മാൻ ആൻഡ് ബയോസ്ഫിയർ പ്രോഗ്രാം

മാൻ ആൻഡ് ബയോസ്ഫിയർ പ്രോഗ്രാം (MAB)

മനുഷ്യരും അവരുൾപ്പെടുന്ന പരിസ്ഥിതിയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ഒരു ശാസ്ത്രീയ അടിത്തറ സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്രതലത്തിലുള്ള പദ്ധതിയാണ് മാൻ ആൻഡ് ബയോസ്ഫിയർ പ്രോഗ്രാം. 1971ലാണ് യുനെസ്‌കോ മാൻ ആൻഡ് ബയോസ്ഫിയർ പ്രോഗ്രാം ആരംഭിച്ചത്. ലോകത്തിൽ നിലവിൽ 738 ബിയോസ്ഫിയർ റിസർവുകളാണുള്ളത്. 1979 ലാണ് ലോകത്തിലെ ആദ്യ ബിയോസ്ഫിയർ റിസർവ് സ്ഥാപിതമായത്. യുനെസ്കോയുടെ റിപ്പോർട്ട് പ്രകാരം നിലവിൽ 134 രാജ്യങ്ങളിലായി വ്യാപിച്ചിരിക്കുന്ന 738 MAB സൈറ്റുകളിൽ 22 എണ്ണം സംയുക്ത രാജ്യ അതിർത്തി ഉള്ളവയാണ്. 18 ബയോസ്ഫിയർ റിസർവുകളാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയിലെ ആകെ ബയോസ്ഫിയർ റിസർവുകളിൽ യുനെസ്കോ മാൻ ആൻഡ് ബയോസ്ഫിയർ പ്രോഗ്രാമിൽ ഉൾപ്പെട്ടിരിക്കുന്നത് 11 എണ്ണമാണ്.

PSC ചോദ്യങ്ങൾ 

1. മാൻ ആൻഡ് ബയോസ്ഫിയർ പ്രോഗ്രാം ആരംഭിച്ചത് - യുനെസ്‌കോ 

2. മാൻ ആൻഡ് ബയോസ്ഫിയർ പ്രോഗ്രാം ആരംഭിച്ച വർഷം - 1971 

3. ലോകത്തിൽ നിലവിലുള്ള ബയോസ്ഫിയർ റിസർവുകളുടെ എണ്ണം - 738

4. ലോകത്തിലെ ആദ്യ ബയോസ്ഫിയർ റിസർവ് സ്ഥാപിതമായത് - 1979 

5. ഇന്ത്യയിലെ ആകെ ബയോസ്ഫിയർ റിസർവുകളുടെ എണ്ണം - 18 

6. ഇന്ത്യയിലെ ആകെ ബയോസ്ഫിയർ റിസർവുകളിൽ മാൻ ആൻഡ് ബയോസ്ഫിയർ പ്രോഗ്രാമിൽ ഉൾപ്പെട്ടിരിക്കുന്നത് - 11 എണ്ണം

Post a Comment

Previous Post Next Post