മണിപ്രവാള പ്രസ്ഥാനം

മണിപ്രവാള പ്രസ്ഥാനം (Manipravalam Literature)

പാട്ടുസാഹിത്യത്തിനുശേഷം മലയാള ഭാഷയെ സ്വാധീനിച്ച സാഹിത്യ പ്രസ്ഥാനമാണ് മണിപ്രവാളം. മലയാളവും സംസ്‌കൃതവും ഒന്നുചേർന്നുണ്ടായ ഒരു മിശ്രഭാഷയാണ് മണിപ്രവാളം. സാഹിത്യത്തിലെ നിർണായകമായ ഒരു കാലഘട്ടത്തെ മണിപ്രവാള സാഹിത്യം പ്രതിനിധാനം ചെയ്യുന്നു. ഒരുകാലത്ത് സമൂഹത്തിലെ അധികാര വർഗത്തിന്റെ ഭാഷയായിരുന്നു മണിപ്രവാളം. മണിയും (മാണിക്യം) പ്രവാളവും (പവിഴം) ഒരു ചരടിൽ കോർത്തതുപോലുള്ള സാഹിത്യം എന്നാണ് മണിപ്രവാളത്തിന്റെ അർഥം. മാണിക്യം മലയാളത്തെയും പവിഴം സംസ്കൃതത്തെയും സൂചിപ്പിക്കുന്നു. മണിപ്രവാളത്തിന്റെ വരവോടെ തമിഴും മലയാളവും ഇടകലർന്ന പാട്ടുസാഹിത്യത്തിന്റെ പ്രസക്തി നഷ്ടമായി. ലഭ്യമായതിൽ വച്ച് ഏറ്റവും പഴയ മണിപ്രവാള കൃതി 'വൈശികതന്ത്ര'മാണ്. സംസ്കൃത സാഹിത്യത്തിലുള്ളതു പോലെ ചമ്പുക്കൾ, സന്ദേശ കാവ്യങ്ങൾ, ലഘു കാവ്യങ്ങൾ തുടങ്ങിയവയെല്ലാം മണിപ്രവാളത്തിൽ ഉണ്ടായിരുന്നു.

PSC ചോദ്യങ്ങൾ

1. മണിപ്രവാളം എന്ന വാക്കിനർത്ഥം - മുത്തും പവിഴവും 

2. മണിപ്രവാള ഭാഷയുടെ നിയമങ്ങൾ വിശദമായി പറയുന്ന ഭാഷാശാസ്ത്ര ഗ്രന്ഥം - ലീലാതിലകം 

3. മലയാളത്തിലെ ആദ്യത്തെ ഭാഷാ ശാസ്ത്രഗ്രന്ഥമായി കണക്കാക്കുന്ന കൃതി ഏതാണ് - ലീലാതിലകം 

4. മണിപ്രവാളത്തിന്റെ ആവിർഭാവത്തിനും വികാസത്തിനും വഴിയൊരുക്കിയ രണ്ട് ക്ഷേത്രകലാരൂപങ്ങൾ ഏതെല്ലാം - കൂത്ത്, കൂടിയാട്ടം 

5. ലഭ്യമായതിൽ ഏറ്റവും പ്രാചീനമായ മണിപ്രവാള കാവ്യം - വൈശികതന്ത്രം 

6. ഏതു നൂറ്റാണ്ടിലാണ് മണിപ്രവാള സാഹിത്യം നമ്മുടെ ഭാഷാസാഹിത്യത്തിലെ നിർണായിക സ്വാധീനമായി വളർന്നുതുടങ്ങിയത് - എ.ഡി.പതിമൂന്നാം നൂറ്റാണ്ടിൽ 

7. മണിപ്രവാളം എന്നതിലെ  'മണി', 'പ്രവാളം' എന്നീ വാക്കുകൾ എന്തിനെ സൂചിപ്പിക്കുന്നു - മണി (മുത്ത്) - മലയാളം, പ്രവാളം (പവിഴം) - സംസ്കൃതം 

8. മണിപ്രവാള സാഹിത്യത്തിലെ ആദ്യ കവികളിലൊരാളായ ഇദ്ദേഹം മലയാളത്തിലെ ആദ്യത്തെ ഫലിത സാഹിത്യകാരനായും അറിയപ്പെടുന്നു. ആരാണിദ്ദേഹം - തോലൻ 

