടില്‍ ധ്യാനലീനനായിരുന്ന ബുദ്ധന്‍ നേടിയ ആത്മപ്രകാശത്തിന്‌ പറയുന്ന പേരെന്ത്‌? - ബോധോദയം

85. മനുഷ്യര്‍ ഭൂമിയില്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്‌ എന്ത്‌ കൊണ്ടെന്നാണ്‌ ബുദ്ധമതം പറയുന്നത്‌? - യഥാര്‍ത്ഥ ലോകത്തെ കുറിച്ചുള്ള അജ്ഞത കൊണ്ട്‌

86. മനുഷ്യരുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നതെന്ത്‌? - ലോകത്തോടുള്ള അഭിനിവേശം

87. അജ്ഞാനത്തിന്‌ കാരണമായി ബുദ്ധമതം പറയുന്നതെന്ത്‌? - ലോകത്തോടുള്ള അഭിനിവേശം

88. മനുഷ്യന്‍ നിര്‍വ്വാണം പ്രാപിക്കുന്നതെപ്പോള്‍? - അജ്ഞാനത്തില്‍ നിന്നും മോചനം നേടുമ്പോള്‍

89. നിര്‍വ്വാണത്തിന്റെ വിപരീതാര്‍ത്ഥമെന്ത്‌? - എല്ലാ ദു:ഖത്തില്‍ നിന്നുമുള്ള സ്ഥിരമായ മോചനം

90. ആപേക്ഷിക തലത്തില്‍ നിര്‍വ്വാണമെന്താണ്‌? - സ്ഥിരശാന്തിയും സമചിത്തതയും

91. ദുഖത്തില്‍നിന്നുള്ള മോചനത്തിനായി ബുദ്ധന്‍ ചൂണ്ടിക്കാട്ടുന്ന മാര്‍ഗ്ഗമേത്‌? - അഷ്ടാംഗമാര്‍ഗ്ഗം

92. മനുഷ്യകേന്ദ്രിതവും മാനവത്വമെന്ന കാഴ്ചപ്പാടും അവതരിപ്പിക്കുന്ന മതമേത്‌? - ബുദ്ധമതം

93. നീതിശാസ്ത്രപരമായി ബുദ്ധമതം ഏത്‌ മതവിഭാഗത്തില്‍പ്പെടുന്നു? - പ്രായോഗികമതം

94. അഷ്ടാംഗമാര്‍ഗ്ഗം പിന്തുടരുന്നവര്‍ക്ക്‌ ലഭിക്കുന്ന ഗുണമെന്ത്‌? - അവര്‍ എല്ലാവിധ ദുഃഖങ്ങളില്‍ നിന്നും മുക്തരാകുന്നു

95. ബുദ്ധമത പ്രകാരം മനുഷ്യന്റെ രക്ഷകനാര്‌? - അവനവന്‍ തന്നെ

96. തന്നെത്തന്നെ അറിയുന്നതിനായി ബുദ്ധമതം നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗമെന്ത്‌? - അഷ്ടാംഗമാര്‍ഗ്ഗം പിന്തുടരുക

97. ബുദ്ധമതത്തിന്‌ അപചയം സംഭവിച്ചുതുടങ്ങിയതെപ്പോള്‍? - ബുദ്ധനെ ദൈവമായി ആരാധിക്കാന്‍ തുടങ്ങിയത്‌ മുതല്‍

98. ത്രിരത്നങ്ങളുടെ മറ്റൊരു പേര്‌: - ശരണത്രയം

99. ബുദ്ധന്‍ പഠിപ്പിച്ച തത്ത്വങ്ങള്‍ക്ക്‌ പറയുന്ന പേരെന്ത്‌? - ധര്‍മ്മം

100. സംഘം എന്താണ്‌? - ബുദ്ധസന്യാസി സമൂഹം

101. ആരാധനയ്ക്കും യാഗങ്ങള്‍ക്കും പ്രാധാന്യം കൊടുത്ത ബുദ്ധമത വിഭാഗമേത്‌? - മഹായാന

102. ബുദ്ധമത തത്ത്വങ്ങളനുസരിച്ച്‌ പ്രവര്‍ത്തിച്ച ബുദ്ധമത വിഭാഗമേത്‌? - ഹീനയാന

103. ബുദ്ധമതത്തില്‍ ഉയര്‍ന്ന്‌ വന്ന അതിഭൗതികത്ത്വവാദങ്ങളേവ? - വിജ്ഞാനവാദത്തിലെ യോഗാചാര സംഘം, ശൂന്യവാദത്തിലെ മദ്ധ്യമികാസംഘം, സൗത്രാന്തിക സംഘം, വൈഭാഷികാ സംഘം

104. ബുദ്ധമത സത്യങ്ങളേവ? - 1. സര്‍വും ദുഃഖം, 2. ദുഃഖകാരണം, 3. ദുഃഖ നിരോധം, 4. ദുഃഖ നിരോധമാര്‍ഗ്ഗം

105. ബുദ്ധമതത്തിന്റെ പ്രധാനപ്പെട്ട രണ്ട്‌ സിദ്ധാന്തങ്ങളേവ? - ക്ഷണികവാദം, അനാത്മവാദം

