തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ

തദ്ദേശസ്വയംഭരണം (Local Self Government in Malayalam)
■ പഞ്ചായത്ത്‌ ദിനം ആചരിക്കുന്നത്‌ - ഏപ്രില്‍ 24

■ പഞ്ചായത്തിന്റെ കാലാവധി - 5 വര്‍ഷം

■ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ വോട്ട ചെയ്യാനുള്ള ചുരുങ്ങിയ പ്രായം - 18

■ പഞ്ചായത്തിലെ അംഗമാകാന്‍ വേണ്ട കുറഞ്ഞ പ്രായം - 23

■ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതി തടയാന്‍ രൂപീകൃതമായ സമിതി - തദ്ദേശസ്വയംഭരണ ഓംബുഡ്സ്മാന്‍

■ ഓംബുഡ്സ്മാന്റെ കാലാവധി എത്ര വര്‍ഷം - 3

■ കില (KILA) യുടെ പൂര്‍ണ്ണ രൂപം - കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍

■ കിലയുടെ ആസ്ഥാനം - മുളങ്കുന്നത്തുകാവ് (തൃശ്ശൂര്‍)

■ കേരളത്തില്‍ പഞ്ചായത്ത്‌ രാജ്‌ നടപ്പിലാക്കിയ വര്‍ഷം - 1994 ഏപ്രില്‍ 23

■ കേരളത്തില്‍ ത്രിതല പഞ്ചായത്ത്‌ സംവിധാനം നടപ്പിലാക്കിയ വര്‍ഷം - 1995

■ കേരളത്തില്‍ ജനകീയാസൂത്രണം നടപ്പിലാക്കിയ വര്‍ഷം - 1996

■ ഇന്ത്യയില്‍ ആദ്യമായി പഞ്ചായത്ത്‌ രാജ്‌ സംവിധാനം നടപ്പിലാക്കിയ സംസ്ഥാനം - രാജസ്ഥാന്‍

■ രാജസ്ഥാനില്‍ പഞ്ചായത്തിരാജ്‌ നടപ്പിലാക്കിയ വര്‍ഷം - 1959

■ ദക്ഷിണേന്ത്യയില്‍ പഞ്ചായത്ത്‌ രാജ്‌ നടപ്പിലാക്കിയ ആദ്യ സംസ്ഥാനം - ആന്ധ്രാപ്രദേശ്‌

■ പഞ്ചായത്തിരാജ്‌ നിയമംമൂലം തെരഞ്ഞെടുപ്പ്‌ നടന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനം - മധ്യപ്രദേശ്‌

■ ഇന്ത്യയില്‍ ഗ്രാമസഭ വര്‍ഷമായി ആചരിച്ച വര്‍ഷം - 1999-2000

■ എത്രാമത്തെ ഭരണഘടന ഭേദഗതി പ്രകാരമാണ്‌ പഞ്ചായത്ത്‌ രാജ്‌ നടപ്പിലാക്കിയത്‌ - 73

■ ഏതു തരത്തിലുള്ള ഭരണസംവിധാനമാണ്‌ പഞ്ചായത്ത്‌ രാജ്‌ - ത്രിതലം

■ "ഇന്ത്യയുടെ ആത്മാവ്‌ ഗ്രാമങ്ങളിലാണ്‌” എന്ന്‌ പറഞ്ഞത്‌ - ഗാന്ധിജി

■ ഇന്ത്യയിലെ പഞ്ചായത്ത് രാജിന്റെ പിതാവ് - ബല്‍വന്ത്‌ റായ്‌ മേത്ത

■ ഇന്ത്യയിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പിതാവ്‌ - റിപ്പണ്‍പ്രഭു

■ മുനിസിപ്പാലിറ്റികളുടെ കണക്കുകള്‍ പരിശോധിക്കുന്നത്‌ - ലോക്കല്‍ ഫണ്ട്‌ ഓഡിറ്റ്‌ വകുപ്പ്‌

■ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥന്മാർക്കും പരിശീലനം നല്‍കുന്ന സ്ഥാപനം - കില

■ ഏറ്റവും നല്ല പഞ്ചായത്തിനു നല്‍കുന്ന അവാര്‍ഡ്‌ - സ്വരാജ് ട്രോഫി

■ സ്വരാജ് ട്രോഫിയുടെ അവാര്‍ഡ്‌ തുക - 25 ലക്ഷം

■ പഞ്ചായത്തുകളുടെ അധികാരങ്ങളേയും അവകാശങ്ങളേയും കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനയിലെ ഷെഡ്യൂള്‍ - 11

■ പഞ്ചായത്ത്‌ സമിതികളെ പിരിച്ചുവിടാനും കാലാവധി നീട്ടാനും ഉള്ള അധികാരം ആരിലാണ്‌ - സംസ്ഥാന ഗവണ്‍മെന്റ്‌

