കണ്ണശ്ശ പ്രസ്ഥാനം

കണ്ണശ്ശ കവികൾ (Kannassa Kavikal)

പാട്ടുസാഹിത്യത്തിൽ രാമചരിതത്തിനുശേഷം ഉണ്ടായ പ്രശസ്ത കൃതികൾ കണ്ണശ്ശന്മാരുടേതാണ്. രാമചരിതകാലത്തെതിൽ നിന്ന് കുറേക്കൂടി സ്വതന്ത്രമായ മലയാള ഭാഷയാണ് കണ്ണശ്ശ കൃതികളിൽ കാണപ്പെടുന്നത്. കണ്ണശ്ശന്മാർ മൂന്ന് പേരായിരുന്നു. നിരണം കവികൾ എന്നും ഇവർക്ക് പേരുണ്ട്. തിരുവല്ലാ താലൂക്കിൽ നിരണം എന്ന സ്ഥലത്തെ കണ്ണശ്ശൻ പറമ്പിലായിരുന്നത്രേ കണ്ണശ്ശന്മാരുടെ തറവാട്. കരുണേശൻ എന്ന കവിയുടെ മക്കളായ മാധവപ്പണിക്കരും ശങ്കരപ്പണിക്കരുമാണ് നിരണം കവികളിലെ രണ്ടുപേർ. കരുണേശന്റെ ഇളയ പുത്രിയുടെ മകനാണ് നിരണം കവികളിലെ പ്രധാനിയായ രാമപ്പണിക്കർ. തമിഴിന്റെ സ്വാധീനം കണ്ണശ്ശന്മാരുടെ കൃതികളിൽ കുറവാണ്. മലയാളത്തിൽ ഭക്തിപ്രസ്ഥാനം ആരംഭിക്കുന്നത് ഇവരിലൂടെയാണെന്ന് പറയാം. ഭഗവത്ഗീതയ്ക്ക് മലയാളത്തിൽ ആദ്യമായുണ്ടായ വിവർത്തനം രചിച്ചത് മാധവപ്പണിക്കരാണ്. ശങ്കരപ്പണിക്കരുടെ പ്രധാനകൃതിയാണ് ഭാരതമാല. നിരണം കവികളിൽ ഏറ്റവും പ്രശസ്തനായ രാമപ്പണിക്കരുടെ പ്രധാനകൃതിയാണ് കണ്ണശ്ശരാമായണം. ശ്രീരാമന്റെ കഥപറഞ്ഞ് ജനങ്ങളെ നന്മയുടെ പാതയിൽ കൊണ്ടുവരികയായിരുന്നു രാമപ്പണിക്കരുടെ ലക്ഷ്യം.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. നിരണം കവികൾ (കണ്ണശ്ശ കവികൾ) ആരെല്ലാം - രാമപ്പണിക്കർ, മാധവപ്പണിക്കർ, ശങ്കരപ്പണിക്കർ

2. കേരളീയ ഭക്തിപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കള്‍ - കണ്ണശ്ശ കവികൾ 

3. 'കണ്ണശ്ശഭാരതം' രചിച്ചത് - രാമപ്പണിക്കർ

4. 'കണ്ണശ്ശരാമായണം' രചിച്ചത് - രാമപ്പണിക്കർ

5. 'ശിവരാത്രി മഹാത്മ്യം' ആരുടെ കൃതിയാണ് - രാമപ്പണിക്കർ

6. മലയാള സാഹിത്യത്തിൽ ജാതി വിവേചനത്തിനെതിരെ സന്ദേശം നല്കുന്ന ആദ്യ കൃതി - ശിവരാത്രി മാഹാത്മ്യം

7. ഭഗവത്ഗീത മലയാളത്തിലേക്ക് ആദ്യമായി വിവർത്തനം ചെയ്തത് - മാധവപ്പണിക്കർ

8. ഭാഷാ ഭഗവത്ഗീത രചിച്ചത് - മാധവപ്പണിക്കർ

9. 'ഭാരതമാല' എഴുതിയത് - ശങ്കരപ്പണിക്കർ 

10. കണ്ണശ്ശന്മാരുടെ കൃതികൾ ഏത് പ്രസ്ഥാനത്തോട് അടുത്തുനിൽക്കുന്നു - പാട്ട് പ്രസ്ഥാനത്തോട് 

11. രാമചരിതത്തിൽ തുടങ്ങിയ രാമായണ കഥയ്ക്ക് പൂർണത കൈവരിച്ചത് - കണ്ണശ്ശരാമായണത്തിൽ

Post a Comment

Previous Post Next Post