106. 'നിഷ്കാമകര്‍മ്മം' എന്നതിലൂടെ ബുദ്ധമതം അര്‍ത്ഥമാക്കുന്നതെന്ത്? - ഫലസിദ്ധി ആഗ്രഹിക്കാതെ കര്‍മ്മം ചെയ്യുക

107. നിര്‍വ്വാണം നേടിക്കഴിഞ്ഞ ഒരാള്‍ പിന്നെന്തിന്‌ ശ്രമിക്കണമെന്നാണ്‌ ബുദ്ധമതം അനുശാസിക്കുന്നത്‌? - മറ്റുള്ളവരുടെ നിര്‍വ്വാണത്തിനായി യത്നിക്കുക

108. ബുദ്ധമതം ഊന്നിപ്പറയുന്ന ധാര്‍മ്മിക ഗുണങ്ങളേവ? - 1. അഹിംസ, 2. സത്യം, 3. അസ്തേയം, 4. ലാളിത്യം, 5. മഹാമനസ്‌ക്കത, 6. ആത്മനിയന്ത്രണം, 7. ദയ

109. ആരാണ് അജ്ഞേയതാവാദി? - ദൈവം ഉണ്ടോ ഇല്ലയോ എന്ന്‌ നിശ്ചയമില്ലാത്തയാള്‍

110. ബോധിസത്വന്മാരെ വിശ്വസിച്ചിരുന്ന ബുദ്ധമത വിഭാഗം - മഹായാനം 

111. ബുദ്ധമതത്തിലെ ഏറ്റവും പഴക്കമേറിയ ശാഖയേത്‌? - ഹീനയാനം

112. ബുദ്ധന്റെ ഉപദേശാദികള്‍ ശുദ്ധരൂപത്തില്‍ നില്‍ക്കുന്നതാരില്‍? - ഹീനയാനത്തിലെ ഥേരന്മാരില്‍

113. സ്ഥവിരന്മാര്‍ ആരാണ്‌? - ബുദ്ധന്റെ ഉപദേശാദികള്‍ ശുദ്ധരൂപത്തില്‍ നില്‍ക്കുന്ന ഥേരന്മാര്‍

114. ഹീനയാനഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടിരിക്കുന്ന ഭാഷയേത്‌? - പാലി

115. മഹായാനഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടിരിക്കുന്ന ഭാഷയേത്‌? - സംസ്‌കൃതം

116. “പാലി' എന്നതിന്റെ അര്‍ത്ഥമെന്ത്‌? - പരിശുദ്ധഗ്രന്ഥം

117. ഏത്‌ ഭാഷയിലാണ്‌ ബുദ്ധന്‍ പ്രഭാഷണം നടത്തിയിരുന്നത്‌? - പാലി

118. പാലി ധര്‍മ്മഗ്രന്ഥങ്ങള്‍ക്ക്‌ പറയുന്ന പേരെന്ത്‌? - ത്രിപിടകങ്ങള്‍

119. ത്രിപിടകങ്ങളിലെ പ്രധാന ഭാഗങ്ങളേവ? - വിനയം, സുത്തം, ആദിധര്‍മ്മം

120. “പിടകം"' എന്നതിന്റെ അര്‍ത്ഥമെന്ത്‌? - കൊട്ട (കുട്ട)

121. ഥേരവാദികള്‍ ഏതിന്റെ ശാഖയാണ്‌? - വിഭജ്ജവാദികളുടെ

122. ത്രിപികങ്ങളുടെ രചന നടന്നതെന്ന്‌? - ബി.സി.483-ല്‍

123. എവിടെ വച്ചാണ്‌ ത്രിപിടകങ്ങള്‍ രചിച്ചത്‌? - ധര്‍മ്മസഭയില്‍

124. അശോകന്‍ ആരുടെ നേതൃത്വത്തിലാണ്‌ ഇതര രാജ്യങ്ങളിലേയ്ക്ക്‌ ബുദ്ധസന്യാസിമാരെ അയച്ചത്‌? - തിസ്സമൊഗ്ഗലിപുത്തന്റെ

125. അഭിധര്‍മ്മ പിടികത്തിലെ കഥാവത്ഥുപ്പകരണം എഴുതിയതാര്‌? - തിസ്സമൊഗ്ഗലിപുത്തന്‍

126. ബുദ്ധോപദേശങ്ങള്‍ ആരംഭിക്കുന്നതെങ്ങനെ? - ഏവം മേശ്രുതം എന്ന വാക്യത്തിലൂടെ

127. ബുദ്ധമതം ഥേരവാദികളെന്നും മഹാസാംഘികരെന്നും പിരിയുന്നതെപ്പോള്‍? - വൈശാലിയിലെ രണ്ടാം ധര്‍മ്മസഭയില്‍ വച്ച്