9. സംസ്കൃത സാഹിത്യത്തിൽ നിന്ന് മലയാളം കടമെടുത്ത, ഗദ്യവും പദ്യവും ചേർന്ന സാഹിത്യ ശാഖ - ചമ്പു 

10. കേരളീയ സംസ്‌കൃത ചമ്പുക്കളിലെ ആദ്യ കൃതി - അമോഘരാഘവം (രചിച്ചത് - ദിവാകരൻ)

11. ഏതു കലാരൂപത്തിനുവേണ്ടിയാണ് ആദ്യകാല ചമ്പുക്കൾ രചിച്ചിരുന്നത് - ചാക്യാർകൂത്ത് 

12. മലയാളത്തിലെ ആദ്യത്തെ ചമ്പൂകാവ്യം - ഉണ്ണിയച്ചീചരിതം (പതിമൂന്നാം നൂറ്റാണ്ട്)

13. മണിപ്രവാള സാഹിത്യത്തിലെ ആദ്യകാല കൃതികൾ/ പ്രാചീന മലയാള ചമ്പുക്കൾ (അച്ചീചരിതങ്ങൾ) - ഉണ്ണിയച്ചി ചരിതം, ഉണ്ണിച്ചിരുതേവി ചരിതം, ഉണ്ണിയാടി ചരിതം 

14. ഉണ്ണിയച്ചി ചരിതത്തിന്റെ കർത്താവ് - തേവൻ ചിരികുമാരൻ (ദേവൻ ശ്രീകുമാരൻ)

15. പ്രാചീന മണിപ്രവാള സാഹിത്യത്തിലെ ഒടുവിലത്തെ കൃതിയായി അറിയപ്പെടുന്ന ശൃംഗാരകാവ്യം - ചന്ദ്രോത്സവം 

16. മലയാള സാഹിത്യത്തിൽ പുത്തനുണർവ് സൃഷ്‌ടിച്ച മധ്യകാല ചമ്പുക്കളിൽ ഏറ്റവും പ്രധാന കൃതി - രാമായണം ചമ്പു

17. പുരാണകഥകളെ അടിസ്ഥാനമാക്കിയുണ്ടായ ആദ്യ ചമ്പൂ കാവ്യം - രാമായണം ചമ്പു

18. മാനവിക്രമൻ സാമൂതിരിയുടെ വിദ്വൽ സദസ്സിലെ കവികൾ ഏതു പേരിൽ അറിയപ്പെടുന്നു - പതിനെട്ടരക്കവികൾ

19. 'നൈഷധം ചമ്പു' രചിച്ചതാര് - മഴമംഗലത്ത് നാരായണൻ നമ്പൂതിരി 

20. ഹൈദരലിയുടെ കേരളാക്രമണം പശ്ചാത്തലമാക്കി സർദാർ കെ.എം.പണിക്കർ രചിച്ച കൃതി മലയാളത്തിലെ ശ്രദ്ധേയമായ നവീന ചമ്പുക്കളിലൊന്നാണ്. ഇതിന്റെ പേരെന്ത് - ഹൈദർ നായ്ക്കൻ 

21. 'തെങ്കൈലനാഥോദയം' എന്ന ചമ്പൂ കൃതിയുടെ കർത്താവാര് - നീലകണ്ഠൻ നമ്പൂതിരി 

22. സന്ദേശ കാവ്യപ്രസ്ഥാനത്തിന് തുടക്കമിട്ട മഹാകവി - കാളിദാസൻ (മേഘസന്ദേശം)

23. പ്രാചീന മണിപ്രവാള സാഹിത്യത്തിലെ ഏറ്റവും പ്രസിദ്ധമായ സന്ദേശകാവ്യം - ഉണ്ണുനീലിസന്ദേശം 

24. ആധുനിക മണിപ്രവാളത്തിലെ സന്ദേശകാവ്യങ്ങളിൽ ആദ്യത്തേതെന്നു കരുതുന്ന 'ഭൃംഗസന്ദേശം' രചിച്ചതാര് - രാമനെഴുത്തച്ഛൻ 

25. 1895ൽ കേരളവർമ വലിയകോയിത്തമ്പുരാൻ പ്രസിദ്ധീകരിച്ച സന്ദേശകാവ്യം - മയൂരസന്ദേശം 

26. കൊടുങ്ങലൂർ കുഞ്ഞുക്കുട്ടൻ തമ്പുരാൻ രചിച്ച സന്ദേശകാവ്യം - ഹംസസന്ദേശം (1986)

Post a Comment

Previous Post Next Post