മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കേരള സംസ്ഥാന കമ്മീഷൻ

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കേരള സംസ്ഥാന കമ്മീഷൻ (Kerala State Commission for Economically Backward Classes among Forward Communities)

കേരളത്തിലെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ നേരിടുന്ന സാമ്പത്തികവും സാമൂഹികവുമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി രൂപീകരിക്കപ്പെട്ട കമ്മീഷൻ. മുന്നാക്ക സമുദായ കോർപ്പറേഷന് സ്റ്റാറ്റ്യൂട്ടറി സംരക്ഷണം നൽകാനും കാലാകാലങ്ങളായി ഇക്കാര്യത്തിലുള്ള പുരോഗതിയെപ്പറ്റി പഠിച്ച് റിവ്യൂ റിപ്പോർട്ട് നൽകുന്നതുമാണ് കമ്മീഷന്റെ ചുമതല. ചെയർമാനും രണ്ടംഗങ്ങളും ഒരു സെക്രട്ടറിയും ഉൾപ്പെടെ നാല് അംഗങ്ങളാണ് കമ്മീഷനിലുള്ളത്. വിരമിച്ച സുപ്രീം കോടതി / ഹൈക്കോടതി ജഡ്‌ജ്‌ ആയിരിക്കും കമ്മീഷൻ ചെയർമാൻ. കേരള സർക്കാരാണ് ചെയർമാനെ നിയമിക്കുന്നത്. 3 വർഷമാണ് മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കേരള സംസ്ഥാന കമ്മീഷൻ അംഗങ്ങളുടെ കാലാവധി. 

PSC ചോദ്യങ്ങൾ

1. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണമില്ലാത്ത വിഭാഗങ്ങൾക്കായി ക്ഷേമ കോർപ്പറേഷനുകളും നിയമപരമായ സംരക്ഷണം നൽകുന്നതിനുള്ള ഒരു സ്ഥിരം കമ്മീഷനും രൂപീകരിക്കാൻ ശിപാർശ ചെയ്‌ത കമ്മിറ്റിയുടെ തലവൻ - മേജർ ജനറൽ എസ്.ആർ.സിൻഹോ 

2. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ഉന്നമനം ലക്ഷ്യമിട്ട് ഇന്ത്യാ ഗവൺമെന്റ് നടത്തിയ ഭരണഘടനാ ഭേദഗതി - 103 ആം ഭേദഗതി 

3. കേരള സർക്കാർ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള ക്ഷേമ കോർപ്പറേഷൻ രൂപീകരിച്ചത് - 2012 ജൂൺ 14 

4. കമ്മീഷൻ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട നിയമം - മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കമ്മീഷൻ നിയമം (2015)

5. കമ്മീഷന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് - തിരുവനന്തപുരം 

6. മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള ഒരു സ്ഥിരം കമ്മീഷൻ ഓർഡിനൻസിലൂടെ നിലവിൽ വന്നത് - 2015 ഓഗസ്റ്റ് 28 (2016 ജനുവരി 21ന് പ്രവർത്തനം ആരംഭിച്ചു)

7. ആദ്യത്തെ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കേരള സംസ്ഥാന കമ്മീഷൻ നിലവിൽ വന്നത് - 2016 ഫെബ്രുവരി 24 

8. ആദ്യ കമ്മീഷൻ ചെയർമാനായി പ്രവർത്തിച്ചത് - ജസ്റ്റിസ്.എ.വി രാമകൃഷ്‌ണപിള്ള 

9. ആദ്യ കമ്മീഷനിലെ മെമ്പർ സെക്രട്ടറി - വി.എം.ഗോപാലമേനോൻ 

10. കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം - 4

11. നിലവിലെ കമ്മീഷൻ ചെയർമാൻ - സി.എൻ.രാമചന്ദ്രൻ നായർ 

12. നിലവിലെ കമ്മീഷൻ മെമ്പർ സെക്രട്ടറി - രമേഷ് ടി 

13. കമ്മീഷൻ അംഗങ്ങളുടെ കാലാവധി - 3 വർഷം 

14. കമ്മീഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത് - സംസ്ഥാന ഗവൺമെന്റിന് 

15. ആദ്യ കമ്മീഷൻ വാർഷിക റിപ്പോർട്ട് സമർപ്പിച്ചത് - 2019 ഫെബ്രുവരി 19

Post a Comment

Previous Post Next Post