128. ഉല്‍പ്പതിഷ്ണുക്കളായ ബുദ്ധമത വിഭാഗക്കാര്‍ ആരാണ്‌? - മഹാസാംഘികര്‍

129. മഹാസാംഘികരുടെ ശാഖയായ പ്രമുഖ ബുദ്ധമത വിഭാഗമേത്‌? - മഹായാനക്കാര്‍

130. ത്രിപിടികങ്ങള്‍ക്ക്‌ “അട്ഠകഥ' എന്ന വ്യാഖ്യാനം രചിച്ചതാര്‌? - വട്ടഗാമനി

131. എന്താണ്‌ 'സുത്തം'? - ബുദ്ധനുമായുള്ള സംഭാഷണം രേഖപ്പെടുത്തിയ ബുദ്ധമത ഗ്രന്ഥം

132. പിടികങ്ങള്‍ക്ക്‌ എണ്‍പത്തിനാലായിരം പ്രസംഗങ്ങള്‍ എന്നൊരു വിഭാഗമുണ്ട്‌. ഇതിന്റെ മറ്റൊരു പേര്‌ പറയുക? - ധര്‍മ്മഖണ്ഡങ്ങള്‍

133. 'വിനയപിടികം' എന്താണ്‌? - ബുദ്ധഭിക്ഷുക്കള്‍ അനുസരിക്കേണ്ട വിവിധ ധാര്‍മ്മിക നിയമങ്ങള്‍ വിവരിക്കുന്ന ഗ്രന്ഥം

134. വിനയപിടികത്തിന്റെ വിഭാഗങ്ങളേവ? - സുത്തവിഭംഗം, ഖന്ധകം, പരിവാരം

135. ഹിന്ദുക്കളുടെ ദര്‍ശപൂര്‍ണ്ണമാസങ്ങള്‍ക്കെതിരായി ബൗദ്ധര്‍ക്കുള്ള മതപ്രാധാന്യ ദിനത്തിന്‌ പറയുന്ന പേരെന്ത്‌?” - ഉപോസഥദിനങ്ങൾ

136. 'ഉപോസഥദിന' ത്തിന്റെ സവിശേഷതയെന്ത്‌? - ഈ ദിനത്തില്‍ ബുദ്ധഭിക്ഷുക്കള്‍ ഒരുമിച്ച്‌ ചേര്‍ന്ന്‌ കുറ്റസമ്മതം നടത്തിയിരുന്നു

137. ഉപോസഥദിനത്തില്‍ ബുദ്ധമത ഭിക്ഷുക്കള്‍ നടത്തിയിരുന്ന പ്രസംഗ പരമ്പര ഏത്‌ പേരിലറിയപ്പെടുന്നു? - പാതിമോക്ഖം

138. പാതി മോക്ഖത്തിന്‌ നല്‍കിയിരിക്കുന്ന മറ്റൊരു പേരെന്ത്‌? - പ്രതിമോക്ഷം

139. സുത്തവിഭംഗം എന്താണ്‌? - പാതി മോക്ഖത്തിന്‌ നല്‍കുന്ന വ്യാഖ്യാനം

140. പാതിമോക്ഖം എന്നതിന്റെ അര്‍ത്ഥമെന്ത്‌? - മോക്ഷത്തിന്‌ സഹായിക്കുന്നത്

141. സുത്തവിഭംഗത്തിന്റെ ക്രമമെന്ത്‌? - അധര്‍മ്മസ്വരൂപം കഥകളുടെ സഹായത്തോടുകൂടി ഇതില്‍ വിവരിക്കുന്നു. ഗൗരവ ക്രമത്തില്‍ പറഞ്ഞുപോകുന്ന ഓരോ കുറ്റവും വ്യാഖ്യാനിക്കുമ്പോള്‍ അത്‌ ചെയ്തവര്‍ സമ്മതം മൂളും

142. വൈകല്യം വന്നവര്‍ സംഘത്തില്‍ നിന്നും ബഹിഷ്കൃതരാകുന്നത്‌ ഏത്‌ ധര്‍മ്മത്തിലാണ്‌? - പാരാജിക

143. പചിത്തിയ ധര്‍മ്മത്തിന്റെ സവിശേഷതയെന്ത്‌? - ഈ ധര്‍മ്മം തെറ്റിച്ചവർ പ്രായശ്ചിത്തം കൊണ്ട്‌ ശുദ്ധരായി തീരുന്നു

144. 'ഖണ്ഡകത്തില്‍' വിവരിച്ചിരിക്കുന്നതെന്ത്‌? - ഭിക്ഷുസംഘം നടത്തേണ്ട കാര്യങ്ങളുടെ വിധി

145. ഖണ്ഡകത്തിലെ ആദ്യ പത്ത്‌ ഖണ്ഡങ്ങളെ ചേര്‍ത്ത്‌ പറയുന്നതെന്ത്‌? - മഹാവര്‍ഗ്ഗം

146. ചുല്ലവര്‍ഗ്ഗത്തിലെ പരാമര്‍ശമെന്ത്‌? - സുത്തവിഭംഗം, ഖണ്ഡകം എന്നിവയുടെ ചരിത്രം

