സംസ്ഥാന വികസന കൗൺസിൽ

സംസ്ഥാന വികസന കൗൺസിൽ (Kerala State Development Council)

സംസ്ഥാന വികസന കൗൺസിലിന്റെ അധ്യക്ഷൻ മുഖ്യമന്ത്രിയാണ്. സംസ്ഥാനത്ത് തദ്ദേശ വികസനത്തിനും മേഖലാ തല വികസനത്തിനുമുള്ള നയം രൂപവത്കരിക്കുന്നതിനും ജില്ലാ പദ്ധതികളും സംസ്ഥാന പദ്ധതികളും ഏകോപിപ്പിക്കാനും വേണ്ടി രൂപവത്കരിച്ചിട്ടുള്ള സംവിധാനമാണ് സംസ്ഥാന വികസന കൗൺസിൽ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനാവശ്യമായ നയം രൂപവത്കരിക്കുക, വികസന സംബന്ധമായി ജില്ലകൾ തമ്മിലുള്ള പൊതുപ്രശ്നങ്ങൾ കൈകാര്യം ചെയ്യുക എന്നീ ചുമതലകളും കൗൺസിലിനുണ്ട്. മന്ത്രിസഭാംഗങ്ങളും സംസ്ഥാന നിയമസഭാ പ്രതിപക്ഷ നേതാവും കൗൺസിലിന്റെ വൈസ് ചെയർമാൻമാരാണ്. സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ, ജില്ലാ ആസൂത്രണസമിതി ചെയർമാൻമാർ, കോർപ്പറേഷൻ മേയർമാർ, സർക്കാർ നിർദേശിക്കുന്ന രണ്ട് മുൻസിപ്പാലിറ്റി ചെയർമാൻമാർ, രണ്ട് ബ്ലോക്ക് പ്രസിഡന്റുമാർ, രണ്ട് പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ കൗൺസിൽ അംഗങ്ങളാണ്. സംസ്ഥാന ചീഫ് സെക്രട്ടറിയാണ് മെമ്പർ സെക്രട്ടറി.

Post a Comment

Previous Post Next Post