ഭക്തി പ്രസ്ഥാനം

ഭക്തി പ്രസ്ഥാനം (Bhakti Movement in Kerala)

പാട്ടു പ്രസ്ഥാനത്തിന്റെ ഭാഗമായാണ് ദക്ഷിണേന്ത്യയിൽ ഏഴും എട്ടും നൂറ്റാണ്ടുകളിൽ ഭക്തി പ്രസ്ഥാനം ആരംഭിച്ചത്. കേരളത്തിൽ ഭക്തിപ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നത് കണ്ണശ്ശകവികളുടെ വരവോടുകൂടിയാണ്. രാമചരിതം പുറത്തിറങ്ങി ഒരു നീണ്ട ഇടവേളയ്ക്കുശേഷം പാട്ടുസാഹിത്യത്തിൽ ഒരു സുപ്രധാന മുന്നേറ്റമുണ്ടാക്കിയ കവികളാണ് കണ്ണശ്ശന്മാർ. 1350 നും 1450 നും ഇടയിയിലാണ് നിരണം കവികൾ എന്നറിയപ്പെടുന്ന കണ്ണശ്ശ കവികൾ ജീവിച്ചിരുന്നത്. മാധവപ്പണിക്കർ, ശങ്കരപ്പണിക്കർ, രാമപ്പണിക്കർ എന്നിവരാണ് കണ്ണശ്ശന്മാർ എന്നറിയപ്പെടുന്നത്. മലയാള സാഹിത്യത്തെ മണിപ്രവാളത്തിൽ നിന്നും മോചിപ്പിച്ചത് കണ്ണശ്ശകവികളാണ്. തമിഴിന്റെ സ്വാധീനം കണ്ണശ്ശന്മാരുടെ കൃതികളിൽ കുറവാണ്. മലയാളത്തിൽ ഭക്തിപ്രസ്ഥാനം ആരംഭിക്കുന്നതും ഇവരിലൂടെയാണെന്ന് പറയാം. ഭഗവദ്ഗീതയ്ക്ക് മലയാളത്തിൽ ആദ്യമായുണ്ടായ വിവർത്തനം രചിച്ചത് മാധവപ്പണിക്കാരാണ്. ശങ്കരപ്പണിക്കരുടെ പ്രധാന കൃതിയാണ് ഭാരതമാല. നിരണം കവികളിൽ ഏറ്റവും പ്രശസ്തനായ രാമപ്പണിക്കരുടെ പ്രധാന കൃതിയാണ് കണ്ണശ്ശരാമായണം. ശ്രീരാമന്റെ കഥപറഞ്ഞ് ജനങ്ങളെ നന്മയുടെ പാതയിൽ കൊണ്ടുവരികയായിരുന്നു രാമപ്പണിക്കരുടെ ലക്ഷ്യം. പതിനഞ്ചാം നൂറ്റാണ്ടിലും പതിനേഴാം നൂറ്റാണ്ടിലും ഭക്തി പ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയിലെത്തി. കേരളത്തിൽ ഭക്തിപ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് തുഞ്ചത്തെഴുത്തച്ചനാണ്.

PSC ചോദ്യങ്ങൾ

1. നിരണം കവികൾ എന്നറിയപ്പെടുന്നത് - മാധവപ്പണിക്കർ, ശങ്കരപ്പണിക്കർ, രാമപ്പണിക്കർ

2. കണ്ണശ്ശകവികൾ  ജീവിച്ചിരുന്ന കേരളത്തിലെ പ്രദേശം - നിരണം ഗ്രാമം (തിരുവല്ല)

3. മലയാളത്തിൽ ലഭ്യമായ ആദ്യ സമ്പൂർണ്ണ രാമായണം - കണ്ണശ്ശ രാമായണം (രാമപ്പണിക്കർ)

4. കണ്ണശ്ശ ഭാരതം, കണ്ണശ്ശരാമായണം, കണ്ണശ്ശ ഭാഗവതം, ശിവരാത്രി മാഹാത്മ്യം രചിച്ചത് - രാമപ്പണിക്കർ 

5. ഭാരതമാല രചിച്ചത് - ശങ്കരപ്പണിക്കർ 

6. ഭഗവത് ഗീത ആദ്യമായി മലയാളത്തിൽ പരിഭാഷപ്പെടുത്തിയത് - മാധവപ്പണിക്കർ (കണ്ണശ്ശഗീത)

7. മലയാളത്തിലെ ആദ്യത്തെ മഹാഭാരത സംഗ്രഹം എന്നു കരുതുന്ന കൃതി രചിച്ചത് നിരണം കവികളിൽ ഒരാളായ ശങ്കരപ്പണിക്കരാണ്. ഏതാണാ കൃതി - ഭാരതമാല 

8. നിരണം കവികളിലെ രാമപ്പണിക്കർ രചിച്ച ഏറ്റവും പ്രശസ്ത കാവ്യം - കണ്ണശ്ശരാമായണം

9. ഭക്തി പ്രസ്ഥാനത്തിന്റെ മുഖ്യ പ്രയോക്താക്കളിൽ ഒരാൾ - എഴുത്തച്ഛൻ

Post a Comment

Previous Post Next Post