147. 'പരിവാരം' എന്ന വിഭാഗത്തിന്റെ ഉത്ഭവമെവിടെയാണ്‌ - ശ്രീലങ്ക

148. നികായങ്ങള്‍ എന്താണ്‌? - ബുദ്ധന്റെയോ ശിഷ്യന്മാതുടെയോ പ്രസംഗങ്ങളുടെയും അവരെ സംബന്ധിച്ച സംഭവങ്ങളുടെയും സമാഹാരം

149. സുത്തപിടികത്തില്‍ അടങ്ങിയിരിക്കുന്ന നികായങ്ങളേവ - ദീര്‍ഘം, മജ്ഝിമം, സംയുക്തം, അംഗുത്തരം

150. നികായത്തിന്‌ നല്‍കിയിരിക്കുന്ന മറ്റൊരു പേരെന്ത്‌? - നിഗമം

151. സുത്തം എന്തിന്‌ വേണ്ടിയുള്ളതാണ്‌? - ജ്ഞാനത്തെ ശരിപ്പെടുത്തുവാനുള്ളത്‌

152. വിനയം ഉണ്ടായിരിക്കുന്നതെന്തിന്‌? - ആചാരത്തെ ശരിപ്പെടുത്താന്‍

153. ഏറ്റവും പഴക്കമേറിയതും ദൈര്‍ഘ്യമുള്ളതുമായ നികായമേത്? - ദീര്‍ഘം

154. ബുദ്ധന്റെ ആദ്യത്തെ പ്രസംഗമടങ്ങിയ നികായമേത്? - ധര്‍മ്മചക്കപ്പവത്തനസുത്തം

155. മനുഷ്യമനസ്സിനെ ഏറ്റവും അധികം ദുഷിപ്പിക്കുന്ന ഒറ്റപ്പദാര്‍ത്ഥമായ സ്ത്രീയെക്കുറിച്ച്‌ വിവരിക്കുന്ന നികായമേത്? - ഏകനിപാതം

156. 'അംഗുത്തരം' എന്നതിന്റെ അര്‍ത്ഥമെന്ത്‌? - ഒരു കാല്‍ അധികമായിട്ടുള്ളത്‌

157. സുത്തപിടികത്തിലെ അഞ്ചാം നികായമേത്‌? - ഖുദ്ദകനികായം

158. ഖുദ്ദകനികായത്തിലെ പ്രധാന ഭാഗങ്ങളേവ? - ഖുദ്ദകപാരം, ധര്‍മ്മപദം, ഉദാനം, ഇതിവുത്തകം, സുത്തനിപാതം, വിമാനവത്ഥു, പേതവത്ഥു, ഥേരഗാഥ, ജാതകങ്ങള്‍, നിര്‍ദ്ദേശം, പതിസംഭിദാമാര്‍ഗ്ഗം, അപദാനം, ബുദ്ധവംശം, ചരിയാപിടകം, ജാതക കഥകള്‍

159. ശ്രീലങ്കയിലും മറ്റും ശവസംസ്‌ക്കാര വേളയില്‍ ഉപയോഗിക്കുന്ന നികായഭാഗമേത്‌? - ഖുദ്ദകപാരം

160. ഖുദ്ദകപാരത്തിലെ തിരോകുഡ്ഡക സുത്തത്തിലെ ഇതിവൃത്തമെന്ത്‌? - പ്രേതസംബന്ധമായതും മന്ത്രശക്തിയുള്‍ക്കൊള്ളുന്നതുമായ കാര്യങ്ങള്‍

161. ധര്‍മ്മപദത്തില്‍ എത്ര പദ്യങ്ങള്‍ അടങ്ങിയിരിക്കുന്നു? - 423

162. ഉദാനത്തിലെ പരാമര്‍ശമെന്ത്‌? - ബുദ്ധവചനങ്ങളുടെ പദ്യരൂപം

163. ഉദാനത്തില്‍ എത്ര കഥകളുണ്ട്‌? - 82

164. ബുദ്ധോപദേശങ്ങളെ “ഇങ്ങനെ പറയപ്പെട്ടു” എന്ന അവതാരികയോടെ വിവരിക്കുന്ന സുത്തമേത്‌? - ഇതിവുത്തകം

165. ഖുദുകത്തിന്റെ ഏറ്റവും പഴക്കമുള്ള ഭാഗമേത്‌ - സുത്തനിപാതം

166. ബുദ്ധനും ശിഷ്യനായ ബാവരിയും തമ്മിലുള്ള സംഭാഷണം രേഖപ്പെടുത്തിയിരിക്കുന്ന സുത്തമേത് - സുത്തനിപാതം

167. സോദാഹരണം തത്ത്വോപദേശം നടത്തുന്ന “സുത്തനിപാത' വിഭാഗമേത്‌? - നാളകസുത്താദികള്‍

168. വിമാനവത്ഥുവിലെ പ്രമേയമെന്ത്‌? - സ്വര്‍ഗ്ഗ ലോകത്തിന്റെ വിവരണം

169. വിമാനവത്ഥുവിലെ കഥകളുടെ എണ്ണമെത്ര? - 83

170. പ്രേതങ്ങളുടെ ഗതി വിവരിക്കുന്ന കഥകളടങ്ങിയ സുത്തമേത്‌? - പേതവത്ഥു

171. ഭിക്ഷുക്കളും ഭിക്ഷുണികളും ഉപയോഗിച്ച്‌ വരുന്ന ലഘുസ്തികളുടെ സമാഹാരമേത്‌? - ഥേരഗാഥ

