ജൈവമണ്ഡലം

ജൈവമണ്ഡലം (Biosphere)

ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഉൾപ്പെടുന്ന മേഖലയാണ് ജൈവമണ്ഡലം. ശിലാമണ്ഡലം, ജലമണ്ഡലം, വായുമണ്ഡലം എന്നീ മൂന്ന് മണ്ഡലങ്ങളുടെയും പരസ്പര പ്രവർത്തനങ്ങളുടെ ഫലമായാണ് ജൈവമണ്ഡലം നിലനിൽക്കുന്നത്. ഭൂപ്രകൃതിയുടെയും കാലാവസ്ഥയുടെയും ജീവജാലങ്ങളുടെ വൈവിധ്യത്തിന്റെയുമൊക്കെ അടിസ്ഥാനത്തിൽ ലോകത്തിലെ വിവിധ പ്രദേശങ്ങളെ പല ജൈവമേഖലകളായി തിരിക്കാം. ഓരോ ജൈവമേഖലയിലും വ്യത്യസ്തമായ ബയോമുകൾ (Biomes) ഉണ്ടായിരിക്കും. ഘടന, ഭൂപ്രകൃതി, കാലാവസ്ഥ, സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം എന്നിവയിൽ സമാനത പുലർത്തുന്ന ആവാസകേന്ദ്രങ്ങളാണ് ബയോമുകൾ. ഉഷ്ണമേഖലാകാടുകൾ, മരുഭൂമി, സമശീതോഷ്‌ണ വനപ്രദേശങ്ങൾ, മുൾക്കാടുകൾ എന്നിവയൊക്കെ ഇത്തരം ബയോമുകൾക്ക് ഉദാഹരണങ്ങളാണ്. സമുദ്രത്തിലും ഇത്തരം ബയോമുകൾ ഉണ്ടാകും. ഓരോ ബയോമിലും വ്യത്യസ്ത രീതിയിലാണ് ജീവജാലങ്ങൾ വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്. ഭൂമധ്യരേഖയോട് അടുത്ത പ്രദേശങ്ങളിൽ ജീവജാലങ്ങളുടെ എണ്ണം കൂടുതലും ധ്രുവപ്രദേശങ്ങളിൽ അവയുടെ എണ്ണം കുറവുമായിരിക്കും.

PSC ചോദ്യങ്ങൾ

1. ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഉൾപ്പെടുന്ന മേഖല - ജൈവമണ്ഡലം

2. സ്ഥല, ജല, വായു മണ്ഡലങ്ങളിൽ വ്യാപിച്ചിരിക്കുന്നതും ഈ മണ്ഡലങ്ങളെ ആശ്രയിച്ച് നിലകൊള്ളുന്നതുമായ മണ്ഡലം - ജൈവമണ്ഡലം

3. ജൈവമണ്ഡലത്തിലെ ഓരോ ആവാസവ്യവസ്ഥയും അറിയപ്പെടുന്നത് - ബയോം 

4. ബയോമിന് ഉദാഹരണങ്ങൾ - വനങ്ങൾ, പുൽമേടുകൾ, മരുഭൂമികൾ, ജലാശയങ്ങൾ 

5. സംരക്ഷിത ജൈവമണ്ഡല പദവി ലഭിക്കുന്ന ഇന്ത്യയിലെ പത്താമത്തെ ജൈവമണ്ഡലം - അഗസ്ത്യമല

Post a Comment

Previous Post Next Post