കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ (Kerala State Commission for Minorities)

സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ സമഗ്രമായ വിദ്യാഭ്യാസ പുരോഗതി, ക്ഷേമം, സംരക്ഷണം, ശാക്തീകരണം എന്നിവയ്ക്കായി രൂപീകരിക്കപ്പെട്ട കമ്മീഷനാണ് കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ. കമ്മീഷനിലെ അംഗങ്ങൾ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവരായിരിക്കണം. കൂടാതെ അംഗങ്ങളിലൊരാൾ വനിതയുമായിരിക്കണം. 3 വർഷമാണ് കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ കാലാവധി. ചെയർമാനുൾപ്പെടെ മൂന്ന് അംഗങ്ങളാണ് ന്യൂനപക്ഷ കമ്മീഷനിലുള്ളത്.

PSC ചോദ്യങ്ങൾ

1. കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ഓർഡിനൻസ് - കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഓർഡിനൻസ് (2013)

2. കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ നിയമം ഓർഡിനൻസിലൂടെ നിലവിൽ വന്നത് - 2013 മെയ് 15

3. കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ നിയമം പ്രാബല്യത്തിൽ വന്ന വർഷം - 2014

4. കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നത് - 2013 ജൂണ്‍ 10

5. കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം - മൂന്ന് (ചെയർമാനുൾപ്പെടെ)

6. കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ കാലാവധി - 3 വർഷം 

7. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങൾ രാജി സമർപ്പിക്കേണ്ടത് - സംസ്ഥാന ഗവൺമെന്റിന് 

8. കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ആസ്ഥാനം - തിരുവനന്തപുരം

Post a Comment

Previous Post Next Post