172. ജാതകങ്ങളിലെ പ്രതിപാദ്യമെന്ത്‌? - ബുദ്ധന്റെ പ്രാക്തന ജന്മ കഥകള്‍

173. ബുദ്ധമതാചാര്യന്മാര്‍ സാധാരണക്കാര്‍ക്കായി രചിച്ച കഥകളേവ? - ജാതകകഥകള്‍

174. 'നിദ്ദേശ'ത്തിന്റെ കര്‍ത്താവ്‌? - ശാരിപുത്തന്‍

175. ആര്‍ഹതന്റെ ജ്ഞാനത്തെപ്പറ്റി വിസ്തരിക്കുന്ന സുത്തമേത്‌? - പതിസംഭിദാമാര്‍ഗ്ഗം

176. പ്രാചീന ബുദ്ധന്മാരുടെ കഥ വിവരിക്കുന്ന സുത്തമേത്‌? - ബുദ്ധവംശം

177. ബുദ്ധന്യാസികളുടെ പഴയ ജന്മത്തിലെ അപദാനങ്ങളെ കുറിക്കുന്ന സുത്തമേത്‌? - അപദാനം

178. ജാതക കഥകളിലെ പരാമര്‍ശമെന്ത്‌? - ബുദ്ധപദ പ്രാപ്തിയ്ക്ക്‌ വേണ്ട പത്ത്‌ പാരമിതകള്‍ (പൂര്‍ണ്ണതകള്‍) താനെങ്ങനെ നേടിയെന്ന്‌ ബുദ്ധദേവന്‍ തന്നെ വിവരിക്കുന്നു

179. അഭിധര്‍മ്മപിടികത്തിന്‌ പ്രാധാന്യമുള്ള ദേശമേത്‌? - ബര്‍മ്മ

180. അഭിധര്‍മ്മപിടികത്തിന്റെ ലക്ഷ്യമെന്ത്‌? - സുത്തപിടികത്തില്‍ പ്രതിപാദിച്ച ധര്‍മ്മത്തില്‍ പൂര്‍ണ്ണ ജ്ഞാനമുണ്ടാക്കുക

181. ഏതെല്ലാമാണ്‌ അഭിധര്‍മ്മപിടികത്തിലെ പ്രധാന വിഭാഗങ്ങള്‍? - ധര്‍മ്മ സംഗണി (മനശ്ശാസ്ത്രപരമായ ഭാഗം), വിഭംഗം (ധര്‍മ്മ സംഗണിയുടെ തുടര്‍ച്ച), കഥാവത്ഥു

182.  ധര്‍മ്മസഭയില്‍ വച്ച്‌ മൊഗ്ഗലിവുത്തഥേരന്‍ 252 അബദ്ധോപദേശങ്ങളെ നിരൂപണം ചെയ്യുന്നതായി പറയുന്ന പിടകമേത്‌? - കഥാവത്ഥു

183. പുഗ്ഗലപഞ്ഞത്തി എന്താണ്‌? - തത്ത്വശാസ്ത്ര ദൃഷ്ട്യാ ഉള്ള വ്യക്തി സ്വരൂപ നിരൂപണം

184. അഭിധര്‍മ്മപിടികത്തില്‍ തര്‍ക്കശാസ്ത്രപരമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭാഗമേത്‌? - യമകം

185. കര്‍മ്മവാദത്തെപ്പറ്റിയുള്ള സിദ്ധാന്തങ്ങള്‍ അടങ്ങിയിരിക്കുന്ന അഭിധര്‍മ്മപിടിക വിഭാഗമേത്‌? - മഹാപഠാനം (പഠാനപ്പകരണം)]

186. എന്താണ്‌ പരിത്തം? - അഭി ധര്‍മ്മത്തിന്റെ ഒരു പരിശിഷ്ടം

187. പരിത്തത്തില്‍ ഉള്‍ക്കൊള്ളുന്ന വിഷയമെന്ത്‌? - രോഗം, മരണം, ഗൃഹപ്രവേശം തുടങ്ങിയ അവസരങ്ങളിലുപയോഗിക്കുന്ന മന്ത്രതന്ത്രങ്ങളാണിതിലുള്ളത്‌

188. ഹിന്ദുക്കളുടെ അഥര്‍വ്വമന്ത്രങ്ങളുടെ സ്ഥാനത്ത്‌ നില്‍ക്കുന്ന ബുദ്ധമത സുത്തമേത്‌? - പരിത്തം

189. വിനയപിടികത്തിന്‌ അശ്വഘോഷന്‍ നല്‍കിയ വ്യാഖ്യാനമെന്ത്‌ - സമന്തപാസാദിക

190. പൗരാണിക ആചാര്യന്മാരുടെ കൃതിയെന്ന്‌ അശ്വഘോഷന്‍ പറയുന്ന ഗ്രന്ഥത്തിന്റെ പേരെന്ത്‌? - മഹാഅട്ഠകഥ

