കാലാവസ്ഥാ വ്യതിയാനം

കാലാവസ്ഥാ വ്യതിയാനം (Climate Change)

ദീർഘകാലമായി ഒരു പ്രദേശത്ത് നിലനിൽക്കുന്ന താപനില, വായുമർദ്ദം, ഊഷ്മാവ്, മഴ, വെയിൽ, മേഘങ്ങളുടെ മൂടിക്കെട്ടൽ, കാറ്റ് തുടങ്ങിയ ഋതുവിശേഷണങ്ങളാണ് കാലാവസ്ഥ. കാലാവസ്ഥയിലുണ്ടാകുന്ന ദശാബ്ദങ്ങളോ അതിലധികമോ നീണ്ടുനിൽക്കാവുന്ന അനുക്രമവും സ്ഥിരവുമായ വ്യതിയാനമാണ് കാലാവസ്ഥാ വ്യതിയാനം. കാലാവസ്ഥാ വ്യതിയാനം പ്രകൃതിദത്തമോ മാനുഷിക പ്രേരണയിലുള്ളതോ ആകാം.

പ്രകൃതിദത്തമായ ഘടകങ്ങൾ : തീവ്രകാലാവസ്ഥ, സൗരോർജ്ജത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ, ഭൂമിയുടെ ആകൃതി, ഭൂമിയുടെ ഭ്രമണപഥത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ, ഭൂഖണ്ഡങ്ങളുടെ സ്ഥാനഭ്രംശം, ചൂടിലും മഴയിലും ഉണ്ടാകുന്ന വൻ വ്യത്യാസം, ഭൂമി അച്ചുതണ്ടിൽ അല്പം ചരിഞ്ഞ നിൽപ്പ്, ആഗോളതാപനം, ഉൽക്കകൾ, സമുദ്രജല പ്രവാഹങ്ങൾ, അഗ്നിപർവ്വതങ്ങൾ.

മനുഷ്യർ കാരണമുള്ള ഘടകങ്ങൾ : അശാസ്ത്രീയമായി വളർന്നുപെരുകുന്ന നഗരങ്ങൾ, ജൈവ ഇന്ധനം കത്തിക്കൽ, കന്നുകാലി വളർത്തൽ, ഫോസിൽ ഇന്ധനങ്ങളുടെ ജ്വലനം, അന്തരീക്ഷ മലിനീകരണം, നെൽകൃഷി, ഭൂവിനിയോഗവും ചതുപ്പുനിലങ്ങളിലുണ്ടാകുന്ന മാറ്റവും, വനനശീകരണം, അടിസ്ഥാന സൗകര്യ വികസനം.

കാലാവസ്ഥ വ്യതിയാനത്തിന്റെ അനന്തര ഫലങ്ങൾ : ശീതക്കാറ്റ്, ഉയർന്ന മഞ്ഞു വീഴ്ച, ഉയർന്ന താപനില, സമുദ്രനിരപ്പിലെ ഉയർച്ച, കൊടുങ്കാറ്റ്, വരൾച്ച, വാസസ്ഥലനശീകരണം, ഭക്ഷ്യസുരക്ഷ അപകടത്തിലാക്കുന്നു, മുങ്ങുന്ന ദ്വീപുകളും വെള്ളപ്പൊക്കവും, ക്രമം തെറ്റിയ മഴ, വംശനാശം, കടുത്ത ഉഷ്ണകാലം, ഇടവിട്ടുള്ള പ്രളയം, മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്നു, മഞ്ഞുപാളികൾ ഉരുകുന്നു, ശക്തികൂടിയ കൊടുങ്കാറ്റുകൾ.

ഗ്രീൻ ക്ലൈമറ്റ് ഫണ്ട് : കാലാവസ്ഥ വ്യതിയാനം തടയുന്നതിനുള്ള ഒരു പ്രധാന സാമ്പത്തിക സംവിധാനമാണ് ഗ്രീൻ ക്ലൈമറ്റ് ഫണ്ട്. വികസ്വര രാജ്യങ്ങളിലെ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ പരിമിതപ്പെടുത്തുന്നതിനും കുറയ്ക്കുന്നതിനും വേണ്ടി 194 സർക്കാരുകളാണ് ഗ്രീൻ ക്ലൈമറ്റ് ഫണ്ട് രൂപീകരിച്ചത്.

Post a Comment

Previous Post Next Post