■ സര്‍ക്കാര്‍ ജീവനക്കാര്‍ തൊഴില്‍ നികുതി നല്‍കുന്നത്‌ - തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍

■ തിരുവിതാംകൂറില്‍ ഗ്രാമപഞ്ചായത്ത്‌ സമ്പ്രദായം നടപ്പിലാക്കിയ ഭരണാധികാരി - റാണി സേതുലക്ഷ്മി ഭായ്‌

■ കുടുംബശ്രീയുടെ പ്രവര്‍ത്തനം ആരംഭിച്ച വര്‍ഷം - 1999 ഏപ്രിൽ 1

■ ആദ്യത്തെ തദ്ദേശ സ്വയംഭരണ മന്ത്രി - പി. കെ. ചാത്തൻ മാസ്റ്റർ

■ മുൻ തിരുവിതാംകൂറിലെ തദ്ദേശ സ്വയംഭരണ മന്ത്രി - സി. കേശവൻ

■ കേരളത്തിലെ കോർപറേഷനുകൾ - തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ

■ കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ എണ്ണം - 1200
■ കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം - 941
■ കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം - 152
■ കേരളത്തിലെ ജില്ല പഞ്ചായത്തുകളുടെ എണ്ണം - 14
■ കേരളത്തിലെ മുനിസിപ്പാലിറ്റികളുടെ എണ്ണം - 87
■ കേരളത്തിലെ മുനിസിപ്പൽ കോർപറേഷനുകളുടെ എണ്ണം - 6
■ ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകൾ ഉള്ള ജില്ല - മലപ്പുറം
■ ഏറ്റവും കുറവ് ഗ്രാമപഞ്ചായത്തുകൾ ഉള്ള ജില്ല - വയനാട്
■ ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകൾ ഉള്ള ജില്ല - തൃശ്ശൂർ
■ ആദ്യമായി അക്ഷയ പദ്ധതി സ്ഥാപിച്ചത് ഏതു ജില്ലയിൽ  - മലപ്പുറം
■ ഏറ്റവും കൂടുതൽ റവന്യൂ ഗ്രാമങ്ങൾ ഉള്ള ജില്ല - പാലക്കാട്
■ കേരളത്തിലെ ഏറ്റവും വലിയ ഗ്രാമപഞ്ചായത്ത് - കുമിളി, ഇടുക്കി
■ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്ത് - വളപട്ടണം, കണ്ണൂർ
■ ഏറ്റവും കൂടുതൽ ജനസംഖ്യ വളർച്ചയുള്ള പഞ്ചായത്ത് - മൂന്നാർ, ഇടുക്കി
■ ഏറ്റവും കുറവ് ജനസംഖ്യ വളർച്ചയുള്ള പഞ്ചായത്ത് - വട്ടവട, ഇടുക്കി
■ ഏറ്റവും കുറവ് സാക്ഷരത നിരക്ക് ഉള്ള പഞ്ചായത്ത് - പുത്തൂർ, പാലക്കാട്
■ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പഞ്ചായത്ത് - കണ്ണൻ ദേവൻ ഹിൽസ്, ഇടുക്കി
■ ഏറ്റവും കുറവ് ജനസംഖ്യയുള്ള ഗ്രാമം - നീലപ്പാറ, ഇടുക്കി
■ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ഗ്രാമം - നെടുമുടി, ആലപ്പുഴ
■ ഏറ്റവും കുറഞ്ഞ സാക്ഷരതയുള്ള ഗ്രാമം - പാലക്കാടിലെ പടവയൽ
■ ഏറ്റവും കൂടുതൽ സാക്ഷരതാ നിരക്ക് ഉള്ള മുനിസിപ്പാലിറ്റി - ചെങ്ങന്നൂർ
■ കേരളത്തിലെ ആദ്യത്തെ ലേബർ ബാങ്ക് - അകത്തേത്തറ പഞ്ചായത്തിലാണ്
■ ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർവത്കൃത താലൂക്ക് ഓഫീസ് - ഒറ്റപ്പാലം
■ ആദ്യത്തെ ഇ-ജില്ലകൾ - പാലക്കാട്, കണ്ണൂർ

സ്വരാജ് ട്രോഫി ആദ്യ വിജയികൾ

■ ഗ്രാമപഞ്ചായത്ത് (1995-1996) - കഞ്ഞിക്കുഴി (ആലപ്പുഴ ജില്ല)
■ ബ്ലോക്ക് പഞ്ചായത്ത് (2000-2001) - പെരുങ്കടവിള (തിരുവനന്തപുരം ജില്ല)
■ ജില്ലാ പഞ്ചായത്ത് (2000-01) - ആലപ്പുഴ
■ നഗരസഭ (1999-2000) - മഞ്ചേരി (മലപ്പുറം ജില്ല)

0 Comments