191. ആരുടെ നിര്‍ദ്ദേശപ്രകാരമാണ്‌ അശ്വഘോഷന്‍ പാലി വ്യാഖ്യാനങ്ങള്‍ തര്‍ജമ ചെയ്തത്‌? - ബുദ്ധസീരി എന്ന ഥേരന്റെ

192. ബര്‍മ്മയില്‍ പിടകഗ്രന്ഥത്തിന്റെ വിഭാഗമായി കരുതപ്പെടുന്ന ഗ്രന്ഥങ്ങളേവ? - നേത്തിപ്പകരണവും പേടകോപദേശവും

193. ബുദ്ധമത പഠനത്തിന്‌ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന ഗ്രന്ഥങ്ങളേവ? - നേത്തിപ്പകരണവും പേടകോപദേശവും

194. നേത്തിപ്പകരണത്തിന്റെ കര്‍ത്താവാര്‌? - ബുദ്ധശിഷ്യനായ കാത്യായനന്‍

195. സുത്തസംഗ്രഹം എന്താണ്‌? - മറ്റു ബുദ്ധമത ഗ്രന്ഥങ്ങളുടെ സംഗ്രഹമാണീ കൃതി

196. മിളിന്ദപ്രശ്നം എന്ന പേരില്‍ പ്രസിദ്ധമായ ബുദ്ധമത ഗ്രന്ഥത്തിന്റെ യാഥാർത്ഥനാമമെന്ത്? - മിളിന്ദപ്പണ്ഹം

197. മിളിന്ദപ്പണ്ഹത്തിന്റെ വിഷയമെന്ത്‌? - നാഗസേനത്ഥേരനും മിളിന്ദരാജനും തമ്മില്‍ നടന്ന ഒരു ധര്‍മ്മസംഭാഷണം

198. ദീപവംശം എന്ന വിഖ്യാത ബുദ്ധമത ഗ്രന്ഥത്തിലെ പ്രതിപാദ്യമെന്ത്‌? - പഴയ അര്‍ത്ഥകഥകളിലുള്ള ചരിത്രതത്ത്വങ്ങള്‍

199. അശ്വഘോഷന്‍ 'പാതിമോക്‌' ഖത്തിനെഴുതിയ വ്യാഖ്യാനമേത്‌? - കംഘാവിതരണി

200. സുമംഗലവിലാസിനി എന്താണ്‌? - ദീര്‍ഘ നികായത്തിന്റെ വ്യാഖ്യാനം

201. മജ്ഝിമനികായത്തിന്‌ ബുദ്ധഘോഷന്‍ തയ്യാറാക്കിയ വ്യാഖ്യാനമേത്‌? - വപഞ്ചസൂദനി

202. എന്താണ്‌ മനോരഥപൂരണി? - അംഗുത്തരനികായത്തിന്റെ വ്യാഖ്യാനം

203. ഖുദ്ദകനികായത്തിന്റെ വ്യാഖ്യാന ഗ്രന്ഥമേത്‌? - പരമാത്ഥജയോതിക

204. സംയുക്തനികായത്തിന്റെ വ്യാഖ്യാനമേത്‌? - സാരാത്ഥപകാസനി

205. അര്‍ത്ഥശാലിനി എന്നാലെന്ത്‌? - ധര്‍മ്മസംഗണിയ്ക്ക്‌ ബുദ്ധഘോഷന്‍ എഴുതിയ വ്യാഖ്യാനം

206. വിഭംഗത്തിന്‌ സമ്മോഹവിനോദരി എന്ന പേരില്‍ വ്യാഖ്യാനം തയ്യാറാക്കിയതാര്‌? - ബുദ്ധഘോഷന്‍

207. പരമാത്ഥകഥ എന്ന പേരിലറിയപ്പെടുന്ന പിടകമേത്‌? - അഭിധര്‍മ്മപിടകം

208. ബുദ്ധവംശം എന്ന കൃതിയ്ക്ക്‌ മധുരാര്‍ത്ഥവിലാസിനി എന്ന വ്യാഖ്യാനം തയ്യാറാക്കിയതാര്‌? - ബുദ്ധദത്തന്‍

209. ബുദ്ധമിത്തന്‍ എന്ന ഭിക്ഷുവിന്റെ ആജ്ഞപ്രകാരം ആനന്ദന്‍ രചിച്ച ഗ്രന്ഥമേത്‌? - അഭിധര്‍മ്മമൂലടിക

210. ഖുദ്ദകനികായത്തില്‍ ബുദ്ധഘോഷന്‍ വ്യാഖ്യാനിഭഴാതെ വിട്ട ഭാഗങ്ങളേവ? - ഉദാനം, ഇതിവുത്തകം, വിമാനം, പേതവത്ഥു, ഥോഗാഥ, ഥേരീഗാഥ, ചരിയാപിടകം

