ഓംബുഡ്‌സ്‌മാൻ (കേരളം)

ഓംബുഡ്‌സ്‌മാൻ (കേരളം)

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അഴിമതിയോ സ്വജനപക്ഷപാതമോ ധനദുർവിനിയോഗമോ ചുമതലകളിൽ വീഴ്ചയോ വരുത്തിയാൽ അതിനെതിരെ പരാതി നൽകാനുള്ള ഒരു സംവിധാനമാണ് ഓംബുഡ്‌സ്‌മാൻ. ഓംബുഡ്‌സ്‌മാൻ എന്നത് അധികാരങ്ങളുള്ള ഒരു അർദ്ധ ജുഡീഷ്യൽ ബോഡിയാണ്. നിലവിലെ വ്യവസ്ഥകൾ പ്രകാരം വിരമിച്ച ഒരു ഹൈക്കോടതി ജഡ്ജിയെ മാത്രമേ ഓംബുഡ്‌സ്‌മാനായി നിയമിക്കാൻ കഴിയൂ. ജനങ്ങൾ നേരിട്ട് പരാതിയുമായി ഓംബുഡ്‌സ്‌മാനെ സമീപിക്കാം. പരാതി ലഭിച്ചാൽ ആരെയും വിളിച്ചുവരുത്തി അന്വേഷണം നടത്താനും നടപടി ശുപാർശ ചെയ്യാനും അദ്ദേഹത്തിന് അധികാരമുണ്ട്. ബാങ്കിങ് രംഗത്ത് ഇടപാടുകാരുടെ പരാതി കേൾക്കാനും പരിഹരിക്കാനുമായാണ് ഓംബുഡ്‌സ്‌മാൻ ആരംഭിച്ചത്. സേവനങ്ങൾ വൈകി നൽകുന്നതും സേവനം ലഭിക്കാനുള്ള ഒരാളുടെ അവകാശം നിഷേധിക്കുന്നതും സേവനത്തെ ഔദാര്യമാക്കുന്നതും ആധുനിക സമൂഹത്തിൽ അഴിമതിയായി കണക്കാക്കുന്നു. ഇത്തരം അഴിമതികൾക്കെതിരെ ജനങ്ങൾക്ക് ഓംബുഡ്‌സ്‌മാനിൽ പരാതി നൽകാം. സർക്കാർ സേവനം ആരുടെയും ഔദാര്യമല്ല പൊതുജനങ്ങളുടെ അവകാശമാണ്.

PSC ചോദ്യങ്ങൾ 

1. കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്‌സ്‌മാൻ സ്ഥാപിതമായത് - 2000 

2. കേരളത്തിൽ ഓംബുഡ്‌സ്‌മാൻ സ്ഥാപിതമായപ്പോൾ അംഗങ്ങൾ - 7 (ചെയർമാനുൾപ്പെടെ)

3. പഞ്ചായത്ത് രാജ് നിയമം ഭേദഗതി ചെയ്‌ത്‌ കേരളത്തിൽ ഏകാംഗ ഓംബുഡ്‌സ്‌മാൻ ആക്കി മാറ്റിയ വർഷം - 2001

4. കേരള ഓംബുഡ്‌സ്‌മാന്റെ ആസ്ഥാനം - തിരുവനന്തപുരം

5. ബാങ്കിങ് രംഗത്ത് ഇടപാടുകാരുടെ പരാതി കേൾക്കാനും പരിഹരിക്കാനുമുള്ള സംവിധാനം - ബാങ്കിങ് ഓംബുഡ്‌സ്‌മാൻ 

Post a Comment

Previous Post Next Post