211. പരമാര്‍ത്ഥദീപനിയുടെ വ്യാഖ്യാതാവാര്‌? - ധര്‍മ്മപാലന്‍

212. വിനയത്തെ സംബന്ധിച്ച്‌ ധര്‍മ്മസീരി എഴുതിയ ഗ്രന്ഥങ്ങളേവ? - ഖുദ്ദസിഖ

213. മഹാസാമി വിനയത്തെ കുറിച്ചെഴുതിയ കൃതിയേത്‌? - മൂലശിഖ

214. ബുദ്ധനെ കുറിച്ച്‌ കസ്സപനെഴുതിയ പദ്യമേത്‌? - അനാഗതവംശം

215. ധര്‍മ്മകീര്‍ത്തിയുടെ ദാത്ഥവംശത്തിലെ പ്രമേയമെന്ത്‌? - ബുദ്ധന്റെ ദന്തത്തെ സംബന്ധിച്ച കഥയാണിത് 

216. ബുദ്ധന്റെ ജ്ഞാനസൗന്ദര്യത്തെ വര്‍ണ്ണിക്കുന്ന 'പജ്ജമധുവി'ന്റെ കര്‍ത്താവാര്‌? - ബുദ്ധപ്പിയന്‍

217. ബുദ്ധമതം ഉത്ഭവിച്ചതെന്ന്‌? - ബി.സി. ആറാം ശതകത്തില്‍

218. പത്തുകാണ്ഡങ്ങളിലായി ബുദ്ധന്റെ ജീവചരിത്രം രേഖപ്പെടുത്തിയ ബുദ്ധഘോഷ കൃതിയേത്‌? - പദ്യചൂഡാമണി

219. ബുദ്ധമതാനുയായികളുടെ ഏറ്റവും പവിത്രമായ സ്ഥലമേത്‌? - ബുദ്ധഗയ

220. ബുദ്ധമതത്തിന്റെ സവിശേഷതയെന്ത്‌? - പ്രായോഗിക ജീവിതചര്യയെന്ന നിലയ്ക്ക്‌ മനുഷ്യന്‍ പിന്തുടരേണ്ടുന്ന ഒരു മതമാണിത് 

221. മഹായാനം എന്നതിന്റെ അര്‍ത്ഥമെന്ത്‌? - മോക്ഷമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കാന്‍ സഹായിക്കുന്ന ശ്രേഷ്ഠമായ വാഹനം

222. മഹായാനബുദ്ധമതത്തിന്റെ ആവിര്‍ഭാവത്തിന്‌ ഇടയാക്കിയതെന്ത്‌ - ഭാരതത്തിലേയ്ക്ക്‌ ആക്രമണത്തിന്‌ വന്ന ബാക്രതിയന്മാര്‍,സിഥിയന്മാര്‍ തുടങ്ങിയ വിദേശികള്‍ ബുദ്ധമതം സ്വീകരിച്ചത്‌

223. ഥേരവാദ ബുദ്ധമതത്തില്‍ സമ്പൂര്‍ണ്ണ മനുഷ്യര്‍ എത്രവിധം? - മൂന്ന്‌

224. ആരെയെല്ലാമാണ്‌ ഥേരവാദ ബുദ്ധമതം സമ്പൂര്‍ണ്ണ മനുഷ്യരായി കരുതുന്നത്‌? - ബുദ്ധന്മാര്‍ (അറിവ്‌ നേടുകയും, നേടിയത്‌ അന്യര്‍ക്ക്‌ കൊടുക്കുകയും ചെയ്യുന്നവര്‍), പ്രത്യേക ബുദ്ധന്മാര്‍ (നേടുന്ന അറിവ്‌ ആര്‍ക്കും പകര്‍ന്ന്‌ കൊടുക്കാത്തവര്‍), ആര്‍ഹതന്മാര്‍ (മറ്റുള്ള മഹദ്‌ വ്യക്തികളില്‍ നിന്ന്‌ അറിവ്‌ നേടി സ്വയം പൂര്‍ണ്ണതയിലെത്തിയവര്‍)

225. ഏതുതരം സമ്പൂര്‍ണ്ണ മനുഷ്യരാണ്‌ ഥേരവാദത്തിലുള്ളത്‌? - ആര്‍ഹതന്മാര്‍

226. മഹായാനബുദ്ധമതം മാതൃകയാക്കുന്നതാരെ? - ബോധിസത്ത്വനെ

227. മഹായാനബുദ്ധമതത്തിന്‌ പില്‍ക്കാലത്തുണ്ടായ അവാന്തരവിഭാഗങ്ങളേവ? - മാദ്ധ്യമികം, വിജ്ഞാനവാദം

228. ഗുപ്തകാലഘട്ടത്തില്‍ ഉദയം ചെയ്ത ബുദ്ധമത വിഭാഗമേത്‌? - വജ്രയാനം 

229. വജ്രയാന ബുദ്ധമതക്കാരുടെ പ്രധാന ആരാധനദേവതയാര് - താരാദേവി 

230. ഗൗതമബുദ്ധന്റെ മാതാപിതാക്കള്‍ ആരെല്ലാം? - പിതാവ്‌ ശാക്യ രാജാവായ ശുദ്ധോദനന്‍, മാതാവ്‌ മായാദേവി

231. മാതാവിന്റെ മരണശേഷം സിദ്ധാര്‍ത്ഥന്റെ സംരക്ഷണ ചുമതല ഏറ്റെടുത്തതാര്‌? - പജാപതിയെന്ന ഇളയമ്മ

232. സിദ്ധാര്‍ത്ഥന്റെ പുത്രനാര്‌? - രാഹുലന്‍

233. 'രാഹുലന്‍' എന്നതിന്റെ അര്‍ത്ഥമെന്ത്‌? - ബന്ധനം

234. ആരാണ്‌ ബുദ്ധമതക്കാര്‍? - ഗൗതമബുദ്ധന്റെ പ്രബോധനങ്ങളെ അടിസ്ഥാനമാക്കി ജീവിക്കുന്നവര്‍

235. ബുദ്ധന്റെ 2,500-മത്‌ ചരമവാര്‍ഷികം ആചരിച്ചതെന്ന്‌? - 1956-ല്‍

236. ഗൗതമബുദ്ധന്‌ 'ഗൗതമന്‍' എന്ന പേര്‌ വന്നതെങ്ങനെ? - ഗൗതമ ശിഷ്യനായ ശാക്യന്മാരുടെ വംശത്തില്‍ പിറന്നതിനാല്‍

237. തഥാഗതനെന്നതിന്റെ അര്‍ത്ഥമെന്ത്‌? - നിഷ്കളങ്കജ്ഞാനി

238. ഗൗതമബുദ്ധന്റെ ആദ്യ ശിഷ്യന്മാര്‍ ആരെല്ലാം? - ത്രിപുഷന്‍, ദല്ലൂകന്‍

239. സാധാരണക്കാര്‍ക്കായി ബുദ്ധന്‍ ഉപദേശിച്ച ലളിതമാര്‍ഗ്ഗങ്ങളേവ? - മോഷ്ടിക്കരുത്‌, കൊല്ലരുത്‌, കാമവികാരത്താൽ സന്മാര്‍ഗ്ഗ ഭ്രംശം വരരുത്‌, സത്യമേ പറയാവൂ, ലഹരി വസ്തുക്കള്‍ ഉപയോഗിക്കരുത്‌

240. ബുദ്ധ, ധര്‍മ്മ, സംഘങ്ങളെ ശരണം പ്രാപിക്കുന്ന ഭിക്ഷുക്കള്‍ പാലിക്കേണ്ട അഞ്ചു ശീലങ്ങളേവ? - നിശ്ചിതമായ സമയങ്ങളില്‍ മാത്രമേ ഭക്ഷണം കഴിക്കാവു; കളികള്‍, ഉത്സവങ്ങള്‍, നാടകങ്ങള്‍ തുടങ്ങിയുള്ള നൈമിഷികാനന്ദങ്ങളില്‍ ഭ്രമിക്കരുത്‌; ചന്ദനം മുതലായ സുഗന്ധദ്രവ്യങ്ങളോ ആഭരണങ്ങളോ ധരിക്കാന്‍ പാടില്ല; മെത്ത തുടങ്ങിയ സുഖോപകരണങ്ങള്‍ ഉപയോഗിക്കരുത്‌; പ്രതിഫലമോ സംഭാവനയോ സ്വീകരിക്കരുത്‌;

241. ചൈനയില്‍ ബുദ്ധമതം പ്രചരിച്ചതെന്ന്‌? - എ.ഡി. 1-ല്‍

242. ബൗദ്ധഗ്രന്ഥങ്ങള്‍ ചൈനീസ്‌ ഭാഷയിലേയ്ക്ക്‌ ആദ്യമായി തർജമ ചെയ്തതാര്‌? - ലയങിന്റെ ശിഷ്യന്മാര്‍

243. മഹായാന ബുദ്ധമതത്തിന്‌ ചൈനയില്‍ പ്രചാരം ലഭിച്ചത്‌ ആരുടെ ശ്രമഫലമായിട്ടാണ്‌? - കുമാരജീവന്റെ

244. ജീഹി എന്ന ബുദ്ധസന്യാസി രൂപം നല്‍കിയ മതമേത്‌? - ത്യാന്‍തൈ

245. യുദ്ധക്കളങ്ങളില്‍ ബുദ്ധക്ഷേത്രങ്ങള്‍ പണിത ചൈനീസ്‌ രാജാവാര്‌? - തൈത്‌ സങ്‌

246. 'വിജ്ഞാനവാദം' എന്ന ബൗദ്ധഗ്രന്ഥത്തിന്‌ അവതാരിക എഴുതിയ ചൈനാ ചക്രവര്‍ത്തിയാര്‌? - ഹീയൂന്‍ സങ്‌

247. ഹീയൂന്‍ സങിന്റെ കാലത്ത്‌ യാഥാസ്ഥിതികരായ ചൈനീസ്‌ ബുദ്ധ മതക്കാര്‍ക്കിടയില്‍ വളര്‍ന്നുവന്ന പ്രസ്ഥാനമേത്‌? - ഛാന്‍

248. ഛാന്‍ പ്രസ്ഥാനത്തിലെ പുരോഹിത ശ്രേഷ്ഠനാര്‌? - ദൗഷീന്‍

Post a Comment

Previous Post Next Post